36) Mandharam (2018) Malayalam Movie Review


മന്ദാരം (2018)
Direction - Vijesh Vijay
● 96 കാണാൻ ഉദ്ദേശിച്ചതായിരുന്നു.. പക്ഷെ പടം ഞങ്ങടെ അവിടെ  ഇല്ല. Ratsasan ഉണ്ടോ അതും ഇല്ല. നോട്ടയാണെങ്കിൽ മിക്സഡ് അഭിപ്രായങ്ങൾ. പിന്നെ ഒന്നും നോക്കിയില്ല ഒരു പ്രതീക്ഷയും ഇല്ലാതെ ആസിഫ് ഇക്കയെ വിശ്വസിച്ചു മന്ദരത്തിനു കയറി. ഒരു സാധാരണ ക്ലിഷേ മ്യൂസിക്കൽ ഡ്രാമ ലൗ സ്റ്റോറി ആണ് സംവിധായകൻ പറയാൻ ഉദ്ദേശിച്ചത്. അത് അത്രക്കങ്ങോട്ട് വിജയിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.. ഒരു below Avg  Theaterical Experience ആണ് ലഭിച്ചത്.

● രാജേഷ് എന ചെറുപ്പക്കാരന്റെ ബാല്യം മുതൽ യൗവനം വരെ ഉള്ള ജീവിതം. തുടക്കം വളരെ മികച്ചതായിരുന്നു. ഇനി എന്തൊക്കയോ കുറെ വരാനുണ്ടെന്ന് അറിയാതെ പ്രതീഷിച്ചു പോകും.. എന്നാൽ കഥയുടെ ആരംഭ ഘട്ടത്തിൽ തന്നെ അവസാനം എന്താണുണ്ടാകുക എന്ന് ഏതൊരു പ്രേക്ഷകനും Predict ചെയ്യാൻ സാധിക്കും. പുതുമായായി ഒന്നും തന്നെ ഇല്ല

● പ്രകടനത്തിന്റെ കാര്യം വരുമ്പോഴും നിരാശ തന്നെ ഫലം. ആസിഫ്, അരുൺ അശോകൻ,വിനീത് വിശ്വം,ജേക്കബ് ഗ്രികറി എന്നിവർ നന്നായിരുന്നു. നായികമാർ നിരാശപ്പെടുത്തി. അനാർക്കലി സ്വന്തം ശബ്ദത്തിൽ സംസാരിച്ചിരുന്നെങ്കിൽ കുറെച്ചുകൂടി നന്നായേനെ എന്ന് തോന്നി. ആ ഡബ്ബിങ് നമ്മൾ പല തവണ പല സിനിമയിൽ ആയി കെട്ടിട്ടുള്ളതായതുകൊണ്ടും അത് അവർക്ക് ഒട്ടും ചേരാതെയും തോന്നി.


● സംഗീതവും പശ്ചാത്തല സംഗീതവും വളരെ മികച്ചതായിരുന്നു. ഓരോ  കാലഘട്ടത്തിലൂടെയും കഥപറഞ്ഞുപോകുമ്പോഴും അവിടെയെല്ലാം എന്തെക്കെയോ മിസ്സ് ചെയ്യുന്ന പോലെ തോന്നി. ശെരിക്കും ആ ഫീൽ കിട്ടാത്ത പോലെ. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ കണ്ടപ്പോൾ ഈ അടുത്തിറങ്ങിയ വേറെ ഒരു സിനിമയുടെ Reference പോലെ തോന്നി.

● ആകെ ആശ്വസിക്കാൻ കുറച്ചു നർമരംഗങ്ങളും ചില നല്ല  സീനുകളും ഒഴിച്ചാൽ  മന്ദാരം ഒരു പൂക്കാതെ പോയ പൂവാണ്..


My Rating - 2/5

(അഭിപ്രായം തികച്ചും വ്യക്തിപരം)
© Navaneeth Pisharody

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama