46) Hope Aka Wish (2013) Korean Movie Review


Movie - Hope Aka Wish
Language - Korean
Genre - Emotional Thriller
Year - 2013
ഒരു റിവ്യൂ കണ്ടിട്ട് തന്നെയാണ് ഈ മൂവി കണ്ടത്.. ആ റിവ്യൂ ലെ ആദ്യത്തെ വരി ഞാൻ അങ്ങ് എടുക്കുക്കുന്നു "പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നത്" . അങ്ങനെ പറഞ്ഞു തന്നെ തുടങ്ങുന്നു.. ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്.. പലതും പലതരത്തിൽ  മനസിനെ സന്തോഷിപ്പിക്കുകയും കാരയിപ്പിക്കുകയും ഒക്കെ ചെയ്തതുണ്ട്.. സിനിമ തീരുമ്പോൾ കണ്ണിൽ നിന്നും ഒരിറ്റു കണ്ണ് നീർ തുള്ളി.. വീഴുന്ന ചിത്രങ്ങൾ മനസിനെ എത്ര ആകർഷിച്ചു എന്ന് പറയാൻ പറ്റാത്ത സിനിമകൾ. ആ കൂട്ടത്തിൽ . ഒരേ സമയം സന്തോഷവും ദുഖവും പകരുന്ന ഒരു ചിത്രം കയറി വരുന്നു.. അതാണ് Hope 😭😊 ഇതിനു മുമ്പ് ഇതേ അനുഭവം തന്ന വേറെയും ചിത്രങ്ങൾ ഉണ്ട്.. ഉദാഹരണത്തിന് Miracle in cell no 7 പിന്നെ Silenced 👌🏼😭.  ഈ സിനിമ എന്നും വേട്ടയാടികൊണ്ടിരിക്കും.. രാത്രി ആണ് കണ്ടത് അത് ആലോചിച്ചു പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.

So won എന്ന 8 വയസുകാരി. മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ഉത്തരവാധ്‌ത്വത്തോടെ നോക്കാനും അച്ചനും അമ്മയ്ക്കും കഴിയുന്നില്ല.. അച്ഛനാണെങ്കിൽ ജോലി തിരക്ക് കാരണം വളരെയാധികം ബിസി ആണ്.. സ്കൂളിൽ പോലും ഒറ്റക്ക് പോകുന്നു.. കൂടെ വരാൻ ആരും ഇല്ല സുഹൃത്തുക്കൾ എന്ന് പറയാനും ആരും അങ്ങനെ ഇല്ല. ഒരു ദിവസം സ്കൂളിൽ പോകുന്ന വഴി അവളുടെ ജീവിതത്തിൽ ഒരു വലിയ ദുരന്തം സംഭവിക്കുന്നു.. മരണത്തിൽ നിന്നും എങ്ങനെയോ രക്ഷപ്പെടുന്നു... അതെ ആരോ അവളെ ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മുറിവേല്പിച്ചിരിക്കുന്നു.. മരണത്തിൽ നിന്ന് കരകയറി.. എന്നാൽ മനസിനും ശരീരത്തിനും ഏറ്റ മുറിവ് അവളെ വളരെയധികം തളർത്തിയിരിക്കുന്നു. സ്വന്തം അച്ഛൻ പോലും അടുത്ത് വരുന്നത്  അവൾക്ക് ഇപ്പൊ പേടിയാണ്.. പോലീസ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി.. എന്നാൽ ആയാൾ കുറ്റം സമ്മതിക്കാൻ തയാർ ആയിരുന്നില്ല.. അയാൾക്കും ന്യായികരണം ഉണ്ട്.. ആ സമയം ആയാൾ വെള്ളം അടിച്ചിരുന്നു.. വെള്ളം അടിച്ചാൽ പിന്നീട് ആയാൾ ചെയുന്ന കാര്യങ്ങൾ ഒന്നും ഓര്മയുണ്ടാവില്ല പോലും 😡.സാഹചര്യ തെളി വുകളും കൈരേഖകളും അയാൾക്കെതിരായിരുന്നു.. അയാൾ പുറത്തു ചാടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആദ്യം പറഞ്ഞത് പോലെ പ്രതീക്ഷ അത് തന്നെയാണ് അവളുടെ ജീവിതത്തെ പിന്നീട് മുന്നോട്ട് നയിക്കുന്നത്.. യഥാർത്ഥ അതിജീവനം ഓരോ നിമിഷവും വളരെയധികം വിഷമിപ്പിച്ചു.. .അതെ ന്യായവും അന്യായവും തമ്മിലുള്ള യുദ്ധം തന്നെയാണ് മറുപുറത്ത്. കോടത്തിയിലുള്ള ഒരു സീൻ ഉണ്ട്.. ജീവിതത്തിൽ ഞാൻ അത് മറക്കില്ല.. 😞 അച്ഛന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്👌🏼.ജീവിതത്തോട് പോരാടി അവൾ വിജയിക്കുന്നത് എങ്ങനെ ?  ബാക്കി കണ്ടറിയുക.. ക്ലൈമാക്സ് വളരെ യാധികം നൊമ്പരപ്പെടുത്തി.. പിന്നെ ഒന്ന് ഓർക്കുമ്പോൾ ഒരു ആസ്വാസം ഉണ്ട്. വിക്കിയിൽ നോക്കിയപ്പോൾ ആണ് മനസിലായത് ഇത് ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമവിഷ്കാരമാണെന്ന്. 😞Silanced എന്ന ചിത്രം എത്ര പേർ കണ്ടിട്ടുണ്ട് എന്നറിയില്ല.. ഇതുപോലെ തന്നെ മനസിനെ വളരെയധികം വേട്ടയാടുന്ന ഒരു ചിത്രം ആണ്... അക്ഷരം തെറ്റാതെ വിളിക്കാം Must Watch ബെസ്റ് ഇമോഷണൽ ത്രില്ലർ 👌🏼

ഈ സിനിമ നിസബ്‌ദം എന്ന പേരിൽ കഴിഞ്ഞ വർഷം തമിഴിൽ Remake ചെയ്തിട്ടുണ്ട്.. ഇതിന്റെ ഏഴയിലത്  വന്നിട്ടില്ലെങ്കിലും. തരക്കേടില്ലാത്ത ചിത്രം തന്നെയാണ്.

കാണാത്തവർ തീർച്ചയായും കാണുക... ശോക പടം ആണെന്ന് വിചാരിക്കരുത്.  ഇങ്ങനെ ഉള്ള പടങ്ങളാണ് കാണെണ്ടത്..മലയാളത്തിലും ഒന്ന് Remake ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

4.9/5

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama