52) Fabricated City (2017) Korean Movie Review
Movie - Fabricated City
Language - Korea
Genre - Action Thriller
Year - 2017
ആക്ഷൻ ത്രില്ലർ സിനിമ പ്രേമികൾക്ക് തീർച്ചയായും ഇതൊരു വ്യത്യസ്ത ദൃശ്യ വിരുന്നയിരിക്കും. നല്ല ഒരു കഥയും തിരക്കഥയും ഒപ്പം മികച്ച അഭിനയ മുഹൂർത്തങ്ങളും പതിവ് ശൈലിലിൽ നിന്നും ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട് logical ആയി ചെറിയ ചെറിയ പോരായ്മകൾ കണ്ണിൽ പെടാം. എന്നിരുന്നാലും ഒരു ത്രില്ലർ എന്ന രീതിയിൽ ഏതൊരു സിനിമാപ്രേമിക്കും ദൈര്യപൂർവം ചിത്രത്തെ സമീപിക്കാം.
കഥാനായകൻ kwon Yoo ജോലിയും കൂലിയും ഇല്ലാതെ ഫുൾ ടൈം ഇന്റർനെറ്റ് കഫേ യിൽ ഇരുന്നു ഗെയിമിംഗ് ആണ് പരിപാടി.. ഒരു വലിയ കൂട്ടം തന്നെ അവന്റെ പുറകിൽ ഉണ്ട്. മികച്ച ഒരു ആക്ഷൻ ഗെയിം ൽ പിന്നിലുള്ളവരുടെ തലവനാണവൻ അസാമാന്യ കഴിവാണ് ഈ കാര്യത്തിൽ തനിക്ക്. ക്യാപ്റ്റൻ എന്ന് എല്ലാവരും അവനെ ചെല്ല പേരിട്ടു വിളിച്ചു..
ഗെയിംകളി മാത്രം ആയ ജീവിതം അപ്രതീക്ഷിതമായി മാറി മറയുന്നത് വളരെ പെട്ടെന്നായിരുന്നു . ഒരു ദിവസം അവന് ആരോ മറന്നു വച്ച ഒരു ഒരു മൊബൈൽ ഫോൺ കിട്ടുന്നു. ഉടമസ്ഥ (അതൊരു സ്ത്രീ ആയിരുന്നു,) തിരിച്ചു കൊടുത്താൽ പൈസ തരാമെന്ന് പറയുന്നു. അവൻ ഉടമസ്ഥ യുടെ അപാർട്മെന്റിൽ പോകുന്നു.. തത്സമയം അവർ കുളിക്കുകയായിരുന്നു. ഫോൺ അവിടെ ഉപേക്ഷിച്ച് പൈസ എടുത്ത് അവൻ മടങ്ങുന്നു...
പിറ്റേന്ന് രാവിലെ സംഭവിക്കുന്നത് അതി വിചിത്രവും ദുരൂഹവും ആയ കാര്യങ്ങളായിരുന്നു.. ആ മൊബൈലിൽ ഉടമസ്ഥയെ Rape ചെയ്ത് കൊന്ന കുറ്റത്തിന് Kwon യൂ നെ പോലീസ് അറസ്റ്റ് ചെയുന്നു.. സാഹചര്യ തെളിവുകൾ എല്ലാം അവനെതിരെയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് അവന്റെ DNA ബ്ലഡ് Sample വരെ പൊലീസിന് ലഭിക്കുകയുണ്ടായി..
അവിടെ നിന്നാണ് യഥാർഥ കഥയുടെ ആരംഭം. ആര്? എന്തിന് വേണ്ടി ? അവസാനം വരെ ആ ചോദ്യങ്ങൾ നമ്മുടെ മനസിൽ ഉണ്ടാവും. കോടതിയിൽ എത്തി മരണം വരെ ജയിലിൽ കഴിയാനുള്ള വിധയും കല്പിച്ചു. ഈ പ്രതിസന്ധിയിൽ നിന്നും നായകൻ എങ്ങനെ രക്ഷപ്പെടുന്നു...
ഇതൊന്നും അല്ല യഥാർഥ മാരക രംഗങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളു.. കിണ്ണം കാച്ചിയ ആക്ഷൻ രംഗങ്ങൾ എല്ലാം കൊണ്ട് ത്രില്ലെടിച്ചു കണ്ടു തീർക്കാവുന്ന ഒരു ഇടിവെട്ട് ചിത്രം. തീർച്ചയായും കാണാത്തവർ കണ്ടു നോക്കുക.
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment