34) Voice (2017) Korean Series Review


K Drama / Korean Series
Name - Voice
Genre - Investigation Thriller
Year - 2017

● Signal, Tunnel എന്നീ മികച്ച ഇൻവെസ്റ്റിഗേഷൻ സീരീസുകൾക്ക് ശേഷം കൊറിയിൽ കണ്ട വളരെ ഇന്റൻസ് ആയ ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ സീരീസ് ആണ് വോയ്സ്. 2 സീസൻ ഉണ്ട്. രണ്ടാമത്തെ സീസൻ കഴിഞ്ഞ മാസം ആണ് എയർ ചെയ്തത്. ആദ്യത്തെത്തിന്റെ  Sequal ആയിട്ടുതനെയാണ് വരുന്നത്.. നായികയിൽ മാറ്റം ഇല്ല. എന്നാൽ നായകൻ മാറിയിട്ടുണ്ട്.
● ഒരു മണിക്കൂർ ദൈർഗ്യം വരുന്ന16 എപ്പിസോഡകൾ ആണ് ആദ്യ സീസണിൽ ഉള്ളത് ഇൻവെസ്റ്റിഗേഷൻ, അതും ഒരു സീരിയൽ കില്ലറെ തേടിയുള്ള യാത്ര. Moo jin Hyuk ഒരു ഡിക്ടറ്റീവ് ആണ്. തന്റെ ഭാര്യ ji hye യെ ഒരു സീരിയൽ കില്ലേർ അതി ക്രൂരമായി കൊല്ലപ്പെടുത്തുന്നു. ആ സമയം Moo Jin Hyuk ഒരു പോലീസ് Operation ൽ ആയിരുന്നത് കൊണ്ട് തന്റെ ഭാര്യയുടെ Call Reject ചെയ്യേണ്ടിവരുന്നു. രക്ഷപെടാൻ വേറെ വഴിയില്ലാത്തത് കാരണം ji hye Emergency Call Center ലേക്ക് വിളിക്കുന്നു. അവർ രക്ഷിക്കാൻ എത്തുന്നതിന് മുമ്പ് തന്നെ ആയാൾ അവളെ കൊലപ്പെടുത്തുന്നു.  കൊന്നവനെ തെളിവ് സഹിതം പൊക്കുന്നു. കോടതിയിൽ ഹാജരാക്കുന്നു.
●  Call Center Police Officer Kang Gwon Joo എന്ന സ്ത്രീ യഥാർഥ പ്രതി വേറെയാരോ ആണെന്ന് കോടതിയിൽ വച്ച് മൊഴി മാറ്റി പറയുന്നു.. തന്റെ അച്ഛൻ മരണമടഞ്ഞത് അതേ ദിവസം തന്നെയായിരുന്നു അതും ഒരു സീരിയൽ കില്ലേറുടെ ക്രൂര കൊലപാതകം തന്നെയായിരുന്നു.ji Hye നേയും തന്റെ അച്ഛനെയും കൊന്നത് ഒരേ ആൾ തന്നെ ആണെന്ന് kang gown Joo ക്ക് അറിയാമായിരുന്നു. Kang Gwon Joo ക്ക് ഒരു അതി വിചിത്ര കഴിവുണ്ട് എന്താണെന്നാൽ ഒരു സാധാരണ മനുഷ്യന് കേൾക്കാൻ സാധിക്കാത്ത പല സൂഷ്മ ശബ്ദങ്ങളും അവർക്ക് കേൾക്കാൻ സാധിക്കും. Ji hye കൊല്ലപ്പെടുന്ന സമയത്ത് അവളുടെ call cut ആയിരുന്നില്ല. Kang gown joo കില്ലേറുടെ ശബ്ദം വ്യക്തമായി കേട്ടിട്ടുണ്ടായിരുന്നു
● മൂന്ന് വർഷം പിന്നിട്ട് പോയി, യഥാർഥ പ്രതി ഇപ്പോഴും മുങ്ങി നടക്കുന്നു... kang Gown Joo അമേരിക്കയിൽ പോയി വോയ്സ് ഫ്രോഫിലിംഗ് ന്  ബിരുദം നേടി തിരിച്ചു വന്ന് Golden Time Team എന്ന പേരിൽ ഒരു  പുതിയ Emergency Call servie തുടങ്ങാനാരംഭിക്കുന്നു. Kang Gown Jee യുടെ നിർദ്ദേശപ്രകാരം Moo Jin Hyuk  ന് Golden Time Team ൽ ജോയിൻ ചെയ്യേണ്ടി വരുന്നു. അപ്പോഴും മൊഴി മാറ്റി പറഞ്ഞ സഹപ്രവർത്തകയോടുള്ള വിദ്വേഷം Moo Jin Hyuk ഉണ്ടായിരുന്നു. Kang Gown Joo യുടെ മനസിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നു Golden Time Team ലൂടെ തന്റെ അച്ഛനെയും Moo jin Hyuk ന്റെ ഭാര്യ ji hye യേയും കൊന്ന ആ കില്ലേറെ കണ്ടെത്തുക.  പിന്നീട് സംഭവിക്കുന്നതെല്ലാം കണ്ടു തന്നെ മനസിലാക്കുക.
● ത്രില്ലിംഗ് ആയ എപിസോഡുകൾ. ഒരു cat & Mouse Play. വളരെ ഇന്റസ്റ്റിംഗ് ആയി തന്നെ പോകുന്നു.സീരീസുകളിൽ ഏറ്റവും കൂടുതൽ  അത്ഭുതയപ്പെടുത്തുന്നത് അതിന്റെ തിരക്കഥയാണ്. ശേരിക്ക് ഞെട്ടി പോകും.  കണ്ടു നോക്കാവുന്നത് തന്നെയാണ് എല്ലാവർക്കും ഇഷ്ടപെടുന്ന എല്ലാ ചേരുവകളും ഒത്തിണങ്ങിയ കിടിലൻ സീരീസ്
( Voice 2  കണ്ടട്ടില്ല. 12 എപിസോഡുകൾ ആണ് ആകെ ഉള്ളത് നല്ല ക്രിട്ടിക്സ് റീവ്യൂകൾ  കിട്ടിയിരുന്നു.. )

⭐️⭐️⭐️⭐️

© Navaneeth Pisharody
Episode With English Hardsub  Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama