40) Thirst (2009) Korean Movie Review


Movie - Thirst
Language - Korean
Genre - Horror Thriller
Year - 2009
കുറചക്രമം ആണ് പടം എന്നാലും കാണണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടാകും എന്നത് കൊണ്ട് മാത്രം ഒരു റിവ്യൂ ഇടാം എന്ന് വിചാരിച്ചു.. Old Boy The Handmaiden എന്നീ ചിത്രങ്ങളുടെ സംവിധായകൻ Park Chan Wook സംവിധാനം ചെയ്ത് 2009 ൽ ഇറങ്ങിയ ഒരു Vampire Mad Love Story എന്ന് വിളിക്കാവുന്ന ഒരു കിടിലൻ ത്രില്ലർ ആണ് Thirst .
Vampire ( രക്തദാഹി ചോര കുടിക്കുന്നവർ)

Sang Hyun ഒരു പ്രീസ്റ് ആണ് ഹോസ്പിറ്റലുകളിൽ  Volunteer ആയി രോഗികളെയെല്ലാം ശുസ്രൂക്ഷിക്കുകയും വേഗം സുഖം പ്രാപിക്കാനായി അവർക്ക് വേണ്ടി ദൈവത്തിന്റെ നാമത്തിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ആളാണ്.  EV (Emmanuel Virus) എന്ന മാരകമായ രോഗത്തിനുള്ള മരുന്ന് കണ്ടെത്താൻ ഉള്ള പരീക്ഷണങ്ങളിൽ അദ്ദേഹവും പങ്കുചേരുന്നു ആ പരീക്ഷണം പരാജയപ്പെടുകയും അദ്ദേഹത്തിന് അസുഖം പടരുകയും ചെയ്യുന്നു. മരിക്കും എന്ന് ഉറപ്പിച്ച ആ മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു..

എല്ലാവരും അത്ഭുത പെട്ടു.. അദ്ദേഹത്തിന് എന്തോ അമാനുഷിക ശക്തി ഉണ്ട് എന്നും നാട്ടുകാർ വിശ്വസിച്ചു.. എന്നാൽ സത്യം എന്തെന്ന് അദ്ദേഹം മനസിലാക്കുന്നു.. രോഗത്തിന്റെ ഏറ്റവും മാരകമായ ഒരു വശം ശരീരത്തിൽ ആകമാനം തടിച്ചു പൊന്തുന്നതാണ്..രക്തം ശരീരത്തിലെത്തിയപ്പോൾകുരുക്കൾ എല്ലാം മാഞ്ഞുപോയി അതെ.. താൻ Vampire ആയി മാറിയിരിക്കും എന്ന് അദ്ദേഹം മനസിലാക്കുന്നു.. ഇപ്പോൾ  വിശക്കുമ്പോൾ വേണ്ടത് ഭക്ഷണം അല്ല നല്ല തിളച്ചു മറയുന്ന ചോരയാണ്... സത്യം മനസിലാക്കി അത് മൂടി വെക്കാൻ ശ്രമിക്കുമ്പോഴും ആശുപത്രിയിൽ കോമയിൽ കഴിയുന്ന രോഗികളിൽ നിന്നും അയാൾ ചോരകുടിക്കാറുണ്ട്..

ആ ഇടക്കാണ് പഴയ ഒരു സുഹൃത്ത് ചികിത്സക്കായി ആശുപത്രിയിൽ എത്തുന്നത്.. ഒപ്പം ഭാര്യയും അമ്മയും ഉണ്ട് കൂടെ. പഴയ സൗഹൃദം പുതുക്കുന്നതിനിടയിൽ സുഹൃത്ത് അയാളെ വീട്ടിലേക്ക് ക്ഷണിക്കുന്നു.. അയാൾ സുഹൃത്തിന്റെ  ക്ഷണം സ്വീകരിച്ചു വീട്ടിൽ എത്തി.. അപ്പോഴാണ് മനസിലാക്കുന്നത് സുഹൃത്ത് തന്റെ ഭാര്യയെ  ഒരു അടിമയെ പോലെയാണ് കാണുന്നത്. Sang Hyun ഇത് കണ്ട് ആ സ്ത്രീയോട്  സഹതാപം തോന്നുന്നു. എന്തോ പ്രണയത്തിന്റെ ആരംഭം അവിടെ നിന്നായിരിക്കും.. ശേഷം നടക്കുന്ന കാഴ്ചകൾ കണ്ട് തന്നെ അറിയുക... ഒന്നും പറയുന്നില്ല.. പടത്തിന്റെ തുടക്കം മാത്രേ പറഞ്ഞിട്ടുള്ളൂ.. പിന്നീടങ്ങോട്ട് ഭൂരിഭാഗവും നല്ല കൊടൂരമായ Violence ആണ് Strictly 18 വയസ്സിനു മുകളിൽ ഉള്ളവർ മാത്രം കാണുക.. (പിന്നെ ഓൾഡ് ബോയ് ആൻഡ് Handmaiden ഒക്കെ കണ്ടവർക്കറിയുമായിരിക്കും സംവിധായകന്റെ ചിന്താഗതി.. അദ്ദേഹത്തിന്റെ അവതരണ രീതി എല്ലാം..) പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തീർത്ത ഒരു ഇടി വെട്ട് ത്രില്ലർ... ക്ലൈമാക്സ് കിടുക്കി



ഒരു പ്രാന്തമായ അക്രമ പ്രേമകഥ


© Navaneeth Pisharody

Movie Link Available On Telegram Channel - http://t.me//Iniziosuggestion

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama