37) Wedding Dress (2010) Korean Movie Review
Movie - Wedding Dress
Language - Korean
Genre - Emotional Drama
Year - 2010
ചില സിനിമകൾ അങ്ങനെ ആണ് കണ്ടു കഴിഞ്ഞാൽ പിന്നെ കുറച്ചുനാളത്തേക്ക് അത് മറക്കാൻ നമ്മുക്ക് സാധിക്കില്ല. ഓർക്കുമ്പോൾ വിഷമം തോന്നും. Wedding Dress ഒരു Must Watch Emotional Drama ആണ്.. Ge-eun എന്ന അമ്മയുടെയും Sora എന്ന കൊച്ചു കുട്ടിയും അവളുടെ അമ്മയും തമ്മിൽ ഉള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം
Go - Eun ഒരു വെടിങ് ഡ്രസ്സ് ഡിസൈനർ ആണ് കുറച്ചുദിവസം കൂടിയേ അവൾക്ക് ജീവിതം ബാക്കി ഉള്ളു.. ഉള്ള കാലം അത്രയും തന്റെ മകൾ Sora ക്ക് ജീവിതത്തിൽ ലഭിക്കാവുന്ന സന്തോഷവും സ്നേഹവും എല്ലാം പകർന്നു കൊടുക്കണം എന്നാണ് അവളുടെ ആഗ്രഹം. തനിക്ക് കാൻസർ ആണെന്ന കാര്യം താൻ മരിക്കുന്നവരെ തന്റെ മകൾ അറിയരുത് എന്നും അവൾ ആഗ്രഹിച്ചിരുന്നു. അമ്മക്ക് മാരകമായ കാൻസർ ആൺ എന്ന് അവസാനം sora അറിയുന്നത് അമ്മായിയിൽ നിന്നാണ്.. അമ്മ ആഗ്രഹിച്ചത് പോലെ താൻ ഈ കാര്യം അറിഞ്ഞു എന്ന് അമ്മ അറിയരുത് ഞാൻ ഇതറിഞ്ഞ കാര്യം ആന്റി ഒരിക്കലും അമ്മയോട് പറയരുത് എന്നൊരു അഭ്യർത്തന മാത്രമേ അത് കേട്ടപ്പോൾ അവൾക്ക് ഉണ്ടായിരുന്നുള്ളു. . Sora എന്ന ബാലികയുടെ അഭിനയമികവ് എന്തെന്ന് മനസിലായത് ഒരൊറ്റ സീനിലാണ് ഞെട്ടി പോയി ശരിക്ക്.. കൊറിയൻ ചൈൽഡ് ആര്ടിസ്റ്റുകൾ എല്ലാം വേറെ ലെവൽ ആണ്. അമ്മയുടെ മുന്നിൽ ചിരിച്ചു കളിച്ചു നടക്കുമ്പോഴും അമ്മയറിയാതെ.. അവൾ പൊട്ടി കരയുമായിരുന്നു. അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം അവൾ നിറവേറ്റുന്നു.. അമ്മക്കാണെങ്കിൽ അവസാനമായി.. താൻ ഇതുവരെ ഡിസൈൻ ചെയ്തതിൽ വച്ച് തന്നെ ഏറ്റവും മികച്ച വെടിങ് ഡ്രസ്സ് തന്റെ മകൾക്കായി ഡിസൈൻ ചെയ്യണം . ഭാവിയിൽ അവൾക്കത് വേണ്ട സമയത്തു ഡിസൈൻ ചെയ്ത് കൊടുക്കാൻ താൻ ഉണ്ടാവില്ല. ക്ലൈമാക്സ് രംഗങ്ങളിലെ അമ്മയുടെയും sora യുടെയും പ്രകടനങ്ങൾ ഒക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല തീർച്ചയായും കാണുക... Must Must Watch Film
ഞാൻ ഇതുവരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും പ്രീയപ്പെട്ട കൊറിയൻ ചിത്രങ്ങളിൽ ഒന്ന്.
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment