44) Reply 1988 (2015) K Drama Review


K Drama / Korean Series
Name - Reply 1988
Genre - Family Drama
Year - 2015
● ഞാൻ ഇതേവരെ കാണാത്ത ഒരു സീരീസ് വിസ്മയം തന്നെയാണ് ഈ കൊറിയൻ ഡ്രാമ എനിക്ക് സമ്മാനിച്ചത്. ആദ്യമുതലെ ശ്രദ്ധയിൽ പെട്ട ഡ്രാമകളിൽ ഒന്നായിരുന്നു എന്നാൽ First ഇമ്പ്രെഷൻ തന്നെ വളരെ മോശമായി തോന്നി ഒരു സാദാ ക്ലിഷേ കഥയായിരിക്കും എന്ന് കരുതി കാണാൻ വളരെയധികം വൈകി. അവസാനം കാണാൻ interest വന്നത് ട്വിറ്ററിൽ കണ്ട കുറെ മികച്ച നിരൂപണങ്ങൾ ആയിരുന്നു.. മികച്ച തിരക്കഥയും റിയലിസ്റ്റിക് എന്ന വാക്കിനോട് ഏറ്റവും കൂടുതൽ നീതി പുലർത്തിയ വളരെ വളരെ ഇന്റൻസ് ആയ കഥാപാത്രങ്ങളും കഥയും എല്ലാം ഒത്തിണങ്ങിയ ഒരത്യുഗ്രൻ സീരീസ്.

● യഥാർഥ ജീവിതവുമായി അത്രകണ്ട് നമ്മുക്ക് relate ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും എന്നെ അത്ഭുതപ്പെടുത്തിയ ഒരു ഘടകം. 80 തുകളിലും 90 റുകളിലും നടക്കുന്ന കഥയാണ് ഇന്നത്തെ പോലെ സ്മാർട് ഫോൺ കമ്പ്യൂട്ടർ ഇന്റർനെറ്റ് എന്നിവയൊന്നും ഇല്ലാത്ത കാലം.   റിയലിസ്റ്റിക് ആയതുകൊണ്ട് തന്നെ വളരെയധികം  ദ്രമാറ്റിക് ആയ ഒരു അവതരണരീതിയാണ്  ,അതും ചില എപിസോഡുകളിൽ ഡ്രാമയിൽ നിന്നും മെലോ ദ്രമായിലേക്കും പോകുന്നുണ്ട്. അപ്പോഴും ഒരു നിമിഷം പോലെ പ്രേക്ഷനെ ബോറടിപ്പിക്കുന്നില്ല എന്നുള്ളത് ഏറ്റവും വലിയ ഒരു സവിശേഷതയാണ്.

● കഥയിലേക്ക്  ആധികാരികമായി കടക്കുന്നില്ല. എന്നാലും എന്താണ് Reply 1998 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറയാം, 1988 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലേക്കൊരു എത്തിനോട്ടം. ഒരു Neighborhood അവിടെ പല വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ള 4 കുടുംബങ്ങൾ. അവർ അടുത്തടുത്തായി ജീവിക്കുന്നു, ആ കുടുംബങ്ങളിൽ നിന്ന് തന്നെ ഉള്ള നാല് യുവാക്കൾ അവരുടെ ഫ്രണ്ട്ഷിപ് തങ്ങളിലും തങ്ങളുടെ കുടുംബങ്ങളിലും ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഭവങ്ങൾ സങ്കടങ്ങൾ എല്ലാം നർമ്മത്തിന്റെ അകമ്പടിയോടെ മനോഹരമായി 20 എപിസോഡുകൾ നമ്മുക്ക് മുന്നിൽ തുറന്നു കാണിച്ചുതരുന്നു.. വളരെ deep ആയിട്ടുള്ള ഒരു അവതരണം. അതു തന്നെയാണ് ഈ ഡ്രാമയെ മറ്റുള്ള സീരീസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതുപോലുള്ള ഒരു അവതരണരീതി ഇതിനുമുമ്പ് അധികം കണ്ടു കാണില്ല..

● കഥാപാത്രങ്ങളെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല.. എല്ലാം പക്കാ Perfect Casting ആയിരുന്നു.. കുറെയേറെ കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിൽ വന്നുപോകുന്നുണ്ട്. അതിൽ ചില കഥാപാത്രങ്ങൾ ഡ്രാമ കഴിഞ്ഞാലും നമ്മുടെ മനസിൽ തങ്ങി നിൽക്കും എന്നുറപ്പാണ്.. എന്റെ കാര്യം പറയുകയാണെങ്കിൽ sung ബോറ എന്ന ഒരു കഥാപാത്രം എന്ന വളരെയധികം attract ചെയ്തു.

● ചെറിയ ചെറിയ കാര്യങ്ങൾ പോലും വളരെ വലുതാക്കി കാണിക്കുന്ന സംവിധായകന്റെ Brilliance വളരെയധികം അഭിനന്ദനം അർഹിക്കുന്നതാണ്.വേറെ ഡ്രാമകളിൽ ആയിരുന്നെങ്കിൽ ഇതൊക്കെ ഇത്രവലിയ കാര്യമാക്കാനുണ്ടോ എന്ന് തോന്നിപ്പോകുമായിരുന്നു,,എന്നാൽ അത് സിനിമാറ്റിക് ആയി നാം അതിനെ approch ചെയുന്നത് കൊണ്ടാണെന്നുളതാണ് വാസ്തവം.ഇവിടെ അങ്ങനെ തോന്നുന്നതെ ഇല്ല, കാരണം യഥാർഥ ജീവിതത്തിൽ അതെല്ലാം നമ്മുക്ക് വലിയ സംഗതികൾ തന്നെയാണ്. അത്  മനസിലാക്കി തന്ന സംവിധായകന് ഒരു ബിഗ് സല്യൂട്ട്.😍

● ഒരു കല്ലുകടി എന്ന് തോന്നിയത് ഇടക്ക് കയറി വന്ന Triangle Love സ്റ്റോറി ആണ്.. സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു സംഗതിയണത്. എന്നാലും അത് ആസ്വാദനത്തെ ഒട്ടും ബാധിക്കുന്നില്ല. വേറെ ഒരു കാര്യം എപ്പിസോഡിന്റെ ദൈർഗ്യം ആണ്, ആദ്യ എപിസോഡുകളിൽ ഒരു മണിക്കൂർ 20 മിനിറ്റ് ആണെങ്കിൽ അവസാനത്തോടടുക്കുമ്പോൾ എപ്പിസോഡുകളുടെ ദൈർഗ്യം ഒരു മണിക്കൂർ 20 ൽ നിന്ന് ഒരു മണിക്കൂർ 50 വരെയായി വർധിച്ചു വരുന്നു. ഇഷ്ടം പോലെ ചിരിക്കാൻ ഉള്ള വകയുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും ബോറടിയില്ല.

●  Must ആയി കണ്ടിരിക്കേണ്ട ഡ്രാമ. ഇത്രയും നീട്ടി വലിച്ചെഴുതിയത് കാണാൻ താൽപര്യമുള്ളവർക്ക് വേണ്ടി മാത്രമാണ്. അവസാന എപ്പിസോഡ് കഴിഞ്ഞപ്പോൾ ഇത് കഴിയേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.. എല്ലാ മനുഷ്യ വികാരങ്ങളിലൂടെയും കടന്നു പോകുന്ന മനസ്സ് നിറച്ച ഡ്രാമ, ഇടക്കിടക്ക് അതിലെ ആ മനോഹര സീനുകൾ വീണ്ടും കാണാൻ തോന്നും..

കാണുക കണ്ടനുഭവിച്ചറിയുക

4.9/5

Episodes With 480p Quality And English Hard Sub Link AvialAvai On Telegram Channel - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama