39) Ratsasan (2018) Tamil Movie Review
Movie - Ratsasan
Language - Tamil
Genre - Psycho Thriller
● തമിഴിലെ എക്കാലത്തെയും എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നായ മുണ്ടാസുപട്ടിയുടെ സംവിധായകൻ റാം കുമാറാണ് ഈ ചിത്രം എടുത്തത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല, കാരണം രണ്ടും Totally Different Genres. ഒരു ബ്ലാക്ക് കോമഡി ഡ്രാമയിൽ നിന്ന് കിടുക്കാച്ചി ത്രില്ലറിലേക്ക് എത്താൻ എടുത്ത സമയം നാല് വർഷം. ഈ സിനിമയുടെ Quality ക്ക് വേണ്ടി റാം ഒരുപാട് ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, അത് നമ്മുക്ക് സിനിമ കാണുമ്പോൾ തന്നെ മനസിലാകും.
● വിഷ്ണു വിശാലിന്റെ നായക കഥാപാത്രം അരുൺ കുമാർ. സിനിമ സംവിധായകൻ ആകണം എന്നാഗ്രഹവുമായി നടക്കുന്നൊരു ചെറുപ്പക്കാരൻ. ഒരു സൈക്കോ ത്രില്ലർ സ്റ്റോറിയുമായി പ്രൊഡ്യൂസർ മാരുടെ പിന്നാലെ അലഞ്ഞു നടക്കുകയാണ്. പാഷൻ സിനിമയായിട്ടുകൂടി ഡ്യൂട്ടിയിൽ ഇരുന്നു മരണമടഞ്ഞ സ്വന്തം അച്ഛന്റെ സ്ഥാനത്ത് പോലീസ് ഫോസിൽ എസ് ഐ ആയി അരുൺ ജോയിൻ ചെയ്യാൻ നിർബന്ധിതനാകുന്നു.. ഒരേ പട്ടേർനിൽ തുടരെ നടക്കുന്ന Kidnapping ഉം കൊലപാതകങ്ങളും. ഒരു Psycho കിലേറുടെ സാന്നിധ്യം അരുൺ മനസിലാക്കുന്നു.. ആ സൈക്കോയെ തേടിയുള്ള യാത്ര അതാണ് ചിത്രത്തിന്റെ ഇതിവൃത്തം.. ബാക്കി തീയേറ്ററിൽ നിന്ന് തന്നെ കണ്ടറിയുക
● വളരെ ഇന്റൻസ് ആയ സ്റ്റോറി . 3 മണിക്കൂർ ഉണ്ടെങ്കിൽ കൂടി ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ സിനിമയിൽ മുഴുകിയിരുന്നു വേറെ ഒരു ലോകത്തേക്ക് തന്നെ സിനിമ നമ്മെ കൊണ്ടു പോകുന്നു.
● അഭിനയിച്ചവർ എല്ലാം മികച്ചു നിന്നു.. രോമാഞ്ചമുണർത്തുന്ന ത്രില്ലിംഗ് ഫീൽ നിലനിർത്തുവാൻ പശ്ചാത്തല സംഗീതം വളരെയധികം സഹായിച്ചിട്ടുണ്ട്.ഛായാഗ്രഹണവും മികച്ചതായിരുന്നു. അത്ര പെട്ടെന്നങ് പ്രഡിക്ട ചെയ്യാൻ സാധിക്കാത്ത സംഭവ വികാസങ്ങൾ,കിടിലൻ ട്വിസ്റ്. ഒരു pure theatrical Experience.
കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാം മാരകമായ ഒരു സൈക്കോ ചെസ് ത്രില്ലർ കാണാൻ.കാണാത്തവർ തീറ്ററിൽ പോയി തന്നെ കണ്ടനുഭവിച്ചറിയുക.
4/5
Comments
Post a Comment