54) Udaan (2015) Hindi Movie Review
Movie - Udaan Director - Vikramadhithya Motwane Language - Hindi Genre - Drama,Survival Year - 2010 ബോളിവുഡ് അനുരാഗ് കശ്യപിന് ശേഷം എനിക്ക് ഏറ്റവും inspiring ആയ ഒരു ഫിലം Maker ആണ് വിക്രമാദിത്യ മോട്വാനി.. ഉടാൻ ഏറെ നാൾ മുമ്പ് കണ്ട ഒരു സിനിമയാണ്.. ഒരു 17 കാരന്റെ അതിജീവനം എന്ന് തന്നെ പറയാം 17 കാരൻ ആയ രോഹൻ 9 വയസ്സ് മുതൽ ഷിംലയിലെ ബോർഡിങ് സ്കൂളിൽ ആണ് പഠിക്കുന്നത് ഒരു ദിവസം കൂട്ടുകാരും ഒത്തു ഹോസ്റ്റലിൽ നിന്ന് ചാടി Adult മൂവി കാണാൻ പോയത് സ്കൂളിൽ അറിഞ് അവനെ tc കൊടുത്തു പറഞ്ഞയച്ചു.. ആകെ ഉള്ളത് അച്ഛനാണ് അച്ഛൻ വന്ന് അവനെ തിരിച്ചു ജന്മനാടായ ജംഷാദപുരിലേക്ക് കൊണ്ടുപോയി.. അവിടെ അവനു ഒരു അനുജനുണ്ട് ഏറ്റവും വലിയ സത്യം എന്തെന്നാൽ അവന് ഒരു അനിയൻ ഉണ്ടെന്നുള്ള കാര്യം അവിടെ എത്തിയപ്പോൾ ആണ് അവൻ അറിയുന്നത് അച്ഛൻ വളരെ കർക്കശക്കാരൻ ആണ്... അവിടെ താമസിക്കണം എങ്കിൽ അയാൾ പറയുന്ന നിയമങ്ങൾ എല്ലാം പാലിക്കണം.രാവിലെ നേരത്തെ എഴുന്നേറ്റ് ജോഗിംഗ് അച്ഛന്റെ ഒപ്പം അവസാന റൗണ്ടിൽ അച്ഛനുമായി ഒരു ഓട്ട മത്സരം.അത് കഴിഞ്ഞ അച്ഛന്റെ മെറ്റൽ ഫാക്ടറിയിൽ ഉച്ചവരെ മാട് പോലെ ജോലി എടുക്കണം ശേഷം ഉച്ചതൊട്ട് എൻജിനീയറിങ് ക്ലാസ്സി