108) Soni (2019) Bollywood Movie

Soni
Language - Hindi
Genre - Drama
Year - 2019


ഈ വർഷം netflix റീലീസ് ചെയ്ത ഒരു ബോളിവുഡ് ചിത്രം.. സോണി കല്പന എന്നീ രണ്ട് വനിതാ പൊലീസുകാരികളുടെ ഒരു ചെറിയ ജീവിത യാത്രയാണ് ചിത്രം പറയുന്നത്.. റിയലിസ്റ്റിക് ആയ അവതരണം.കാര്യമായി ഒന്നും പറയാനില്ലാത്ത കഥ ഇടക്ക് വച്ച് ലാഗ് ഫീൽ ചെയ്യാൻ സാധ്യതയുണ്ട്.. ഒരു മണിക്കൂർ 37 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഗ്യം..

സോണിയുടെ ജീവിതം എന്നും ഏകാന്തമായിരുന്നു. കണ്ണ് മുന്നിൽ എന്ത് അനീതി കണ്ടാലും പരിസരം നോക്കാതെ ഇടപെടുന്ന സ്വഭാവം. സ്വന്തമായി ഏത് കാര്യത്തിനും തീരുമാനം എടുക്കുന്ന പ്രകൃതം . ഉദ്യോഗ ജീവിതത്തിൽ തന്നെ പല തവണ പല പ്രശനങ്ങൾക്കും ശക്തമായി അവർ പ്രതികരിച്ചിട്ടുണ്ട്.ഈ പ്രതികരണം പല പണിഷ്മെന്റ് ലേക്കും വഴി തെളിയിച്ചിട്ടും ഉണ്ട് ഒറ്റക്കാണ്  ജീവിതം.  കല്പന നേരെ തല തിരിച്ചാണ് പദവിയിൽ സോണി യുടെ മേലതികാരിയാണ്‌ കല്പന. നിയമപരമായി തന്നെ പ്രശനപരിഹാരത്തെ സമീപിക്കാൻ ആണ് അവർ ശ്രമിക്കുന്നത്..

ഇതിനുമുമ്പ് കാണാത്ത പ്ലോട്ട് ഒന്നുമല്ല സിനിമ മുഴുവൻ ഡാർക് ആണ് ആ making ഒരുപാടിഷ്ടായി. സിംപിൾ female oriented  ചിത്രം, വെറുതെ കണ്ടിരിക്കാം അത്ര മാത്രം.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie