107) Children Of Nobody (2018-19) Korean Series Review


പരമ്പര കൊലപാതകങ്ങൾ ഒരു particular പട്ടേർനിൽ നടന്നു വരുന്നു, കൊലപാതകിയുടെ മോട്ടീവ് എന്തെന്ന് പോലീസ് മനസിലാക്കുന്നു, പിന്നീട് അടുത്ത കൊല തടയാനുള്ള പരിശ്രമം പ്രതിനായകന്റെ ബലഹീനതയിൽ കയറിപിടിച്ചു അവനെ അവശനാക്കി കീഴ്പ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു നിയമത്തിനു മുന്നിൽ എത്തിക്കുന്നു പല ഭാഷകളിലായി ഇതുപോലുള്ള ത്രെഡിൽ ഒരുപാട് സിനിമകൾ നാം കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉണ്ടായിരിക്കും. കൊറിയയിൽ ഒരുപാട് സിനിമകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്.. ഡ്രാമകൾ നോക്കുകയാണെങ്കിലും അത്യാവശ്യം ഉണ്ടാവും. ഇവിടെ പറയുന്നത് ഇത്തരം ഒരു ത്രെഡ് base ചെയ്തു കൊണ്ടുള്ള വളരെ വ്യത്യസ്തമായ ഒരു ഡ്രാമയെ കുറിച്ചാണ്‌..

K Drama - Children Of Nobody
Genre - Investigation , Mystery , Thriller
Year - 2018-2019
32 Episode | 30 Minute Per Episode



പ്രാന്തമായ ഒരു അന്വേഷണം ഒരു തരത്തിലും പിടിതരാത്ത കൊലപാതകി,ഒരു തുമ്പ് തെളിവ് പോലും ബാക്കി വെക്കാതെ ഒരാൾക്കും ട്രെസ് ചെയ്യാനോ സംശയിക്കാനോ അവസരം കൊടുക്കാതെ മുങ്ങി നടക്കുന്നവൻ, അന്വേഷിക്കുന്ന പൊലീസുകാരൻ മാത്രമല്ല കാണുന്ന പ്രേക്ഷകനും ത്രില്ലടിച്ചു പ്രാന്ത് പിടിച്ച് അവസാനം വരെ വളരെ ഇന്റർസ്റ്റിംഗ് ആയി കണ്ടു തീർക്കാവുന്ന ഒരു ഡ്രാമ  Children Of Nobody.  മറ്റുള്ളവയിൽ നിന്നും ഈ ഡ്രാമയെ വ്യത്യസ്തമാകുന്നത് ഇതിന്റെ അവതരണം തന്നെ ആയിരിക്കും. സ്ലോ പോയ്‌സൻ എന്നുതന്നെ പറയാം

സ്ലോ pace അവതരണം, തുടക്കം തന്നെ ഒന്നും വ്യക്തമാവാത്ത രീതിയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. ശേഷം ഒരു രാത്രി ഉണ്ടാവുന്ന വിചിത്രമായ മരണം. Child abuse And Murder കേസിൽ 2 വർഷം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സ്ത്രീ. നാട് മൊത്തം അവരുടെ മേൽ കാർക്കിച്ചു തുപ്പി, ജയിൽ നിന്നും പുറത്തിറങ്ങിയ അവരുടെ കാതിൽ മുഴങ്ങിയത് ഭീഷണിയുടെ സ്വരങ്ങളായിരുന്നു.വേറൊന്നും കൊണ്ടല്ല. ഉപദ്രവിച്ചു കൊന്നത് സ്വന്തം കുട്ടിയെയാണ്.. ആദ്യം പറഞ്ഞ ആ വിചിത്ര സംഭവം എന്തെന്നാൽ ഈ പറഞ്ഞ സ്ത്രീയുടെ ദുരൂഹ മരണമാണ്.അവിടെ നിന്നുമാണ് യഥാർഥ കഥയുടെ ആരംഭം..

പോലീസ് കേസ് അന്വേഷണം, പല പല വഴികളിലൂടെ സഞ്ചിരിക്കുന്നു.തുടക്കത്തിൽ സൂചിപ്പിച്ച  പോലെ കൊലപാതക പരമ്പരകൾ തുടർന്നും അരങ്ങേറുന്നു, സംശയത്തിന്റെ ചൂണ്ടുവിരൽ പല പുതിയ കഥാപാത്രങ്ങളിലേക്കും വഴുതിപോകുന്നു,ആത്മഹത്യ എന്നുവിധി തീർക്കപ്പെട്ട പല  close ചെയ്ത  കേസുകളും വീണ്ടും തുറക്കുന്നതും ഒരു എത്തും പിടിയും ഇല്ലാത്ത പല പാതകളിലൂടെയുള്ള പ്രയാണവും പരാജയത്തിന്റെ വക്കിൽ വരെ എത്തി തളർന്നു നിൽക്കുമ്പോഴും വിജയിക്കാൻ പറ്റുമെന്ന പ്രതീക്ഷ കയ്യ് വിടാതെ ശക്തമായി പൊരുത്തുകയും ചെയുന്ന കുറെ mysterious ആയ കഥാപാത്രങ്ങൾ. ടെൻഷൻ അടിച്ചുതന്നെ കണ്ടു തീർക്കേണ്ട വളരെ ദുരൂഹതയേറിയ ഒരു കഥ..

കഥയുടെ മൂടിനനുസരിച്ചു വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു പോകുന്ന എപ്പിസോഡുകളാണ് മുഴുവനും. വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു അത്, എപ്പിസോകളുടെ അവസാനം കിടിലൻ ട്വിസ്റ്റുകൾ വിതറിയിടുന്നുണ്ട്, കാണാനുള്ള ആകാംഷ കൂടി വരുന്നതും അത് കാരണം തന്നെയാണ്.  അവസാന എപ്പിസോഡിന് മുമ്പുള്ള 6  എപ്പിസോഡുകൾ ശരിക്ക് ഞെട്ടി. ഈ ജെനറിൽ ഉള്ള കഥ പറച്ചിലുകൾ ഇഷ്ടം ഉള്ളവർക്ക് തീർച്ചയായും ഒന്നു കണ്ടു നോക്കാവുന്നതാണ്.

(കഥയിലേക്ക് കൂടുതൽ  കടക്കാത്തത് വേറൊന്നും കൊണ്ടല്ല ഒന്നും അറിയാതെ കാണുന്നതാവും കൂടുതൽ നല്ലത് അതുകൊണ്ടാണ്.. )

I would Say Must Watch
A Different Attempt
Worth Watching.

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review