106) Neeyum Njaanum (2019) Malayalam Movie Re


നീയും ഞാനും ( 2h 41 min)
Director - A K Sajan


സമൂഹത്തിന്റെ കപട സദാചാര പ്രവണതകളെ ഒരിക്കൽ കൂടി വരച്ചു കാണിക്കുകയാണ് നീയും ഞാനും എന്ന ചിത്രം. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം എ കെ സാജൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പുതുമകൾ ഒന്നും അവകാശ പെടുന്നില്ലെങ്കിലും ഒരു ശരാശരി പ്രേക്ഷകന് കുടുംബ സമേതം കണ്ടിരിക്കാൻ ഉള്ള എല്ലാ ചേരുവകളും സിനിമക്കുണ്ട്.

യാക്കൂബിന്റെയും ഹാഷ്മിയുടെയും കഥയാണ് ഇവിടെ പറയുന്നത്.. അച്ഛന്റെ നിർബന്ധ പ്രകാരം ഫോട്ടോ ഗ്രാഫി എന്ന തന്റെ സ്വപ്‍നം ഉപേക്ഷിച്ചു പോലീസുകാരൻ ആകേണ്ടിവന്ന യാക്കൂബ്, ഒരു കേസന്വേഷണത്തിന്റ് ഭാഗമായി ഹാഷ്മിയെ follow ചെയ്യേണ്ടി വരുകയും അവർ തമ്മിൽ പ്രണയത്തിലാവുകയും പിന്നീട് വിവാഹശേഷം അവരുടെ സ്വകാര്യ  ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ കപട സദാചാര എത്തി നോട്ടമാണ് ശേഷം സിനിമ പറയുന്നത്..

കാലിക പ്രശസ്തിയുള്ള പ്രമേയം വളരെ മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ കൊണ്ടുവരാൻ സത്യസന്ധമായ ഒരു ശ്രമം. ആദ്യ പകുതി യാക്കൂബിന്റെയും ഹാഷ്മിയുടെയും പ്രണയരംഗങ്ങളും യാക്കൂബിന്റെ കുടുംബത്തിലുള്ള എതിർപ്പുകളും അവരുടെ ദാമ്പത്യ ജീവിതവും സമസ്യയുടെ ആരംഭവും ഒക്കെയായി മനോഹരമായി പോയപ്പോൾ രണ്ടാം പകുതി കുറച്ചു ത്രില്ലിങ്ങോടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെ ശക്തമായി കാണിച്ചുതരുന്നു.. ഡീസന്റ് ആയ ഒരു അവസാനം, ഏത് സമയത്തും സമൂഹം നമ്മുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കിയേക്കാം എന്നുള്ള സത്യം മയിലാഞ്ചി വളവിലുള്ള കടപ സദാചാര മനുഷ്യരിലൂടെ എ കെ സാജൻ തുറന്നു കാണിക്കുകയാണ്...

പ്രകടനത്തിന്റെ കാര്യത്തിൽ യാക്കൂബ് ആയി ഷറഫും ഹാഷ്മിയായി അനു സിത്താരയും മികച്ചു നിന്നു. സിജു വിൽസന്റെ ഷാനുവും വിഷ്ണു ഉണ്ണികൃഷ്ണന്റെ ഗണപതി എന്നീ കഥാപാത്രങ്ങളും ചിത്രത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്  .ചിത്രത്തിന്റെ വേറൊരു ആകർഷണം മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്.. ഇഷ്‌ക് എന്നു തുടക്കുന്ന പ്രണയ ഗാനം ഒരുപാടിഷ്ടായി..

തീർച്ചയായും തീയേറ്ററിൽ നിന്നും  തന്നെ കാണാവുന്ന സിനിമയാണ് നീയും ഞാനും.. ചിത്രത്തിന്റെ ദൈർഗ്യം ഇത്തിരി കുറക്കമായിരുന്നു.. പതിഞ്ഞ അവതരണത്തിലും ഒരു നിമിഷം പോലും ബോറടിക്കാതെ അവസാനം വരെ കണ്ടിരിക്കാവുന്ന നല്ല ഒരു ചലച്ചിത്രം. തീയറ്ററിൽ കാണാൻ ആളുകൾ വളരെ കുറവായിരുന്നു..കാണാൻ താൽപ്പര്യം ഉള്ളവർ വേഗം പോയി കാണുക ടോറന്റിൽ വന്ന് പ്രശംസിച്ചിട്ട് കാര്യമില്ല...

നല്ല ഒരു അനുഭവം
(അഭിപ്രായം തികച്ചും വ്യക്തിപരം🙂)

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review