104) Vijay Superum Paurnamiyum (2019) Malayalam Movie Review


വിജയ് സൂപ്പറും പൗർണമിയും ( U , 2H 15 Min)
Director - Jis Joy



പെല്ലിചൂപുലു എന്ന തെലുങ്ക്‌ പടം കണ്ടതാണ് അതിന്റെ almost Adaptation തന്നെയാണ് ഈ ചിത്രം.എന്നാലും ഒർജിനൽ പതിപ്പിനെക്കാൾ ഒരുപടി മുകളിൽ തന്നെ ഈ ചിത്രം നിൽക്കും ഒരു ജിസ് ജോയ് ഫീൽ ഗുഡ് മാജിക് തന്നെയാണ് ഇവിടെ നമ്മുക്ക് സമ്മനിക്കുന്നത്.

കഥയിലേക്കൊന്നും ആധികാരികമായി കടക്കുന്നില്ല.. വളരെ സിംപിൾ ആയ ഒരു ത്രെഡ്, സിനിമയുടെ തുടക്കത്തിൽ വിജയുടെയും പൗർണമിയുടെയും ജനനം കുടുംബ പശ്ചാത്തലം എന്നിവ വ്യക്തമായി കാണിച്ചു തുടങ്ങുന്നു.. യാഥാർശികമായി ഉണ്ടാവുന്ന ഒരു പെണ്ണുകാണൽ ചടങ്ങിൽ വച്ചാണ് രണ്ടുപേരും പരസ്പരം കണ്ടു മുട്ടുന്നത്.. ശേഷം ഉണ്ടാവുന്ന സംഭവങ്ങൾ എല്ലാം കണ്ടു മനസിലാക്കുക..

സൺഡേ ഹോളിഡേ പോലെ തന്നെ ചിത്രത്തിലെ ഓരോ ഫ്രെമുകളും തരുന്ന ഫീൽ ഒന്ന് വേറെതന്നെയാണ്. സാഹചര്യ കോമടികൾ, മനോഹരമായ പശ്ചാത്തല സംഗീതവും കൂടാതെ ജിസ് ജോയ് സ്‌പെഷ്യൽ എന്നു പറയാവുന്ന കുറെ നല്ല വൈകാരിക സംഭാഷങ്ങളും അഭിനയ രംഗങ്ങളും കൊണ്ട് കാണുന്ന പ്രേക്ഷകന് വേറിട്ടൊരു ഫീൽ ഗുഡ് അനുഭവം തന്നെയാണ് സിനിമ നൽകുന്നത്..

ഒരു remake ആണെങ്കിലും സീൻ by സീൻ കോപ്പി ചെയ്യാതെ സാഹചര്യങ്ങൾ എല്ലാം മാറ്റി പുതിയ സന്ദർഭങ്ങൾ ചേർത്തിണക്കി മനോഹരമാക്കിയ ഒരു കൊച്ചു സിനിമ... 2 മണിക്കൂർ പോയതുപോലും അറിയാതെ കൊടുത്ത കാശിന് ഫുൾ സംതൃതിയും ചിത്രം ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നു...

പെല്ലിചൂപുലു കാണാത്തവർ കാണാതെ തന്നെ ഈ ചിത്രം കാണാൻ ശ്രമിക്കുക അപ്പോൾ കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആവും.. ആസിഫ്, ഐഷു,സിദ്ദിക്കാ തുടങ്ങി എല്ലാവരും തകർത്തു... തീയേറ്ററിൽ പോയി തന്നെ കാണുക... 2019 തുടക്കം എന്തായാലും പൊളിച്ചു..

"നമ്മുടെ ബാലു വർഗീസിന്റെ നോവലിന്റെ പേരെന്തായാലും തകർത്തു.. തീയേറ്ററിൽ ഏറ്റവും കൂടുതൽ ചിരിച്ച രംഗം😂😂


© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review