105) Mikhael (2019) Malayalam Movie Review

മിഖായേൽ (U/A 2H 30 MIN)
Director - Haneef Adeni



"പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല, പാപത്തിനു കൂലി മരണമാണ്.."
ഹനീഫ് അദെനിയുടെ രണ്ടാം സംവിധാന സംരഭം, ആദ്യമായി നിവിൻ ഹനീഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ. ടീസർ പോസ്റ്റർസ് ഒക്കെ ഉണ്ടാക്കിയ ഓളം പടത്തിൽ ഇല്ലായിരുന്നു എന്നു പറയേണ്ടി വരും ഒരു ശരാശരി തീയേറ്റർ അനുവം മാത്രമാണ് കിട്ടിയത്..

മൈക്കിൾ ജോണ് നിവിൻ പോളി ചെയ്ത നായക കഥാപാത്രം, പാവത്താനായ മിഖായേൽ മാലാഖയുടെ മാസ്സ് ഹെറോയിസം.ഇപ്രാവശ്യം ട്വിസ്റ്റും കാര്യങ്ങളും ഒന്നുമില്ല, ഏറെ കുറെ ഊഹിക്കാവുന്ന കഥതന്നെ ഫാമിലി ഇമോഷണലിലൂടെ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു പോകുന്ന ആദ്യപകുതി. ആദ്യ ഭാഗങ്ങളിലെ സീനുകൾ തമ്മിൽ കുറെ സ്വരചേർച്ചകൾ പോലെ ഒക്കെ തോന്നി ഒരു യോജിപ്പില്ലാത്ത പോലെ അതിനടിയിൽ തേപ്പ്😒 അതിനെ കുറിച്ചൊന്നും പറയാതിരിക്കുന്നതാവും നല്ലത്.. എന്നാലും ബോറടിയില്ല.. സിദ്ദിഖ് ഇക്കയും സുരാജേട്ടനും ഒക്കെ കിടുക്കി.

രണ്ടാം പകുതിയിൽ മാസ്സ് രംഗങ്ങൾക്കും അക്ഷൻസിനും ഒക്കെയാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ എല്ലാം ഓവർ ആക്കാതെ തന്നെ അവതരിപ്പിച്ചു. ഉണ്ണിമുകുന്ദൻ ചെയ്ത വില്ലൻ കഥാപാത്രം മാർക്കോ ജൂനിയർ സത്യം പറഞ്ഞാൽ ഒട്ടും വില്ലനിസം ഇല്ലാത്ത വില്ലൻ. ബിൽഡ് അപ്പും കാര്യങ്ങളും മാസ്സും ഒന്നും ഇല്ലാത്ത പാവം ഒരു വില്ലൻ.നായകനുമായി പൂച്ച എലി കളിയും ഇല്ല. അതാണ്  സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് എന്നു പറയണ്ട വരും.

ഹനീഫ് അദേനി ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത കുറെ മാസ്സ് one line ഡയലോഗുകൾ ഉണ്ടായിരിക്കും.. ഈ സിനിമയിലും അത് ഒരുപാടുണ്ട്.. എല്ലാത്തിനും തീയേറ്ററിൽ നല്ല കയ്യടി ഉണ്ടായിരുന്നു. ക്ലൈമാക്സ് രംഗങ്ങളും മോശമില്ലാതെ തന്നെ അവതരിപ്പിച്ചു. കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ നിൽക്കേണ്ട.. കണ്ടിരിക്കാവുന്ന ഒരു സാധാരണ ചിത്രം അത്ര തന്നെ വേറെ പ്രത്യേകിച്ചു പുതുമകൾ ഒന്നും ചിത്രത്തിനില്ല..

നിവിൻ ഓവർ ആക്കാതെ ഭംഗിയായി തന്നെ മൈക്കിൾ എന്ന കഥാപത്രത്തെ അവതരിപ്പിച്ചു.. മറ്റു താരങ്ങൾ especially നിവിന്റെ അനിയത്തിയായി ചെയ്ത ആ കുട്ടി,ശാന്തി കൃഷ്ണ, അശോകൻ,ഷാജോണ് etc എല്ലാവരും കൊള്ളാം.. ഗോപി അണ്ണന്റെ ഉലകതകതകാ.... BGM കൊള്ളാമായിരുന്നു😂😍

Strictly Avg For Me
ഒരു സാധാരണ ചിത്രം...

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review