102) Petta (2019) Tamil Movie Review

പേട്ട (U/A 2H 52 Min)
Director - കാർത്തിക് സുബ്ബരാജ്


ഒരു കംപ്ലീറ്റ് രജനി ഷോ അത് തന്നെയാണ് പെട്ട.. രാവിലെ പടത്തിന് കയറും മുമ്പ് ഫേസ്ബുക്കിൽ ഒരു റീവ്യൂ ൽ കണ്ടു ശിവാജിക്ക് ശേഷം ഏറ്റവും എൻജോയ് ചെയ്ത് കണ്ടാസ്വദിച്ച രജനി ചിത്രം എന്നൊക്കെ. അതേ, കുറെ കാലത്തിനുശേഷം പൂർണമായും എന്നെ തൃപ്തിപ്പെടുത്തിയ ഒരു രജനി ചിത്രം.

"""പാക്കത്താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ... """ സിനിമ തുടങ്ങുന്നത് പതിഞ്ഞ താളത്തിൽ ആണ്.. രജനിയുടെ മാസ്സ് ഇൻട്രോയും fight സീനുകൾക്കും ശേഷം. കഥ പതിയെ പറഞ്ഞു തുടങ്ങുന്നു..മരണമാസ് സോങ് ന്റെ ഒപ്പം ഉള്ള ആട്ടവും  മാസ് ഡയലോഗുകളും സങ്കട്ടന രംഗങ്ങളും ഒപ്പം വിജയ് സേതുപതി നവാസുധിൻ സിദ്ദിഖ് എന്നിവരുടെ എന്ററി ഒക്കെയായി മികച്ച ഒരു ആദ്യപകുതി. മാസോഡ് കൂടിയുള്ള ഒരു കിടിലൻ ഇന്റർവേൽ പഞ്ചും..

ചിത്രം കൂടുതൽ ഇന്റസ്റ്റിംഗ് ആവുന്നത് രണ്ടാം പകുതിയിൽ ആണ്. ഇതുവരെ പറഞ്ഞതൊന്നും അല്ല കഥ ഇനി പറയാൻ പോകുന്നതാണ് യഥാർഥ കഥ ക്ലൈമാക്സ് രംഗങ്ങൾ എല്ലാം ഞെട്ടിച്ചു. ചെറിയ ട്വിസ്റ്റും കാര്യങ്ങളും ഒക്കെയായി ഒരു മരണമാസ് എന്ഡിങ് ഷോട്ടും....

തലൈവർ ഷോ,  ഈ പ്രായത്തിലും എന്ന ഒരുതാ സമ്മതിച്ചു കൊടുക്കണം. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി effort ചിത്രത്തിനു വേണ്ടി നൽകിയിട്ടുണ്ട്.സ്ക്രീൻ പ്രെസൻസും ഡയലോഗ് ഡെലിവറീയും എല്ലാം പൊളിച്ചു. വിജയ് സേതുപതി സ്‌ക്രീനിൽ വന്നാൽ തന്നെ കയ്യടി ആണ്... മാസ്സ് വില്ലനിസം..നവാസുധിൻ സിദ്ദിഖ് എന്ന ബോളിവുഡ് ടെറർ വില്ലന്റെ തമിഴ് Debut മോശമായില്ല.. ഉള്ള റോൾ വളരെ ഭംഗിയായി ചെയ്തു. ഡബ്ബ് ഒക്കെ വളരെ നന്നായിരുന്നു.

വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.. ഇവരെ എല്ലാവരെയും ഇങ്ങനെയൊരു ചിത്രത്തിൽ  സ്പേസ് കൊടുത്ത നമ്മുടെ craftman കാർത്തിക് സുബ്ബര്ജിന് ഒരു ബിഗ് സല്യൂട്ട്.. അനിരുദ്ധ് ആണ് പദത്തിന്റെ അടുത്ത നട്ടെല്ല്... പെട്ട പറാക്ക് ഉണ്ടാക്കിയ രോമഞ്ചം ഒന്നും പറഞ്ഞറിയിക്കാൻ സാധിക്കില്ല.. Especially Climax രംഗങ്ങളിൽ മാസ്സ്

കഥയിൽ ഒരു പുതുമയും ചിത്രം നൽകുന്നില്ല.. എന്നാലും ഒരു രജനി പടത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിനുണ്ട്..ഫ്ലാഷ് ബാക്കിൽ പഴയകാല രജനിയെ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.. 3 മണിക്കൂർ ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിച്ചു കാണാൻ ആയി ഒരു സിനിമ...

Must Watch From Theatre

Rajnified

Torramasssss....

Worth Watching

ഒരു കാർത്തിക് സുബ്ബരാജ് പടം

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review