111) Thread Of Lies (2014) Korean Movie


മാനസികമായി അവൾ ഒരുപാട് പീഡിപിക്കപ്പെട്ടിരുന്നു.. ഒരു നിമിഷത്തെ അവിവേകം അല്ല, നാളുകളായി അവളെ അലട്ടുന്ന മാനസിക പിരിമുറുക്കം തന്നെയാണ് അത് ചെയ്യാൻ അവളെ പ്രേരിപ്പിച്ചത്.അതേ ഒരു കുറിപ്പ് പോലും ബാക്കി വക്കാതെയാണ്  അവൾ സ്വന്തം ജീവിതം അവസാനിപ്പിച്ചത്   ..വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന മനോഹരമായ ഒരു സിനിമ.

Thread Of Lies
Language - Korean
Genre - Drama
Year - 2014

Hyun - sook എന്ന സ്ത്രീ ഒരു വർക്കിങ് സിംഗിൾ mother ആണ്. തന്റെ രണ്ട് പെണ്ണ് മക്കളെ വളരെ സന്തോഷത്തോടെ ഒരു വിഷമവും ബുദ്ധിമുട്ടു പോലും അറിയിക്കാതെയായിരുന്നു അവർ വളർത്തിയിരുന്നത്. എന്നാൽ ഒരുനാൾ വളരെ അപ്രതീക്ഷിതമായി തന്റെ പതിനാല് വയസ്സുള്ള ഇളയ മകൾ cheon-ji ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയുന്നു.. ആദ്യം സൂചിപ്പിച്ച പോലെ ഒരു കുറിപ്പ് പോലും ബാക്കി വെക്കാതെ, ആരോടും ഒന്നും പറയാതെ അവൾ വിടവാങ്ങി. അമ്മക്കും സഹോദരിക്കും എന്താണ് കാരണം എന്നും പോലും മനസിലാക്കാൻ കഴിഞ്ഞില്ല..

അവർ പതിയെ കുടുംബത്തിൽ ഉണ്ടായ ആ വറ്റാത്ത ദുരന്ത മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ തുടങ്ങി. എന്നാൽ Cheon ji യുടെ ആ ദുരൂഹമരണത്തിന് കാരണം എന്തെന്നറിയാൻ സഹോദരി man ji ശ്രമിക്കുന്നു. എല്ലാം എല്ലാവരിൽ നിന്നും മറച്ചുവച്ച് പേര് വിളിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് കടന്നുവരാൻ അവൾ പഠിച്ചിരുന്നു.. പല തവണ അമ്മയോടും ചേച്ചിയും ഉള്ളിലെ വിഷമതകൾ പറയാതെ പറയാൻ അവൾ ശ്രമിച്ചിരുന്നു. 2 മണിക്കൂർ നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമാണ് ഈ ചിത്രം

കഥയുടെ മൂടിനനുസരിച്ചുള്ള വളരെ സ്ലോ ആയ അവതരണം. ലാഗ് ഫീൽ ചെയ്യാനും സാധ്യത ഉണ്ട്.. എങ്കിലും മനസിനെ ആഴത്തിൽ സ്പർശിക്കാൻ ഒരുപാട് ഘടകങ്ങൾ സിനിമയിൽ ഉണ്ട്..

© NAVANEETH PISHARODY

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review