103) Vishwasam (2019) Tamil Movie Review


വിശ്വാസം (U 2 H 32 Min)
Director - Siva


ഒരു വിശ്വാസവും ഇല്ലാതെ കയറി, ശിവ തല കോംബോയിലെ മുമ്പ് ഇറങ്ങിയ 3 ചിത്രങ്ങളെക്കാൾ ബേധപ്പെട്ട കണ്ടിരിക്കാവുന്ന ഒരു ക്ലിഷേ ആക്ഷൻ ഇമോഷണൽ സിനിമ..

ഊഹിച്ച പോലെ തന്നെ ഒരു പുതുമയും ഇല്ലാത്ത കഥ,തിരക്കഥ സംഭാഷണം വേണ്ടാതെ കുതികയറ്റിയ ഗാനങ്ങൾ സങ്കട്ടനങ്ങൾ കൂടെ വിവേക്, റോബോ ശങ്കർ,തമ്പി രാമയ്യ,യോഗി ബാബു തുടങ്ങിയവർ ചളികൾ എടുത്തിടാൻ മത്സരിക്കുന്നു.. കൂട്ടത്തിൽ കോവൈ സരള കൂടി ആയപ്പോൾ ബേഷ്‌ ഒന്നും പറയാതിരിക്കുന്നതാവും നല്ലത്...

തുക്കു ദുരൈ, ഗ്രാമത്തിന്റെ നായകൻ എല്ലാവർക്കും മൂപ്പരോട് ഭയങ്കര ആദരവും പേടിയും ഒക്കെയാണ്. ഗ്രാമത്തിൽ എന്തു പ്രശനം വന്നാലും സണ്ട സെയ്തു എതിർത്തു നിൽക്കാൻ നമ്മുടെ തല മുന്നിൽ ഉണ്ട്.. അവിടേക്ക് ഒരു മെഡിക്കൽ ക്യാമ്പിനു ഡോക്ടർ നിരഞ്ജന വരുന്നു..പിന്നീട് കഥ  ഊഹിക്കാവുന്ന രീതിയിൽ തന്നെ അങ്ങനെ പറഞ്ഞു  പോകുന്നു.

First Half തീരെ അങ്ങു ബോധിച്ചില്ല..എന്നാൽ 2nd ഹാൾഫ് വിചാരിച്ച പോലെ അത്ര മോശമായി തോന്നിയില്ല.. അതിന് കാരണം ബേബി അനിഖയാണ് ചുമ്മാ പൊളിച്ചടക്കി.  ആ കഥാപാത്രത്തെ വളരെ  natural ആയി  അവതിരിപ്പിച്ചു..  ഇമോഷണൽ സീനുകൾ എല്ലാം ഒരുപാട് ഇഷ്ടായി.

പിന്നെ ലേഡി സൂപ്പർ സ്റ്റാർ സിനിമയിൽ അജിത്തിന്റെ ഒപ്പത്തിനൊപ്പം തന്നെ നയൻതാര അവതരിപ്പിച്ച നിരഞ്ജന എന്ന കഥാപാത്രത്തിന്  പ്രാധാന്യം ഉണ്ടായിരുന്നു. കോംബോ സീനുകളും ഇമോഷണൽ സീനുകളും ശേരിക്ക് തകർത്തു.. തലയെ കുറിച്ചൊന്നും പറയണ്ട കാര്യം ഇല്ലാല്ലോ.. വേറെ ലെവൽ അല്ലെ.. എ സിനിമ മൊത്തം നല്ല വലിച്ചു നീട്ടൽ ഉണ്ട്, ഒരു ഗുണവും ഇല്ല. എന്നാലും ഇപ്രാവശ്യം കുടുംബ പ്രേക്ഷകരെ  ആകർഷിക്കാൻ കുറെ ഇമോഷണൽ നമ്പറും ആയി ആണ് ശിവയുടെ വരവ്..

വിവേകം മനസിൽ വച്ചു കയറിയതുകൊണ്ടാണോന്നറിയില്ല...

തരക്കേടില്ലാത്ത അനുഭവം

Watachable One

Baby anikha Nayan Thala ❤️🔥

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review