96) Perfect Proposal (2015) Korean Movie Review


ചില സിനിമകൾ ഉണ്ടാവും,നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ എന്തോ ഒരു ഉറപ്പിൽ അങ്ങ് കണ്ടു തുടങ്ങും, ചിലപ്പോ ഒരു തരത്തിലും അത്തരം സിനിമകൾക്ക് നമ്മളെ സംതൃപ്തി പെടുത്താൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അതിൽ തന്നെ ചിലത് നമ്മെ അത്ഭുതപ്പെടുത്തിയെന്നും വരാം.,ഒരു സാധാരണ ത്രില്ലർ എന്ന രീതിയിൽ മാത്രമാണ് ഞാൻ ഈ സിനിമയെ സമീപിച്ചത്. എന്നാൽ സിനിമകഴിഞ്ഞപ്പോൾ കിട്ടിയത് പരിപൂർണ സംതൃപ്തി തരുന്ന ഒരു മികച്ച സ്ലോ pace ത്രില്ലർ അനുഭവം ആയിരുന്നു.

Perfect Proposal
Language - Korean
Genre - Thriller
Year - 2015


Macau എന്ന സ്ഥലത്ത് ഒരു പ്രൈവറ്റ് ബാറിൽ ബിയർ സപ്ലയർ ആയി ജോലി ചെയുന്ന ji yeon എന്ന സ്ത്രീക്ക് അപ്രതീക്ഷിതമായി ഒരു വലിയ അവസരം കയ്യിൽ വന്നു വീഴുന്നു.. canado എന്ന ഒരു വലിയ ഷിപ്പിംഗ് ആൻഡ് കാസിനോ കമ്പനിയുടെ ചെയർമാന്റെ കെയർ taker ആയി കയറി പറ്റി അയാളെ വളച്ചുകയ്യിലാക്കി കല്യാണം കഴിച്ചു കോടിക്കണക്കിന് ആസ്തിയുള്ള സ്വത്ത് കൈയ്ക്കലക്കാൻ ഉള്ള ഒരു partnership പദ്ധതി. ഈ ഓഫർ നീട്ടിവാക്കുന്നതോ ഈ പറഞ്ഞ ചെയർമാന്റെ മകനും.

റിസ്ക് ആണ് ജീവൻ മരണ പോരാട്ടം എന്നാലും ji yeon ക്ക് പണം ഇപ്പോൾ അത്യാവശ്യമാണ് കാരണം മുമ്പ് അവൾ ഒരു പട്ടനേർഷിപ് ട്രവേൽ ഏജൻസിൽ ടൂർ ഗൈഡ് ആയി work ചെയ്യുന്നതിടയിൽ തന്റെ പേരുപയോഗിച്ചു പല സ്ഥലങ്ങളിൽ നിന്നായി പണം വാങ്ങി തന്റെ സുഹൃത്തും പാട്ടനേരും സ്ഥലം വിട്ടു.. ആ ഒരു വലിയ ബാധ്യത അവളുടെ തലയിൽ ഉണ്ട്..ഒരുമാസത്തിനുള്ളിൽ ആ പണം തിരിച്ചു കൊടുക്കേണ്ടതുള്ളത് കൊണ്ട് വേറെ വഴിയില്ലാത്ത രണ്ടും കല്പിച്ചു അവൾ ആ ഓഫർ സ്വീകരിക്കുന്നു.. ശേഷം നടക്കുന്നതോ ??? കണ്ടു തന്നെ അറിയുക.

പതിഞ്ഞ താളത്തിൽ ഉള്ള അവതരണം ആദ്യ പകുതി കഴിയുമ്പോൾ കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നു.. പ്രതീക്ഷിക്കാതെ കിട്ടിയ കിടിലൻ ത്രില്ലർ, ക്ലൈമാക്സിലെ ഒരു മെസ് ഡയലോഗ്. ധൈര്യമായി കണ്ടു നോക്കാവുന്ന സിനിമ തന്നെ

Telegram Link Available On  Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review