100) Feel Good To Die (2018) K Drama Review


പ്ലോട്ട് വായിച്ചിഷ്ടപ്പെട്ടു കണ്ട ഒരുപാട് ഡ്രാമകൾ ഉണ്ട്.. ഇതുവരെ ഒന്നും അങ്ങനെ നിരാശപ്പെടുത്തിയിട്ടില്ല ടൈം ലൂപ്പ് എന്ന് കണ്ടത് കൊണ്ട് മാത്രമാണ് ഒന്ന് കണ്ടുകളയാം എന്നു വിചാരിച്ചത്, തുടക്കത്തിൽ ഒരു പുതുമയും തോന്നിയില്ല.. ഓഫീസ് ഡ്രാമ കൂടി ആയത് കൊണ്ട് ആദ്യം തന്നെ കണ്ടപ്പോൾ ആ മൂഡ് അങ്ങ് പോയി. താൽപ്പര്യം ഇല്ലാതെ അങ്ങനെ ആദ്യ എപ്പിസോഡ് ക്ലൈമാക്സ് ആയപ്പോൾ ആണ് ശേരിക്ക് ഞെട്ടിയത്.. പിന്നീട് അങ്ങോട്ട് നടന്ന സംഭവങ്ങൾ എല്ലാം ഒട്ടും പ്രതീഷിക്കാത്തത് ആയിരുന്നു... ബ്രില്ലെന്റ് വേറെ ഒന്നും പറയാനില്ല.. കോമഡി ഉണ്ട് എമോഷൻ ഉണ്ട് ലൗ ഉണ്ട് അത്യാവശ്യം ത്രില്ലും ഉണ്ട്..എല്ലാത്തിനും അപ്പുറം nice ഫാന്റസിയും, throghout എൻഡ് വരെ ആസ്വദിച്ചു കണ്ടു തീർത്ത ഒരു fantastic ഡ്രാമ...

K Drama - Feel Good To Die
Genre - Time Loop, Fantasy,Love,Comedy, Friendship
32 Episodes | 30 Minutes Per Episode |
Year - 2018



MW ചിക്കൻസ് എന്ന ഒരു വലിയ കമ്പനിയിൽ ആണ് ഭൂരിഭാഗം കഥയും അരങ്ങേറുന്നത്. മാർക്കറ്റ് ടീം ലീഡർ Baek jin Sang വളരെ Rude ആയ ഒരു വ്യക്തിയാണ്.മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം പലപ്പോഴും വളരെ മോശമായിരുന്നു. സ്വന്തമായി കുറെ പ്രിൻസിപ്പൽസ് ഉണ്ടാക്കി താൻ പറയുന്നത് മാത്രമാണ് ശെരി എന്ന് വിശ്വസിക്കുന്നവൻ.

അയാളുടെ ഈ പരുക്കൻ സ്വഭാവം കൊണ്ട് തന്നെ ആർക്കും അയാളെ ഇഷ്ടം അല്ല.. Lee Roo Da, മാർക്കറ്റിംഗ് ടീമിലുള്ള female സ്റ്റാഫ്, ഒരു ദിവസം രാത്രി കമ്പനി Get Together കഴിഞ്ഞു പോകുന്നതിടയിൽ  നമ്മുടെ നായകൻ Beak Jin Sang വണ്ടി ഇടിച്ചു മരിക്കുന്നത്  സ്വപ്നം കണ്ടു ഞെട്ടി ഉണരുന്നു. ഇത് ഒരു സ്വപ്‍നം മാത്രമാണ് എന്ന് മനസിലാക്കി  ഇന്നത്തെ തിയതി നോക്കിയപ്പോൾ ആണ് അവൾ ഞെട്ടി പോയത്, അവിടെ മുതൽ ആണ് ഫാന്റസിയുടെ തുടക്കം ഇന്നലെയുള്ള അതേ ദിവസം തന്നെ ഇന്നും സത്യം പറഞ്ഞാൽ താൻ സ്വപനത്തിൽ കണ്ട അതേ ദിവസം.ടൈം ലൂപ്പ് ന്റെ ആരംഭം.എന്നും രാത്രി നായകൻ  മരിക്കുന്നു Lee Do Raa  വീണ്ടും സ്വപ്‍നം കണ്ടെഴുന്നേൽക്കുന്നു, അതേ ദിവസം തന്നെ  വീണ്ടും വീണ്ടും വന്നു പോകുന്നു.. കഥ കൂടുതൽ ഇന്റസ്റ്റിംഗ് ആകുന്നത് അവിടെ മുതൽ ആണ്...

ടൈം ലൂപിൽ അകപ്പെട്ട രണ്ടുപേരുടെ കഥ.. Lee Do Raa പല തരത്തിൽ അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.. ഓരോ തവണ അയാൾ മരിക്കുന്നത് വളരെ വിചിത്രമായിട്ടായിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കഥ കൂടുതൽ രസകരമാകുന്നു.. ലോജിക്കൽ ആയി അപ്പ്രോച് ചെയ്യാതെ കാണുകയാണെങ്കിൽ അവസാനം വരെ എൻജോയ് ചെയ്ത് കണ്ടു തീർക്കാവുന്ന മികച്ച ഡ്രാമ.

© Navaneeth Pisharody

Episode 480p Quality With English Hard Sub Telegram Link - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review