The Tower (2012) Korean Movie Review


Movie - The Tower
Language - Korean
Genre - Disaster Survival Thriller
Year - 2012

ഒരുപാട് ഡിസാസ്റ്റർ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതിൽ തന്നെ പ്രിയപ്പെട്ടവ ഒരുപാട് ഉണ്ട്.. ആ ലിസ്റ്റിൽ ഈ സിനിമ എന്തായാലും മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഇത് പോലുള്ള സിനിമകളുടെ ക്ലൈമാക്സ് നമ്മുക്ക് Pradict ചെയ്യാൻ സാധിക്കും എങ്കിലും അതിജീവനത്തിനായി കഷ്ടപ്പെടുന്നവരുടെ പരിശ്രമങ്ങൾ  നമ്മുടെ മനസിനെ ഒരുപാട് വേദനിപ്പിക്കും. ശ്വാസം അടക്കി പിടിച്ചു തന്നെ കണ്ടു തീർക്കേണ്ട ഒരു ചിത്രം.
നഗരത്തിൽ അടുത്തടുത്ത് നില കൊണ്ടിട്ടുള്ള  രണ്ട് വലിയ Luxury Building കൾ Tower Sky എന്നാണ് പേര്. 100 ന് മീതെ നിലകളോളം ഉണ്ട് രണ്ടിനും. അവിടെത്തെ മാനേജ്‌മന്റ് വരുന്ന ക്രിസ്മസ് Evening അവിടെയുള്ള VIP കൾക്കും മറ്റു തമാസക്കാർക്കും ആയി ഒരു വലിയ ഗ്രാൻഡ് പാർട്ടി Arrange ചെയുന്നു.
               സിനിമയിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന Lee Dae- ho Tower സ്‌കയിലെ ഒരു മാനേജർ ആയി വർക്ക് ചെയുന്ന ആളാണ്. തനിക്ക് ആകെയുള്ളത് ഒരു  മകൾ മാത്രം ആണ്. Resturant മാനേജർ ആയ Seo Yoon Hee യുടുള്ള തന്റെ പ്രണയം തുറന്ന് പറയാനുള്ള ഒരു അവസരത്തിനായാണ് അയാൾ ഇപ്പോൾ കാത്തിരിക്കുന്നത്. പിന്നെയും കുറെ ശകതമായ കഥാപാത്രങ്ങൾ സിനിമയിൽ വന്ന് പോകുന്നുണ്ട്.  അത് ആരൊക്കെയാണെന്ന് സിനിമ കണ്ടു മനസിലാക്കുക അതായിരിക്കും ശെരി😊☺
         ക്രിസ്മസ് ഇവിന്  ആ പാർട്ടി  നടക്കുന്നതിനിടയിൽ ടവർ Sky ചൈർമാൻ  ഒരു അപ്രതീഷിത പ്രഖ്യാപനം അങ്ങ് നടത്തുന്നു. ഒരു  സർപ്രൈസ് ആണ്, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് Building ന്റെ മുകളിൽ നിന്ന് snow Spry ചെയ്തു.. അവിടെയുള്ള എല്ലാവര്ക്കു മാത്രമല്ല താഴെ നിന്ന് കാണുന്ന നാട്ടികർക്ക് വരെ അതൊരു അത്ഭുതമായി.. എന്നാൽ ശക്തമായ കാറ്റ് മൂലം ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് ബിൽഡിങ് ൽ ചെന്നിടിക്കുകയും അവിടെ നില തകരുകയും ചെയുന്നു. വേറെ ഒരു ഹെലികോപ്റ്റർ ഇതേപോലെ തന്നെ  നിയന്ത്രണം വിട്ട് ബിൽഡിങ് തകർത്ത് അതിൽ നിന്നും Fuel ലീക്‌ ആകുകയും അത് തീ ഉണ്ടാകുവാൻ കാരണം ആകുകയും ചെയുന്നു..
            അവിടെ ഉള്ളവർ എല്ലാവരും ഭയപ്പെട്ട് താഴെക്കിറങ്ങാൻ ശ്രമികുന്നു  പാർട്ടി നടന്നിരുന്ന ഫ്ലോറിന്റെ അടിയിലത്തെ നിലയിൽ ആയിരുന്നു തീ പിടിച്ചത്.. ലിഫ്റ്റ് ഉപയോഗിച്ചു അടിയിൽ പോകാനും പറ്റാത്ത ഒരു അവസ്ഥ..
           ഉടൻ തന്നെ ഫയർ ഫോഴ്സ് അവിടേക്ക് എത്തുന്നു.. ഈ സിനിമ കണ്ട് ഒരിക്കലും നമ്മുക്ക് മറക്കാൻ സാധിക്കാത്ത ഒരു മുഖം ഫയർ ഫോഴ്സ് ക്യാപ്റ്റൻ Sol Kyung Gu ആയിരിക്കും. മികച്ച പ്രകടനം 👌🏼  ക്ലൈമാക്സ് സീനുകൾ എല്ലാം ഞെട്ടിച്ചു. ദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനം തന്നെ ആണ് ഇവിടെ പറയുന്നത്. ഉഹിക്കാവുന്ന കഥ സന്ദർഭങ്ങൾ തന്നെ. എന്നാലും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല എന്നതാണ് ഏറ്റവും വലിയ വസ്തുത😱

കണ്ടിരിക്കേണ്ടത് തന്നെയാണ്..കാണാത്തവർ കാണാൻ ശ്രമിക്കുക മികച്ച ഒരു സിനിമാനുഭവം

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie