22) The Impossible (2012) Movie Review


Movie - The Impossible
Language - English
Genre - Drama,Survival,Thriller
Year - 2012
2004 December 26 ന് തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ  ആഞ്ഞടിച്ച സുനാമിയെ അടിസ്ഥാനമാക്കി 2012 ൽ പുറത്തിറങ്ങിയ ചിത്രമാണിത്. കുറെ പേർക്ക് സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടു. അതിൽ അകപ്പെട്ട ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.. നല്ല ഒരു Survival ഡ്രാമ.. 👌🏼

ഹെൻറിയും മറിയയും 3 കൊച്ചു കുട്ടികളും അടങ്ങുന്ന ഒരു അഞ്ചങ്ക കുടുംബം.. ക്രിസ്മസ് ആഘോഷിക്കാൻ തായ്ലാണ്ടിലേക്ക് ടൂർ പോകുന്നു.. ഒരു ബീച്ച് റിസോർട്ടിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. 26 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവിടെ അപ്രതീക്ഷിതമായ കടൽ ഷോബവും സുനാമിയും ഉണ്ടാകുന്നു. ഹെൻറി യും ഇളയ രണ്ട് മക്കളും, മറിയയും മൂത്തമകനായ ലുക്കസും ആ ദുരന്തത്തിൽ  വേർ പിരിയുന്നു.. അവർ അഞ്ചുപേരും അത്ഭുതകരമായി മരണത്തിൽ നിന്നും രക്ഷപെടുന്നുണ്ടെങ്കിലും പരസ്പരം വേർ പിരിയുന്നു.. കടുത്ത നാശനഷ്ടങ്ങൾ വിതച്ച സുനാമി പല പേരുടെ ജീവൻ കൊണ്ട് പോയി. അതിൽ മറിയക്ക് നെഞ്ചത്തും കാലിനും ഗുരുതരമായി പരികെൽക്കുന്നു..

 അമ്മയെ രക്ഷിക്കാനായി ലൂക്കസ് പരിശ്രമിക്കുന്നു.  ആയിരക്കണക്കിനാളുകൾ  കുന്നുകൂടിയ ആശുപത്രി പ്രാഥമിക ശുസ്രൂഷ പോലും ലഭിക്കാൻ പലരും കഷ്ടപ്പെടുന്നു. കടക്കാൻ ഒരു ചെറിയ ഇടം പോലും ഇല്ല.. ഫസ്റ്റ് എയ്ഡ് ലഭിച്ചെങ്കിലും മറിയയുടെ നില ഗുരുതരമാണ്.. ഉടനെ സർജറി ആവശ്യമാണ്.. ലൂക്കസ് തന്റെ അച്ഛനും ബാക്കി രണ്ടു സഹോദരങ്ങളും മരിച്ചു പോയി എന്ന് വിശ്വസിച്ചു. എന്നാൽ അച്ഛൻ Henry മറിയയെയും ലുക്കസിനെയും തേടി അലഞ്ഞുകൊണ്ടിരിക്കുകയാണ്.. ശേഷം നടക്കുന്ന അത്ഭുതകരമായ സംഭവവികാസങ്ങൾ കണ്ടു തന്നെ അറിയുക..

ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമവിഷ്കാരം ആണ്.  അതിജീവനത്തിന്റെ കഥ. ഇമോഷണൽ രംഗങ്ങൾ എല്ലാം തകർത്തു..👌🏼😍 സുനാമി എല്ലാം വളരെ മികച്ച രീതിയിൽ തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു. പല കുടുംബങ്ങൾക്കും ഒരുപാട് നഷ്ടം വിതച്ച ദുരന്തം.. അതിൽ ഒരു കുടുംബത്തിനുണ്ടായ ആ ഭീകരമായ അനുഭവം  പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ 100% വിജയിച്ചു. ഇപ്പോഴും ആ ഭയം അങ്ങ് വിട്ടു പോയിട്ടില്ല.. 😱 ഒരു വലിയ സമസ്യ തന്നെ. ആ ഒരു ദുരന്തം സ്വന്തം ജീവിതത്തിൽ ആണ് സംഭവിച്ചെങ്കിലോ.. എന്നൊരു ചിന്ത. 😣
കാണാത്തവർ വിരളം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.. 🙌🏻

ഞാൻ കാണാൻ വളരെയധികം വൈകി പോയി.. മനഃപൂരവം വൈകിച്ചത് തന്നെയാണ് 😏😏😏

Must Watch

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie