12) Pelli Choopulu(2016) Telugu Movie Review


Movie - Pelli choopulu
Language - Telugu
Year - 2016
Genre - Rom-Com

വിജയ് ദേവരകൊണ്ടയുടെ പടം ആയോണ്ട് മാത്രം ഒന്ന് കണ്ടു നോക്കിയതാണ്.. നല്ല ഒരു ഫീൽ ഗുഡ് റോം കോം അനുഭവം🤩❤.

പ്രശാന്ത് എന്ന ചെറുപ്പക്കാരൻ പെണ്ണ് കാണാൻ വന്നതാണ്. പെണ്ണ് കുട്ടിയുടെ പേര് ചിത്ര. അപ്രതീക്ഷിതമായി അവർ ഒരു റൂമിൽ ലോക്ക് ആവുന്നു.. റൂമിന്റെ വാതിൽ stuck ആയതാണ് കാരണം. അതെ സ്വാഭാവികമായും ആ സമയം അവർ പരസ്പരം പരിചയപ്പെടുന്നു. തങ്ങളുടെ കഥ പരസ്പരം പങ്കുവെക്കുന്നു.. പ്രശാന്ത് എഞ്ചിനീയറിംഗ് സപ്പ്ലി ഒക്കെ അടിച്ച് ഇപ്പൊ ഒരു ജോലിയും ഇല്ലാതെ ഒരു ഷെഫ് ആകണം എന്ന മോഹവുമായി നടക്കുന്നു.. ചിത്രക്കാണെങ്കിൽ ഓസ്‌ട്രേലിയയിൽ പോയി MBA ഒക്കെ എടുത്ത് വലിയ ബിസിനസ് കാരി ആകണം.. ഉഹിച്ചത് ശേരിയാണ് മോരും മുതിരയും പോലെ ഒരിക്കലും സെറ്റ് ആകാത്ത കോംബോ ആയിപ്പോയി..
കുടുംബകാരൊക്കെ ചേർന്ന് വാതിൽ കഷ്ടപ്പെട്ട് തുറന്ന്. അപ്പോഴാ ഏറ്റവും വലിയ രസം.. പെണ്ണ് കാണാൻ വന്ന വീട് മാറിപ്പോയി പോലും. ബ്രോക്കർ പണി പറ്റിച്ചു.. അഡ്രസ് മാറി കയറി..😁
പ്രശാന്ത് നൈസ് ആയിട്ടൊന്ന് ചമ്മി.. ഇതാണ് സിനിമയുടെ തുടക്കം..വിചാരിച്ച പോലെ.. തന്നെയാണ് ശേഷം അരങ്ങേറുന്ന സംഭവ വികാസങ്ങൾ. എന്നാലും അവസാനം വരെ നല്ല ഒരു ഫീൽ നല്കുന്ന ചിത്രമാണ്.. നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവും തമാശകളും ആയി 2 മണിക്കൂർ നല്ല ഒരു ചലച്ചിത്രനുഭവം❤🙌🏻. ചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഋതു വർമയാണ്.❤👌🏼

പറയത്തക്ക പുതുമകൾ ഒന്നും അവകാശ പെടാനിലെങ്കിലും. ബോറടിപ്പിക്കാതെ പ്രക്ഷനെ പിടിച്ചിരിത്താൻ ഉള്ള ചേരുവകൾ ഒക്കെ പടത്തിൽ ഉണ്ട്...
കാണാത്തവർ കണ്ടു നോക്കുക 🙌🏻😊
Time Pass Entertainer🙌🏻

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie