Once Again (2018) Bollywood Movie Review


Movie - Once Again
Language - Hindi
Genre - Drama
Year - 2018

നാല് വർഷം മുമ്പ്  മനസിനെ വളരെയധികം സ്പർശിച്ച ഒരു വ്യത്യസ്ത ചിത്രം ഇറങ്ങിയിരുന്നു ലഞ്ച് ബോക്സ്.അന്ന് ആ സിനിമ കണ്ടപ്പോൾ അന്നേവരെ കണ്ട ചിത്രങ്ങളിൽ നിന്നെല്ലാം വളരെയധികം പുതുമയുള്ള ഒരു അനുഭൂതി ലഭിച്ചിരുന്നു. ആ സിനിമയെ ഓർമ്മിപ്പിക്കും വിധം ഒരു വ്യത്യസ്ത മനോഹര ഫീൽ ഗുഡ് സിനിമനുഭവം ആണ് Once Again എന്ന ഈ കൊച്ചു ചിത്രം. ഒക്ടോബര് എന്ന സിനിമക്ക് ശേഷം ഈ വര്ഷം ഞാൻ കണ്ട ഏറ്റവും മനോഹര ഫീൽ ഗുഡ് ചിത്രം😍

രണ്ട് മധ്യവയസ്കരുടെ വേറിട്ടൊരു പ്രണയം അഥവാ അവർ തമ്മിലുള്ള നല്ല ഒരു ബന്ധം അതാണ് ചിത്രം പറയുന്നത്. ഒരു ഫിലിം സ്റ്റാർ ആയ അമർ കുമാർ  അത്പോലെ ഒരു റെസ്റ്റോറന്റ് ഓണർ ആയ താര ഷെട്ടി. അവർ എന്നും പരസ്പര ഫോണിലൂടെ സംസാരിക്കുമായിരുന്നു.. നല്ല ഒരു Relationship അവിടെ പിറന്നിരുന്നു. 

അവരും അവരോട് ചുറ്റിപ്പറ്റിയവരിലൂടെയും കഥ മുന്നോട്ട് പോകുന്നു. നല്ല ഒരു ഫീൽ പോസിറ്റീവ് വൈബ് ഈ സിനിമയുടെ ഓരോ നിമിഷവം നമ്മുക്ക് ലഭിക്കും.. പതിഞ്ഞ സ്വരത്തിൽ ലളിതമായ രീതിയ പറഞ്ഞു തീർത്ത ഒരു കൊച്ചു കഥ.

കണ്ടു നോക്കാവുന്നതാണ്.. ഇതുപോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ വിരളമായിരിക്കും. ദ്രമാറ്റിക് ആയ അവതരണം തന്നെയാണ് ഇങ്ങനെയുള്ള ചിത്രങ്ങളുടെ യഥാർത്ഥ ഭംഗി.❤😍 താല്പര്യമുള്ളവർ ഒന്ന് കണ്ടു നോക്കുക.

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie