Aa karaala Ratri (2018) Kannada


Movie - Aa Karaala Ratri
Language - Kannada
Genre - Drak SuspenseThriller
Year - 2018


ഇന്ന് അപ്രതീക്ഷിതമായാണ് ഈ സിനിമ ഡൌൺലോഡ് ചെയ്ത് കണ്ടത്.. നല്ല ക്രിട്ടിക്സ് റിവ്യൂ ഉണ്ടായിരുന്നത് കൊണ്ട് തന്നെ കുറച്ചു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു.. എന്നാൽ പ്രതീക്ഷ ഒന്നും തെറ്റിക്കാതെ തന്നെ കിടിലൻ ഒരു സസ്പെന്സ് ത്രില്ലർ അനുഭവം ആണ് ഈ സിനിമ സമ്മാനിച്ചത്

Mohan Habbu എന്നൊരു കന്നഡ എഴുത്തുകാരന്റെ  കൃതിയിൽ നിന്നും എടുത്ത കഥയാണ് എന്നറിയാൻ കഴിഞ്ഞു.
ഗ്രാമത്തിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത്  ധാരിദ്ര്യത്തോട് മല്ലടിച്ചു ജീവിക്കുന്ന അച്ഛനും അമ്മയും പ്രായപൂർത്തിയായ  മകളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം..

ജീവിക്കാൻ വളരെയധികം പാടുപെട്ടിരുന്ന അവരുടെ മുന്നിലേക്ക് ഒരു ഭാവി പ്രവാചകൻ ഭിക്ഷയാജിച്ചു വരുന്നു.. കൈയിൽ ഒന്നും തന്നെ കൊടുക്കാൻ ഇല്ലാത്തതിനാൽ അവർക്ക് അദ്ദേഹത്തെ വെറുംകയ്യോടെ മടക്കിയായകേണ്ടിവരുന്നു. പോകും നേരം അയാൾ അവരോട് തങ്ങളുടെ ഭാവി ഉടൻ തന്നെ മാറിമറയാൻ പോകുകയാണെന്ന് പ്രവചിക്കുന്നു.

ആ സമയം തന്നെ അവിടേക്ക് ഒരു സഞ്ചാരി കടന്നുവരുന്നു. അയാൾ അവരോട് കുടിക്കാൻ കുറച്ചു ദാഹജലം ചോദിക്കുന്നു. ശേഷം തനിക്ക് ഇന്നെക്കൊരു രാത്രി ആ വീട്ടിൽ താങ്ങാൻ ഒരിടം അനുവദിക്കണം എന്നയാൾ അഭ്യർത്ഥിക്കുന്നു. അവസ്ഥ മോശമായിരുന്നുവെങ്കിലും അവർ അതിന് സമ്മതിക്കുന്നു.പിന്നീട് ആ രാത്രി അരങ്ങേറുന്ന ദുരൂഹതയെറിയ സംഭവ വികാസങ്ങൾ ആണ് ചിത്രം പറയുന്നത്.

വളരെ മികച്ച ഒരു തിരക്കഥ, അതിനൊത്തൊരു പശ്ചാത്തല സംഗീതം.അതാണ് എന്നെ ഏറ്റവും കൂടുതൽ സിനിമയിൽ ആകർഷിച്ചത്. തുടക്കത്തിൽ ഉള്ള ഒരു ചെറിയ ഇഴച്ചിൽ ഒഴിച്ച് നിർത്തിയാൽ പിന്നീട് സിനിമയുടെ കഥപോകുന്ന പാഥ വളരെ intesting ആണ്. ഓരോ നിമിഷവും ആകാംഷയുണർത്തുന്ന മുഹൂര്തങ്ങൾക്ക്ശേഷം കിടിലൻ ഒരു സസ്പെൻസോട് കൂടിയ ക്ലൈമാക്സും സിനിമ സമ്മാനിക്കുന്നുണ്ട്.

ഒരു മണിക്കൂർ 39 മിനിറ്റ് മാത്രമേ ദൈർഗ്യം ഉള്ളു. ആ ഒരു സമയപരിധിക്കുള്ളിൽ വച്ച്. വളരെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു..വ്യത്യസ്ഥത ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടു നോക്കുക.

Final Verdict - Must Watch
Download Movie On https://t.me/joinchat/AAAAAErlspnXKnLlqR60dg

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie