31) Kita kita Aka I See You (2017) Philippine Film Review


Movie - Kita Kita Aka I See You
Country - Philippine
Language - Filipino
Genre - Rom - Com (Romantic comedy)
Year - 2017


ആദ്യമായി കണ്ട ഒരു ഫിലിപിയൻ ചിത്രം വളരെ വ്യത്യസ്തമായ ഒരു ഫീൽ ഗുഡ് റൊമാന്റിക് ഫിലിം. സിനിമ പറയാൻ ഉദ്ദേശിച്ച കാര്യം  വളരെ മനോഹരമായി ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു.

ലിയ ജപ്പാനിലെ സപ്പറോ എന്ന സ്ഥലത്തു താമസിക്കുന്ന ഒരു പിലിപിയൻ ടൂർ ഗൈഡ് ആണ്. അവളുടെ ജോലിയിൽ അവൾ വളരെ സംതൃപ്തയായിരുന്നു. കൂടുതൽ പിലിപിയയിൽ നിന്നും വരുന്ന ടൂറിസ്റുകൾക്ക് ജപ്പാൻ ഭാഷ സഹായിയും  വഴികാട്ടിയും ഒക്കെ ആയിരുന്നു അവൾ. നോബു എന്ന പേരുള്ള ഒരു ഫിലിപിയൻ കാരനും ആയി അവൾ പ്രണയത്തിൽ ആയിരുന്നു. ഏകദേശം ഒരു വർഷം ആയി അവരുടെ Engagement കഴിഞ്ഞിട്ട് കുറച്ചു നാളായി നോബു ലിയയെ വിളിക്കറെ ഇല്ല.

 ഒരു ദിവസം അപ്രതീക്ഷിതമായി ലിയക്ക് ലെറ്റർ കിട്ടുന്നു. നോബു ഇന്ന് രാത്രി 8 മണിക്ക് ഒരു ബിയർ ഹോസ്സിൽ കണ്ടു മുട്ടാം എന്നായിരുന്നു ആ കത്തിൽ പരാമര്ശിച്ചിരിക്കുന്നത്. ലിയ കൃത്യസമയത്തു അവിടെ എത്തുന്നു.. കാത്തിരിക്കുന്നു. എന്നാൽ നോബുവിനെ കാണുന്നില്ല. പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അതാ നോബു അവിടെ ഇരുപ്പുണ്ട് കൂടെ വേറെ ഒരു പെണ്ണും.. ലിയ അത് കണ്ട് ഒന്ന് ഞെട്ടി
നോബു - സോറി ലിയ....
നോബു നൈസ് ആയിട്ടാ തേച്ചു.  അത്ര തന്നെ.. 😀 ലോകത്തുള്ള തെറി മുഴുവൻ പറഞ്ഞ് ലിയ അവിടെ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പൊന്നു.. പോണ വഴിയിൽ അവൾ തല കറങ്ങി വീഴുന്നു.. പിന്നെ കണ്ണ് തുറക്കുമ്പോൾ അവളുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു.  ശേഷം അരങ്ങേറുന്ന സംഭവ വികാസങ്ങൾ കണ്ടു തന്നെ മനസിലാക്കുക. ഇനി പറഞ്ഞാൽ രസം പോകും

പശ്ചാത്തല സംഗീതവും സുന്ദരമായ ഫ്രെമുകളും നല്ല ഒരു ഫീൽ നിലനിർത്താൻ വളരെയധികം സഹായമായിട്ടുണ്ട്. കൗതുകമേറിയ ഒരു രണ്ടാം പകുതി ചിത്രത്തിനുണ്ട്. ആരും നിരാശരാകില്ല അത് തീർച്ച 😊😊😊☺☺☺

കാണാത്തവർ തീർച്ചയായും ഒന്ന് കണ്ടു നോക്കുക


© Navaneeth Pisharody
Movie Link Available on Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie