പടയോട്ടം (2018) മലയാളം


Director - Rafeek Ibrahim
Genre - Gangster Comedy
Year - 2018


ചെങ്കൽ രഘുവും പിള്ളേരും കിടുക്കി.. രണ്ടേകാൽ മണിക്കൂർ ഇരുന്ന് ചിരിച്ചു കണ്ടു തീർക്കാവുന്ന നല്ല ഒരു പൈസ വസൂൽ Entertainer. ഈ വര്ഷം  ഇതുവരെ ഇറങ്ങിയത്തിൽ കോമഡി എന്ന ജേണറിനോട് ഏറ്റവും കൂടുതൽ നീതി പുലർത്തിയ ചിത്രമായി തോന്നി.


ഒരു one line ത്രെഡ് പറയുകയാണെങ്കിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരുത്തനെ പോക്കാൻ നമ്മുടെ രഘുവണ്ണനും പിള്ളേരും നടത്തുന്ന ഒരു യാത്ര..ആ യാത്രയിൽ അരങ്ങേറുന്ന നർമ്മബരിതമായ സംഭവ വികാസങ്ങൾ ആണ് ചിത്രം പറയുന്നത്. ഒരു ഗാൻസ്റ്റർ കോമഡി എന്നൊക്കെ വിളിക്കാം.. ധ്വയാർത്ഥ പദ്ധങ്ങളൊന്നും ഇല്ലാതെ ശുദ്ധമായ കോമേടിയുടെ അകമ്പടിയോടെയാണ് ചിത്രം സഞ്ചിരിക്കുന്നത്.. അതിനാൽ തന്നെ ഒരു നിമിഷ പോലും ബോറടി അനുഭവപ്പെട്ടില്ല.

ഏറ്റവും ഇഷ്ടമായത് ലിജോയുടെയും ബേസിൽ ജോസെഫിന്റെയും പ്രകടനങ്ങൾ ആണ്👌🏼😁 നായകനെക്കാൾ അവർ സ്കോർ ചെയ്ത കുറെ രംഗങ്ങൾ ഉണ്ടായിരുന്നു, പ്രധാനമായും ക്ലൈമാക്സ് രംഗങ്ങളിൽ🙌🏻. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങൾക്ക് നീതി പുലർത്തി.. എന്നാലും നായികയായി വന്ന അനു സിതാരക്ക് ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല...

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.. ഒരു മെഹന്തി സോങ് മുഴവൻ സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നു.. ഞാൻ ശേരിക്ക് അത് കണ്ട് അന്തം വിട്ട് പോയി..😍👌🏼👌🏼 360 ഡിഗ്രി ക്യാമറ🙌🏻 പ്രശാന്ത് പിളളയുടെ പശ്ചാത്തല സംഗീതവും വളരെ നന്നായിരുന്നു.

ആദ്യ ചിത്രം എന്ന നിലയിൽ  റഫീഖ് ഇബ്രാഹിം എന്ന സംവിധായകൻ പ്രേക്ഷകർക്ക് നൽകിയത്  ഒരു മികച്ച ഫാമിലി കോമഡി സിനിമ തന്നെയായിരുന്നു.😍🙌🏻

ഒന്നും നോക്കാനില്ല... ചിരിക്കാൻ വേണ്ടി ടിക്കറ്റ് എടുക്കാം.. ആരെയും അങ്ങനെ നിരാശപെടുത്തില്ല...

My Rating - 3.5/5

(വലിയ വിജയം തന്നെ അർഹിക്കുന്ന സിനിമയാണ്. തിയേറ്ററിൽ തന്നെ പോയി കണ്ടു വിജയിപ്പിക്കുക)

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie