26) Mundasupatti (2014) Tamil Movie Review


Movie - Mundaasupatti
Language - Tamil
Genre - Comedy
Year - 2014
◆ ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് . പീരീഡ് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു മനോഹരമായ സിനിമ. ഇത് പോലെ കുറെ സിനിമകൾ പലരും അറിയാതെ പോയിട്ടുണ്ടാവാം.. നവാഗതനായ സംവിധായകൻ റാം ഡി സംവിധാനം ചെയ്ത് തമിഴ് സിനിമ ഇൻഡ്സ്ട്രയിയിലെ ഏറ്റവും വിശ്വസ്തനായ പ്രൊഡ്യൂസരിൽ ഒരാളായ സി വി കുമാർ നിർമിച്ച ചിത്രം കൂടി ആണിത്..

◆ 1947 കാലഘട്ടം മുണ്ടാസുപട്ടി എന്ന് പേര് വീണ ഒരു ഗ്രാമം.. ഒരു അന്തവിശ്വാസത്തിൽ കൂടിയാണ് കഥ തുടങ്ങുന്നത് അങ്ങ് ബ്രിട്ടനിൽ നിന്നും നാടുകാണാൻ വന്ന ഒരു സായിപ്പ്.  നാട്ടുകാരെല്ലാം അയാളെ ദൈവത്തെ പോലെ വണങ്ങി.. അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള ക്യാമറ എല്ലാവർക്കും ഒരു അത്ഭുതം ആയിരുന്നു.. ഒരു ദിവസം  സായിപ്പ് ഒരു സ്ത്രീയെ ഫോട്ടോ എടുക്കുന്നതും അതെ സമയം അവർ കുഴഞ്ഞുവീണു മരിച്ചതും നാട്ടുകാരിൽ ഭീതി ഉണ്ടാക്കി.. ഏതോ ഒരു വ്യാധി അവിടെയാകെ പിടിപെട്ടിരുന്നു. നാട്ടുകാർ ഓരോരുത്തർ ആയി മരിച്ചു വീഴാൻ തുടങ്ങി. സായിപ്പിന്റെ ഫോട്ടോഗ്രാഫി ആണ് ഇതിനെല്ലാം കാരണം എന്ന് അവർ ധരിക്കുന്നു.

◆ കുറച്ചുനാൾ കഴിഞ്ഞ് അവിടെ ഉള്ള ഒരു കുല ദൈവം കോവിലിൽ വിഗ്രഹം മോഷ്ടിക്കാനായി കൊള്ളക്കാർ വരികയുണ്ടായി. നാട്ടുകാർ അവരെ തടയാൻ ശ്രമിച്ചുവെങ്കിലും കൊള്ളക്കാർ വിഗ്രഹവും കൊണ്ട് പോയി.. അതെ സമയത്തു തന്നെ ആകാശത്തു നിന്ന് ഒരു ഉൽക്ക പോലത്തെ എന്തോ സാധനം ആ കോവിലിൽ വിഗ്രഹം ഇരുന്നിടത്ത് വന്ന് വീഴുകയും.. ആ അന്തവിശ്വസികളായ നാട്ടുകാരെല്ലാം പോയ ദൈവം തിരിച്ചു വന്നു എന്ന് പറഞ്ഞു സന്തോഷിക്കുകയും ആ ഉൽക്കയെ  ആരാധിക്കുകയും ആഘോഷിക്കുകയും ചെയുന്നു.. അവരുടെ ആഘോഷങ്ങൾക്കിടയിൽ ആണ് സായിപ്പ് പിന്നെയും അവിടേക്ക് വരുന്നത് ക്യാമറ പുറത്തെടുത്തതും നാട്ടുകാർ സായിപ്പിനെ കല്ലെറിഞ്ഞോടിച്ചു.. പോകുന്ന വഴിക്ക് സായിപ്പ് നിലത്തു കടന്ന ഉൽക്കയുടെ ചെറിയ തരികൾ പറക്കികൂട്ടിയാണ് പോയത്..

◆ വർഷങ്ങൾ കഴിയുന്നു.. 1982 ആയി ഇപ്പൊ... നമ്മുടെ നായകന്റെ എൻട്രി ഒരു ഫോട്ടോഗ്രാഫർ ആണ് പുള്ളി പേര് ഗോപി..   കൂടെ ഒരു കിഴങ്ങൻ ചങ്ങാതിയും ഉണ്ട്... ഒരു മരണത്തിന്റെ ഫോട്ടോ എടുക്കാൻ മുണ്ടാസുപട്ടിയിലേക്ക് പുറപ്പെടുന്നു... ബാക്കി ഞാൻ പറയണ്ടല്ലോ.. ക്യാമറ പുറത്തെടുത്താൽ.. അവിടെ ഉണ്ടാകുന്ന പുകില്.... 😀😀 കഥ വളരെ രസകരമായി മുന്നോട്ട് പോകുന്നു.. ചിരിച്ചു മണ്ണ് തപ്പും🤣 കുറച്ചൊക്കെ ഫാന്റസിയും നല്ല ഒരു പ്രണയവും ഉണ്ട്... ഒരു ഘട്ടത്തിൽ എത്തുമ്പോൾ കഥ നല്ല ത്രില്ലിംഗ് ആകുന്നു.. നല്ല ഒരു ക്ലൈമാക്സും😍👌🏼

കാണാത്തവർ ഉണ്ടെങ്കിൽ Must ആയിട്ട് കാണുക.. കിടിലൻ സിനിമ  👌🏼


© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie