21) Eeram (2009) Tamil Movie Review


Movie - Eeram
Language - Tamil
Genre - Horror Mystery Thriller
Year - 2009

അധികമാരും ചർച്ച ചെയ്തട്ടില്ലാത്ത ഒരു   കിടിലൻ ഹൊറർ ത്രില്ലർ. തമിഴിലെ തന്നെ Most പ്രോമിസിംഗ് ഡയറക്ടർ ആയ അരിവഴകൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു സംവിധായകൻ ശങ്കർ നിർമിച്ച ഈ ചിത്രം 2009 ൽ ആണ് റിലീസ് ആകുന്നത്. ഞാൻ ഇന്നേവരെ കണ്ട തമിഴ് ഹൊറർ ചിത്രങ്ങളിൽ മായ എന്ന ചിത്രം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതാണ്.

സിനിമ ആരംഭിക്കുന്നത് ഒരു അപാർട്മെന്റിൽ നിന്നാണ്. അതിലെ  ഒരു ഫ്ലാറ്റിൽ നിന്ന് വെള്ളം പുറത്തേക്ക് വരുന്നു.. അത് കണ്ട് അപാർട്മെന്റ് സെക്യൂരിറ്റി എന്താണ് എന്ന് നോക്കുന്നു.. ആ ഫ്ലാറ്റിൽ അകത്തു ആളുണ്ട്.. എന്നാൽ കതകിൽ എത്ര തട്ടിയിട്ടും ഒരു റെസ്പോൺസും ഇല്ല.. പോലീസ് അവിടേക്ക് എത്തി നോക്കുമ്പോൾ ഫ്ളാറ്റിലെ ബാത്ത് ടബിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു.. പേര് രമ്യ. ബാത്ത് ടപ്പിൽ ടാപ്പ് ഓൺയാത് കൊണ്ടാണ് വെള്ളം പുറത്തേക്ക് വന്നത്.. ഒരു സുസൈഡ് ആണോ കൊല പാതകമാണോ എന്ന ഒരു കൺഫ്യൂഷൻ.  കേസന്വേഷിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ വാസുദേവൻ ആ സ്ത്രീയെ കണ്ട് ഞെട്ടുന്നു.. തന്റെ പഴയ കാമുകിയാണ് അത്... ആത്മഹത്യ ആണെന്ന് ഉറപ്പിക്കാൻ സാധിക്കുന്ന വിധം ഒരു ആത്മഹത്യ കുറുപ്പ് ആ സ്ത്രീയുടെ ശരീരത്തിൽ നിന്നും ലഭിക്കുകയും  തനിക്ക്  ഭർത്താവറിയാതെ വേറെ ഒരു ആളുമായി ബന്ധമുണ്ടായിരുന്നു എന്ന് പൊലീസിന്  മനസിലാകുകയും അത് കൊണ്ടാണ് അവര് ആത്മഹത്യ ചെയ്തത് എന്ന ഒരു Conclusion ലേക്കു പോലീസ് എത്തുകയും ചെയുന്നു.  എന്നാൽ വാസുദേവന് ഈ മരണത്തിൽ ഒരു ദുരൂഹത അനുഭവ പെടുന്നു അയാൾ കേസ് തുടരന്വേഷണം നടത്താൻ തയ്യാറാവുന്നു. അവർ തമ്മിൽ മുമ്പുണ്ടിയിരുന്ന പ്രണയം ആ സമയത്തു നടന്ന  സംഭവ വികാസങ്ങളും ഒരു ഫ്ലാഷ് ബാക്കിലൂടെ പറയുന്നുണ്ട്.

കേസ അന്വേഷണത്തിനിടയിൽ രമ്യ താമസിച്ചിരുന്ന ഫ്ളാറ്റിലെ എതിർ വശത്തെ സ്ത്രീ ദുരൂഹസാഹചര്യത്തിൽ ഇലക്ട്രിക്ക് ഷോക്ക് ഏറ്റു മരിക്കുന്നു. അതുപോലെ അടുത്തടുത്ത ദിവസങ്ങളിൽ ആയി വേറെ രണ്ടു മൂന്ന് ആളുകളും ഇതുപോലെ ദുരൂഹതയോടെ തന്നെ മരണമടയുന്നു. എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ രമ്യയും ആയി ബന്ധം ഉള്ളവരായിരുന്നു... ഒരു ആത്മാവിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്ന് ഏതോ നിമിഷത്തിൽ വാസു മനസിലാക്കുന്നു.  ശേഷം നടക്കുന്ന കഥ കണ്ടു മനസിലാക്കുക.. ഒരു ഡാർക്ക് മൂഡിൽ ആണ് സിനിമ  ചിത്രീകരിച്ചിരിക്കുന്നത്..  predictable അല്ലാത്ത കുറെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പലതും സിനിമയിൽ വന്നു പോകുന്നുണ്ട്. ക്ലൈമാക്സ് വരെ നല്ല ഒരു ക്യൂരിയോസിറ്റി നിലർത്തി.. ഉഗ്രൻ ഒരു ക്ലൈമാക്സും സിനിമ സമ്മാനിക്കുന്നു.😍👌🏼

സാധാരണ ഹൊറർ ചിത്രങ്ങളിൽ കാണുന്ന ജമ്പ് scare സീനുകൾ ഒന്നും ചിത്രത്തിൽ ഇല്ല എന്നത് ഒരു സവിശേഷതയാണ്.കാണാത്തവർ തീർച്ചയായും കാണുക. രമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികൾക്ക് സുപരിചിതയായ നടി സിന്ധു മേനോൻ ആണ്.
ഒരു പ്രത്യക അനുഭവം തന്നെയാണ് ഈ ചിത്രം.


© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie