189) Timeline (2014) Thai Film

Timeline (2014)
Thai Romantic Feel Good Movie




വീണ്ടും ഒരു മനോഹരമായ തായ് ഫീൽ ഗുഡ് ചിത്രം.  രണ്ടേകാൽ മണിക്കൂർ ഒരു നിമിഷം പോലും ബോറടിക്കതെ നല്ല ഫിലോടെ കണ്ടിരിക്കാവുന്ന ചിത്രമാണ് ടൈം ലൈൻ. അച്ഛൻ മരിച്ചതിനു ശേഷം ടാനിനെ 'അമ്മ ഒറ്റക്കാണ് നോക്കിയിരുന്നത്. അവർ ആകെ ഉണ്ടായിരുന്ന വരുമാനമാർഗം അച്ഛൻ തുടങ്ങിവച്ച സ്ട്രോബറി ഫാം ആയിരുന്നു.

ടാൻ വളർന്നു വലുതായി ഒരു കൗമാരക്കാരനായി നാട്ടിലെ സ്ട്രോബറി കൃഷിയും നോക്കി ജീവിക്കാനവന് താൽപ്പര്യം ഇല്ലായിരുന്നു. അമ്മയെ നിർബന്ധിച്ചു സമ്മതിപ്പിച് അവൻ യൂണിവേഴ്‌സിറ്റി അഡ്മിഷൻ നാട്ടിൽ നിന്നും മാറി ബാങ്കോക്കിലേക്കാക്കി.മോഡർന് ജീവിതം അവൻ പുതിയ കുറച്ചു സുഹൃത്തുക്കളെ ഉണ്ടാക്കി കൊടുത്തു. ജൂണ് എന്ന കൂട്ടുകാരിയെ അവൻ പരിചയപ്പെടുന്നു. അവരുടെ സൗഹൃദം പതിയ വളർന്നു വന്നു. തുടർന്നുള്ള കഥാ കണ്ടു തന്നെ അറിയുക.

സിനിമയുടെ മൂഡിനെ നല്ല മനോഹരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അതിന്റെ പശ്‌ചാത്തല സംഗീതം വളരെയധികം സഹായിച്ചിട്ടുണ്ട്. തീർച്ചയായും കണ്ടിരിക്കാവുന്ന മികച്ച ഒരു തായ് ചിത്രം

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review