183) Asuran (2019) Tamil Movie

അസുരൻ (U/A 2h 29 min)



"നമ്മക്കിട്ടെ കാടിരന്താ എടുത്തിടുവാനിങ്കെ,രൂപറിന്താ പുടുങ്ങിക്കിടുവാണിങ്കെ, പഠിപ്പ് മട്ടും നമ്മക്കിട്ടെന്ത് എടുത്തിക്കമുടിയാത് ചിദംബരം."...

ഈ വർഷം തമിഴിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച തീയേറ്റർ സിനിമനുഭവങ്ങളിൽ ഒന്ന്.വെട്രിമാരൻ പതിവ് തെറ്റിച്ചില്ല പ്രതീക്ഷിച്ച പോലെ തന്നെ . ധനുഷിന്റെ മാരക പ്രകടനമികവ് കൊണ്ടുതന്നെ ചിത്രം തികച്ചും വേറിട്ടൊരാനുഭവമായി മാറുന്നു. ദളിതിന്റെ ജീവിതവും,ജന്മിത്തവും ഇതാദ്യമായി ഒന്നും അല്ല നമ്മൾ കാണുന്നത്.എന്നാൽ മുമ്പ് വന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായി വളരെ മികച്ച രീതിയിൽ ഒരു മിനിറ്റ് പോലും ബോറടിക്കാതെ അതും വളരെ Convincing ആയ ഒരു തിരക്കഥയുടെ പിൻബലത്തിൽ അത് ഒരു ചെറിയ ഭൂമി തർക്കത്തിൽ നിന്നുമാരംഭിച്ചു രണ്ട് വ്യത്യസ്ത കുടുംബങ്ങൾ തമ്മിൽ ഉണ്ടാവുന്ന വൈരാഗ്യവും വിധ്വേഷവും കൊലപാതകവും പകയും പ്രതികാരവും ഒക്കെയാണ് ചിത്രം പറയുന്നത്.

ഓരോ സീനും എത്രത്തോളം intense ആണെന്ന് അതിലെ അഭിനയതാക്കളുടെ പ്രകടനും ഡയലോഗ് ഡെലിവറിയും ശ്രദ്ധിച്ചാൽ മനസിലാവും. അത് സംവിധായകന്റെ കഴിവാണ് അത്രകണ്ട് ശ്രദ്ധിച്ചാണ് വെട്രിമാരൻ ഓരോ രംഗങ്ങളും ചിത്രത്തിൽ conceive ചെയ്തിരിക്കുന്നത്. ഒരുപക്ഷേ ഇന്നുള്ള തലമുറയിൽ ധനുഷ് എന്ന നടന് മാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന ശിവസാമി എന്ന കഥാപാത്രം. ഇമോഷണൽ രംഗങ്ങൾ മുതൽ വൈരാഗ്യ രംഗങ്ങൾ വരെ ആ മുഖത്തു മാറി മറയുന്ന ഭാവങ്ങൾ കണ്ടു ഞെട്ടിപ്പോയി. ധനുഷ് കഴിഞ്ഞാൽ ചിത്രത്തിൽ എടുത്തു പറയേണ്ട രണ്ടാമത്തെ ഘടകം അതിന്റെ ആ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ്. സങ്കട്ടന രംഗങ്ങളിൽ എല്ലാം രോമാഞ്ചം കൊള്ളിക്കുന്ന ഫീൽ ആയിരുന്നു ആ ബിജിഎം. G v praksh kumar 🔥🔥

മഞ്ജു വാര്യർ തമിഴ് നന്നായി സംസാരിക്കും എന്നൊക്കെ പറഞ്ഞപ്പോഴും ഇത്രയും സിങ്ക് ആയി perfect ആയി അതും ഉള്ളൂർ ഭാഷ നിസ്സാരമായി കൈകാര്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തമിഴ് Debut എന്തായാലും തകർത്തു  മികച്ച പ്രകടനം. തുടക്കം മുതൽ തന്നെ വളരെ ത്രില്ലിംഗ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് അസുരൻ തീർച്ചയായും വേറിട്ടൊരു തീയേറ്റർ അനുഭവം ഈ സിനിമ സമ്മാനിക്കും അത് തീർച്ച.  ഇനി അടുത്ത വെട്രിമാരൻ ധനുഷ് കോംബോ വടചെന്നൈ Sequel നായി കട്ട വെയ്റ്റിംഗ്..

Excellent Film Must Watch 🔥

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie