182) Mirage (2018) Spanish Thriller


MIRAGE (2018)
SPANISH | TIME TRAVEL | MYSTERY | SUSPENSE THRILLER



സിനിമ കഥ തുടങ്ങുന്നത് വർഷം 1989 ലെ ഒരു രാത്രിയിൽ നിന്നാണ്. നിക്കോളാസ് എന്ന ബാലൻ  പതിവ് പോലെ അവന്റെ ഇഷ്ട ഹോബിയായ ടാപ്പ് റെക്കോർഡിങ് ചെയ്യുന്നു. ജോലിക്ക് പോവാൻ ധൃതിപിടിച്ചിരിക്കുന്ന 'അമ്മ അവനോടും യാത്ര പറഞ്ഞിറങ്ങുന്നു.. പുറത്തു അതി ശക്തമായ ഇടിയും മിന്നലും. ശേഷം നിക്കോ അയല്പക്കത്തെ വീട്ടിൽ നിന്നും ഒരു നിലവിളി കേട്ട് അവിടേക്ക് പോയി നോക്കുന്നു. അയൽക്കാരന്റെ ഭാര്യ അവിടെ ചോരയിൽ കുളിച്ചു നിലത്തു കടക്കുന്നു. തൊട്ടടുത്ത് ഭർത്താവ് ഒരു കത്തിയും കയ്യിൽ പിടിച്ചു നിൽക്കുന്നു.. അത് കണ്ട  നിക്കോ പേടിച്ചോടുന്നു. റോഡ് മുറിഞ്ഞു കടക്കുന്നതിനിടയിൽ ഒരു കാർ ആക്ക്സിഡന്റ് സംഭവിച്ചു നിക്കോ സ്പോട്ടിൽ മരിക്കുന്നു.

ഭൂതകാലം അവിടെ അങ്ങനെ നിൽക്കട്ടെ ഇനി വർത്തമാന കാലത്തിലേക്ക് വരാം വർഷം 2014 "വേറ" എന്ന സ്ത്രീ  ഭർത്താവും ചെറിയ മകളും  ആയി 25 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട നിക്കോ താമസിച്ചിരുന്ന വീട്ടിലേക്ക് താമസം മാറിവരുന്നു.. സുഹൃത്തും അയൽവാസിയും നിക്കോയുടെ ഉറ്റ ചങ്ങാതിയും ആയിരുന്ന വിക്ടർ നിക്കോ ക്ക് പണ്ട് സംഭവിച്ച ട്രാജഡി "വേറ" യോടും കുടുംബത്തോടും പറയുന്നു.. നിക്കോ മരണപെട്ടു 25 വർഷം കഴിഞ്ഞുള്ള അതേ ദിവസം അതേ സമയം അതേ കാലാവസ്ഥ അതേ രാത്രി. അത് വേറ യുടെ ജീവിതം ആകെ മാറ്റി മറിക്കുന്നു. അപ്രതീക്ഷിതമായ പല ദുരൂഹതകൾ ആ രാത്രി അവിടെ നടക്കുന്നു..

വളരെ സ്ലോ യിൽ തുടങ്ങി ഒരു 15 മിനിട്ടിനുള്ളിൽ സിനിമയുടെ മൂഡ് അപ്പാടെ മാറുന്നു പിന്നീട് ഓരോ നിമിഷവും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങൾ ആണ്. പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും ഇടയിൽ വന്നു പോകുന്നു. ഗംഭീരമായ ഒരു making അവസാനം വരെ ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന മികച്ച സിനിമ..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie