185) Batla House (2019) Bollywood Film

Batla House (2019)
Hindi | Crime | Investigation | Thriller




2008 ൽ ഡൽഹിയിൽ നടന്ന batla house encounter കേസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് Batla House.   സ്‌പെഷ്യൽ സെൽ ഓഫീസർ സഞ്ജയ് കുമാർ യാദവ് ന്റെ നേതൃത്വത്തിൽ നടന്ന മിഷനിൽ രണ്ട് തീവ്രവാദികളും ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം 3 പേർ കൊല്ലപ്പെടുന്നു. ഒരാൾ പൊലീസിനെ ഭയന്നു കീഴടങ്ങുകയും ചെയ്യുന്നു. ശേഷം, അത് പോലീസിന്റെ ഒരു എൻകൗണ്ടർ നാടകം ആണെന്നും ഇന്നസെന്റ് ആയ രണ്ടു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ തീവ്രവാദകൾ എന്നു മുദ്രകുത്തി എൻകൗണ്ടർ ചെയ്തു എന്നുമുള്ള വാദങ്ങളുമായി പല  പ്രമുഖ മുസ്ലിം സംഘടനകളും ആക്ടിവിസ്റ്റകളും  ഡൽഹി പൊലീസിന് നേരെ പ്രൊട്ടസ്റ്റുമായി മുന്നോട്ട് വരുന്നു.

പ്രശ്നം ദിനം പ്രതി ഗുരുതരമായി വന്നു. സ്‌പെഷ്യൽ സെൽ ടീം ന് എതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ് ഇടേണ്ട അവസ്ഥയിലേക്ക് വരെ പ്രശനം എത്തുന്നു.കൃത്യം നടന്ന സ്ഥലത്തു നിന്നും രക്ഷപ്പെട്ട മറ്റൊരു തീവ്രവാദിയെ തേടി സഞ്ജയ് കുമാർ കേസുമായി മുന്നോട്ട് പോകുന്നു. അവസാനം നിവർത്തിയില്ലാതെ സംഭവം കോടതി വരെ എത്തുന്നു.

ഒരുതരം വാദിയെ പ്രതിയാക്കി കൂട്ടിൽ കയറ്റി നിർത്തിയ പോലുള്ള സാഹചര്യം. സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ രാജ്യത്തിന് മുന്നിൽ കൊലയാളികളെ പോലെ സ്‌പെഷ്യൽ സെൽ ടീമിന് തലകുനിച്ചു നിൽക്കേണ്ടി വരുന്നു. തങ്ങളുടെ ഉദ്ദേശ ശുദ്ധിയും നിരപരാത്തിത്വവും നീതിപീഡത്തിനും ഇന്ത്യയിലെ ജനങ്ങളുടെയും മുന്നിൽ തെളിയിക്കാൻ സഞ്ജയ് കുമാർ നടത്തുന്ന പോരാട്ടം ആണ് സിനിമ പിന്നീട് പറയുന്നത്.  വളരെ ഇന്റർസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്ന തിരക്കഥ.

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie