180) Boy Missing (2016) Spanish Thriller


Boy Missing (2016)
Spanish | Thriller




തീർത്തും ഒരു മികച്ച ത്രില്ലർ അനുഭവം ആണ് ബോയ് മിസ്സിങ് എന്ന സിനിമ പ്രേക്ഷന് നൽകുന്നത്. പതിഞ്ഞ താളത്തിൽ ഒരു മണിക്കൂർ 43 മിനിറ്റ് ദൈർഗ്യം അത്യാവശ്യം ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന ഒരു കൊച്ചു സ്പാനിഷ് ത്രില്ലർ

ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു മിസ്സിങ് കേസിൽ നിന്നാണ് സിനിമ തുടങ്ങുന്നത് വിക്ടർ എന്ന ബാലകൻ  വിചനമായ ഒരു റോഡിലൂടെ ഒറ്റക്ക് നടക്കുന്നത് കാണുന്നു. പരിക്കേറ്റ അവനെ ആശുപത്രിയിൽ എത്തിക്കുന്നു.. അവന്റെ അമ്മ പെട്രീഷ നഗരത്തിലെ പ്രമുഖ അഭിഭാഷക ആയിരുന്നു. വിക്ടർ പ്രത്യക്ഷത്തിൽ ശാന്തനാണ്. ജന്മനാൽ ബധിരനും കൂടാതെ പരിജയമില്ലാത്തവരോടെ സംസാരിക്കാൻ മടിയുള്ളവനും ആയിരുന്നു. അവനെ ആരോ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചു എന്നും അയാളിൽ നിന്നും അവൻ രക്ഷപെട്ടു ഓടിവന്നതാണ് എന്നും പൊലീസിന് അവൻ മൊഴി നൽകുന്നു.ഒപ്പം അയാളുടെ രൂപരേഖ ചിത്രവും അവൻ പറഞ്ഞു കൊടുക്കുന്നു.. പോലീസ് കേസ് ഏറ്റെടുക്കുന്നു.

അന്വേഷണത്തിനിടയിൽ സംശയാസ്പദമായി ചാര്ലി എന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ശേഷം അരങ്ങേറുന്ന സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക.. പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ്. ചിത്രം അവസനത്തോടടുക്കുമ്പോൾ അപ്രതീക്ഷിതമായ ചില ട്വിസ്റ്കൾ എല്ലാം മികച്ചതായിരുന്നു..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie