188) New Year's Gift Aka A Gift (2016) Thai Movie


New Year's Gift Aka A Gift (2016)
Thailand | Romance, Family , Friendship Feel Good Drama



തായ് ഫീൽ ഗുഡ് ചിത്രങ്ങളുടെ  ശ്രേണിയിലേക്ക് ഒരു മനോഹര ചിത്രം കൂടി.. ന്യൂ ഇയർ ഗിഫ്റ് അഥവാ A ഗിഫ്റ് എന്ന ചിത്രം. സൗഹൃദവും കുടുംബബന്ധവും പ്രണയം അങ്ങനെ ഒരുപാട് വ്യത്യസ്ത വിഭാഗത്തിലൂടെ കടന്നു പോകുന്ന ചിത്രം ഒരു മ്യൂസിക്കൽ ഫിലിം കൂടിയാണ്. സംഗീതത്തിന് സിനിമയിൽ അതിന്റെതായ പ്രാധാന്യം ഉണ്ട്. ചുരുക്കി പറഞ്ഞാൽ indirectly കണക്ട്ഡ് ആയ മൂന്ന് വ്യത്യസ്ത സ്റ്റോറികളിലൂടെയാണ് സിനിമ കഥ പറഞ്ഞു പോകുന്നത്..

ആദ്യ സ്റ്റോറി ഒരു ലൗ സ്റ്റോറിയാണ്. അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന രണ്ടപരിചിതർ അവർ എങ്ങനെ പ്രണയത്തിൽ ആകുന്നു എന്നതാണ് ആദ്യ സ്റ്റോറി. അച്ഛനും മകളും തമ്മിലുള്ള deep ആയ വൈകാരിക ബന്ധത്തിന്റെ കഥയാണ് പിന്നീട് പറയുന്നത്. മൂന്നാമത്തേത് ഒരു വലിയ സൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റ് കഥയും.

രണ്ടാമത്തെ കഥ ഒരുപാട് സ്പർശിച്ചു.  അൽഷിമേഴ്‌സ് ബാധിച്ച അച്ഛനെ നോക്കാൻ കഷ്ടപ്പെടുന്ന മകൾ. 'അമ്മ മരിച്ചിട്ടും ഇന്നും അമ്മയുടെ ഓർമകളിൽ ജീവിക്കുന്ന അച്ഛനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന മകൾ ഒരുപാട് മനോഹരമായ സീനുകളിൽ പറഞ്ഞു പോകുന്ന കഥ നല്ല ഒരു ഫീൽ പ്രേക്ഷന് നൽകുന്നു

മൊത്തത്തിൽ തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie