184) Mission Mangal (2019) Bollywood Movie

Mission Mangal (2019)



ഇന്ത്യയുടെ വിജയകരമായ മിഷൻ മംഗൾയാൻ റോക്കറ്റ് വിക്ഷേപണ യാത്ര അത്യാവശ്യം മികച്ച രീതിയിൽ എടുത്തു അവസാനം വരെ എൻജോയ് ചെയ്തു കാണാൻ പാകത്തിനുള്ള ഒരു ചിത്രം. യഥാർത്ഥ സംഭവം സിനിമയാവുമ്പോൾ ഒരു പക്ഷെ എല്ലാം മേഖലവും ഒരുപോലെ മികവേറി വരണം എന്നില്ല. അവിടെയും കുറച്ചു പരിമിതികൾ നേരിടും.. ചിത്രത്തിൽ നോക്കികയാണെങ്കിൽ നല്ല ഓളത്തിൽ പോയി കൊണ്ടിരുന്ന സ്ക്രീൻപ്ലേ ക്ക് ഇടയിൽ വന്ന ഒരു സോങ് അതു വരെ ഉണ്ടാക്കിയ സിനിമയുടെ ആ മൂടിനെ അപ്പാടെ തളർത്തി എന്നു തോന്നി. ആ സോങിന്റെ ആവശ്യം തന്നെ അവിടെ ഉണ്ടായിരുന്നില്ല.

സിനിമയിൽ എടുത്തു പറയേണ്ടത് അഭിനയതാക്കളുടെ പ്രകടനം തന്നെയാണ്.. അക്ഷയ് കുമാറിന്റെ സ്ക്രീൻ പ്രെസെൻസ് ഡയലോഗ്സ് എല്ലാം വളരെ മികച്ചതായിരുന്നു. ഒപ്പത്തിനൊപ്പം തന്നെ വിദ്യ ബാലൻ തൊട്ട് നിത്യ മേനോൻ വരെയുള്ള മറ്റു താരങ്ങളും അവസാനം വരെ തിളങ്ങി നിന്നു.. പറഞ്ഞു പോകുന്ന കഥയിൽ അടുത്തത് എന്തുണ്ടാകും എന്ന് ആർക്കായാലും ഒന്ന് ഊഹിക്കാം. കാരണം ഇങ്ങനെ ഉള്ള ചിത്രങ്ങൾ നാം ആദ്യമായി ഒന്നും അല്ല കാണുന്നത്.എന്നിരുന്നാലും സിനിമക്ക് അവസാനം വരെ പിടിച്ചിരുത്താൻ ഉള്ള ശക്തി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം.. അവസാന സീനുകൾ എല്ലാം രോമാഞ്ചം കൊള്ളിക്കുന്നത് തന്നെ ആയിരുന്നു..

തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രം

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie