86) Odiyan (2018) Malayalam Movie Review


Odiyan
Director - V A Shrikumar Menon
Genre - Fantasy, Drama
Year - 2018


പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുള്ള ഒടിയൻ മാണിക്യന്റെ വരവ് ശരിക്ക് നിരാശപ്പെടുത്തി എന്ന് പറയേണ്ട വരും.. ഇത്രയും ഹൈപിൽ ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും വന്നട്ടില്ല.. ചരിത്രം തിരുത്തിയെഴുതിയ നിമിഷങ്ങൾ.. ഹർത്താൽ ദിവസം ഇറങ്ങുന്ന ആദ്യത്തെ സിനിമ..പിന്നെ സംവിധകന്റെ ഇടം വലം നോക്കാതെയുള്ള പല അവകാശ വാദങ്ങളും. അങ്ങനെ അങ്ങനെ പലതും.. എന്നാൽ തീയേറ്ററിൽ എനിക്ക് കിട്ടിയത് സാധാരണ ഒരു സിനിമ അനുഭവം മാത്രമായിരുന്നു.

ഒടിയൻ എന്ന പേര് തന്നെ  ആദ്യമായി കേൾക്കുന്നത് ഈ സിനിമ പ്രഖ്യാപിക്കുമ്പോൾ ആയിരുന്നു. പിന്നെ അവരെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചു.. പല പല കഥകൾ വായിച്ചും കെട്ടും അറിഞ്ഞു.. ഒരു ദുരൂഹ ഫാന്റസി സങ്കല്പം എന്റെ ഉള്ളിലും വളർന്നു.. ഒടിയൻ എന്ന ചിത്രത്തിൽ പറയുന്നത് ഒടിയന്മാരിൽ അവസാനത്തവൻ എന്ന് പറയ പെടുന്ന മാണിക്യന്റെ കഥയാണ്..

ഇരുൾ മൂടിയ രാവുകളിൽ പല പല വേഷപകർച്ചകളിൽ വന്ന് ഇരയെ അപായപ്പെടുത്തുന്ന അത്ഭുതകരമായ ഒടി വിദ്യകൾ കൈവശം ഉള്ള ഒടിയന്റെ കഥ.. പാലക്കാട് തേൻകുറുശ്ശിക്കാരുടെ പേടി സ്വപ്നം  ആയിരുന്നു ഒരുകാലത്ത് ഒടിയൻ. രാത്രികളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും പലരും പേടിച്ചിരുന്നു. മാണിക്യൻ തേൻകുറുശ്ശി വിട്ട് പോയിട്ട് വർഷങ്ങൾ ആയിരിക്കുന്നു. വാരണാസിയിൽ ആഘോരികളുടെ കൂട്ടത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.

തിരിച്ചു തേൻകുറുശ്ശി യിലേക്ക് പോകാനുള്ള തീരുമാനം. പൊരുന്നതിന് മുമ്പ് ചില കണക്കുകൾ തീർക്കാൻ ബാക്കി വച്ചിട്ടായിരുന്നു.. മാണിക്യന്റെ തിരിച്ചു പോക്ക് ആ കണക്കുകൾ തീർക്കാൻ ആയിരുന്നു..

സംവിധായകന്റെ വാക്കുക്കെല്ലാം അതീതമായി ഒരു  ദ്രമാറ്റിക് ക്ലാസിക് അവതരണവും ആയിട്ടാണ് ഒടിയൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അത് തീയേറ്ററിൽ ഇരുന്നു പടം കാണുന്ന 90% പ്രേക്ഷകനെയും നിരാശ പെടുത്തി.. അത്തരം ഒരു തിയേറ്റർ അനുഭവം ആയിരുന്നു പടം അവസാനിച്ചപ്പോൾ കണ്ടത്..

പോസ്റിവുകൾ ഒരുപാട് ഉണ്ട്.. എന്നാൽ പ്രതീക്ഷച്ചത് കിട്ടാതെ പോയത്  ആ പോസ്റിവുകൾ വരെ മറന്ന് നെഗറ്റീവ് അഭിപ്രായം  ആയി മാറുകയായിരുന്നു.. മഞ്ജു വാര്യരുടെ ശക്തമായ ഒരു തിരിച്ചു വരവ്.. പ്രഭ മാണിക്യന്റെ അമ്പ്രാട്ടിയായി മഞ്ജു ഞെട്ടിച്ചു... ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ്‌ വേറെ ലെവൽ ആയിരുന്നു..പ്രകാശ് രാജ് അടക്കം ഉള്ള മറ്റു താരങ്ങൾ, എല്ലാവരും നന്നായിരുന്നു. സാം സി എസ് ന്റെ പശ്ചാത്തല സംഗീതം. എം ജയചന്ദ്രന്റെ ഗാനങ്ങൾ എല്ലാം കിടുക്കി...

തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഒടിയൻ. സംവിധായകന്റെ ഓവർ bulid up മൂലം പ്രതീക്ഷച്ച അത്ര പടം ഉയർന്നട്ടില്ല എന്ന ഒരു വസ്തുത.. എന്നിലെ പ്രേക്ഷകനെയും നിരാശപ്പെടുത്തി..

അഭിപ്രായം വ്യക്തിപരം.. തീയേറ്ററിൽ കണ്ടു തന്നെ അറിയുക..

3/5

© Navaneeth Pisharody

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review