82) Dying To Survive (2018) Chinese Movie Review


Dying To Survive
Country - China
Language - Mandarin
Genre - Drama
Year - 2018


ചൈനയിൽ 2004 ൽ നടന്ന ഒരു റിയൽ ഇൻസിഡന്റിനെ Base ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ സിനിമയാണ് ഡയിങ് To സർവൈവ്. ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂ കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.. ഒരു യഥാർത്ഥ സംഭവം എന്ന നിലയിൽ കാണുന്ന പ്രേക്ഷകന് വേറിട്ടൊരു സിനിമാനുഭവം ചിത്രം നൽകുന്നു.

ഡിവോഴ്സ് ചെയ്ത ഭാര്യയുമായി മകന്റെ പേരിൽ എന്നും തർക്കം സുഖമില്ലാത്ത അച്ഛൻ, സാമ്പത്തിക പ്രതിസന്ധി, ലാഭമില്ലാത്ത കച്ചവടം അങ്ങനെ ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് മെഡിസിൻ ഡ്രഗ് ഡീലർ ആയ Cheng Yong യുടെ ജീവിതം.

ഒരു ദിവസം അപ്രതീക്ഷിതമായി വന്ന ഒരു അവസരം. എന്നാൽ സംഗതി അല്പം risk ഉള്ള പണിയാണ്..മാസ്‌ക് ധരിച്ച ഒരാൾ Cheng Yong നെ കാണാൻ  വരുന്നു. അയാൾ ഒരു തരം Leukemia രോഗിയാണ്.. ഒരാവിശ്യവുമായാണ് അയാളുടെ വരവ് ചൈനയിൽ വിൽക്കുന്ന Leukmia രോഗ പ്രതിരോധ ഡ്രഗ് ന്റെ വില കമ്പനി കുത്തനെ വര്ധിപ്പിച്ചിരിക്കുകയാണ്.. ഒരു സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമാണത്. എന്നാൽ അതേ മരുന്ന് തന്നെ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭിക്കും. Risk എന്താണെന്ന് വച്ചാൽ ആ ഇന്ത്യൻ drug ചൈനയിൽ prohibited ആണ്.. ആരും അറിയാതെ അത് ഇന്ത്യയിൽ എത്തിക്കുക എന്നതാണ് Cheng yong ഏറ്റെടുക്കേണ്ട  ധൗത്യം. കാര്യങ്ങൾ എല്ലാം വിചാരിച്ച പോലെ തന്നെ നടന്നാൽ കുറച്ചു ചക്രം കയ്യിൽ വരും.

ആദ്യം അയാൾ അതിനെതിർക്കുന്നു.. എന്നാൽ തന്റെ അച്ഛന്റെ ആരോഗ്യ നില ഗുരുതരമാവുകയും ഉടൻ തന്നെ ഒരു ഓപ്പറേഷൻ വേണ്ടതിനാലും വേറെ വഴിയില്ലാതെ cheng അത് ഏറ്റെടുക്കുന്നു.. വിചാരിക്കുന്ന പോലെ അല്ല അധികാരികളുടെ കണ്ണ് വെട്ടിച്ച് ഇന്ത്യയിൽ പോയി drug പൊക്കി തിരിച്ചു ചൈനയിൽ എത്തിക്കുന്നത് മാത്രം അല്ല സിനിമ..പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ അത് തന്നെ സംഗതി.. ഒരു സർവൈവൽ ഡ്രാമ എന്ന് വിളിക്കാം.. ക്ലൈമാക്സ് ഒക്കെ വളരെ മികച്ചതായിരുന്നു..

കാണാത്തവർ കണ്ടു നോക്കുക.. IMDB യിൽ 8 ന് മുകളിൽ റേറ്റിംഗ് ഒക്കെ ഉണ്ടട്ടാ..

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review