89) Badhaai Ho (2018) Bollywood Movie Review


Badhaai Ho
Language - Hindi
Genre - Drama, Family, Romance
Year - 2018



ആയുഷ്മാൻ ഖുർണ സാനിയ മൽഹോത്ര എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങൾ എന്നറിഞ്ഞപ്പോൾ കാണാൻ ഒരു കൗതുകം തോന്നി.. എല്ലായിടത്തും മികച്ച അഭിപ്രായങ്ങൾ.. പോസ്റ്റർ കണ്ടാൽ തന്നെ പടം ഏകദേശം ഊഹിക്കാം.. ഒരു ഫാമിലി ഡ്രാമ, വൈകാരികമായ പല നല്ല മൂഹർത്ഥങ്ങളും സമ്മാനിച്ചു, 2 മണിക്കൂർ ഒരു ബോറടിയും കൂടാതെ തന്നെ കണ്ടു തീർക്കാവുന്ന മികച്ച ഒരു ചിത്രം.

ചെറുപ്പക്കാരനായ നകുൽ, അച്ഛൻ  'അമ്മ അനിയൻ അച്ചമ്മ ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.. വളരെ സന്തോഷകരമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്... മധ്യ വയസുകാരി ആയ നകുലിന്റെ 'അമ്മ ഗർഭിണി ആകുന്നു...

വളരെ  വൈകിയാണ് സംഗതി അവർ മനസിലാകുന്നത്.. കുഞ്ഞിനെ നശിപ്പിക്കാൻ അമ്മ സമ്മതിച്ചില്ല... നകുലിനും അനുജനും ആ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.. എന്നയാലും ലോകം ഇതറിയും പതിയെ ബന്ധുക്കൾ മുതൽ അയൽ വാസികൾ വരെ സംഗതി അറിഞ്ഞു തുടങ്ങാൽ തുടങ്ങി. നകുലിന് തന്റെ മാതാപിതാക്കളുടെ മുഖത്തു നോക്കാൻ വരെ മടിയായിരുന്നു.  കഥ അങ്ങനെ അവരെ ചുറ്റിപറ്റി പറഞ്ഞു പോകുന്നു...

ക്ലൈമാക്സും അതിന് തൊട്ടു മുമ്പുള്ള രംഗങ്ങളും എല്ലാം കണ്ണും മനസും നിറയിച്ചു. തീർച്ചയായും കാണാത്തവർക്ക് കണ്ടു നോക്കാവുന്നതാണ്... നല്ല ഒരു ഫീൽ ഗുഡ് മൂവി എന്നു തന്നെ വിശേഷിപ്പിക്കാം..

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie