87) Andhadhun (2018) Bollywood Film Review

Andhadhun
Language - Hindi
Genre - Crime, Mystery , Thriller
Year - 2018

ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ് ചിത്രം... Must Must Must Film.. ഒരു ടിപ്പിക്കൽ ക്രൈം Mistery ത്രില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം...

ആകാശ് ഒരു blind Pianoist ആണ്.. സ്വന്തമായി ആരും ഇല്ല...ഒറ്റക്കായിരുന്നു ജീവിതം നയിച്ചിരുന്നത്..  അവൻ കണ്ണു കാണാത്തവനായി അഭിനയിക്കുകയാണ്... അത് നമ്മുക്ക് തുടക്കം മുതൽ തന്നെ സിനിമ കാണിച്ചു തരുന്നുണ്ട്.. കണ്ണുകാണാത്തവർക്ക് അതും ഒരു skilled Pianoist കൂടിയായൽ അവസരങ്ങൾ കൂടും... എങ്ങനെയെങ്കിലും അത് മുതലെടുത്തു ലണ്ടനിൽ  പോയി സെറ്റിൽ ആവാൻ ആണ് അയാളുടെ പ്ലാൻ..

ജീവിതത്തിൽ നമ്മുക്ക് ഒന്നും predict ചെയ്യാൻ സാധിക്കില്ല.. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം അത് ചിലപ്പോൾ ആകെ ജീവിതത്തെ തന്നെ മാറ്റി മറച്ചേക്കാം... വിധിയെ എതിർക്കൻ ആർക്കും സാധിക്കില്ല.. ആ വിധി കാരണം തന്നെയാണ്  അപ്രതീക്ഷിതമായി സോഫി എന്ന പെണ്ണ് കുട്ടിയെ ആകാശ് കണ്ടു മുട്ടുന്നതും കൂടുതൽ അടുക്കുന്നതും.

കൂടുതൽ കഥയിലോട്ട് കടന്നാൽ കാണുന്നവന്റെ ആസ്വാദനത്തെ അത് ബാധിക്കും. ഒരു കാര്യം പറയാം അന്ധത തന്നെയാണ് അവന് വിനയാകുന്നത്. ഒരു പക്ഷെ അവൻ അന്ധനായി നടിച്ചില്ലായിരുന്നു എങ്കിൽ ഇത്രയും വലിയ ഒരു സമസ്യ ജീവിതത്തിൽ വന്നു പോകില്ലായിരുന്നു..

ബ്രില്ലെന്റ് സ്ക്രീൻപ്ലേ.. പതിഞ്ഞ താളത്തിൽ തുടങ്ങിയ കഥ. ഒരൊറ്റ സീനിലൂടെ മാറി മറഞ്ഞു.. പിന്നീട് അവിടെ നിന്നും ആദ്യം കണ്ടത്തൊന്നും ആയിരുന്നില്ല പറഞ്ഞു പോകുന്നത്.. ദുരൂഹത നിറഞ്ഞ പല സംഭവികസങ്ങൾ, ഒരു എഡ്ജ് ഓഫ് ദി സീറ്റ് എന്നൊക്കെ വേണമെങ്കിൽ പറയാം. ക്ലൈമാക്സ് ട്വിസ്റ് എല്ലാം  കിടുക്കി..  One Of The Brilliant Climax I Ever Seen So Far എന്ന് തന്നെ ഞാൻ പറയും... കൂടുതൽ ഒന്നും പറഞ്ഞോവറാക്കുന്നില്ല..

#I_Would_Say_MustWach
#A_Sriram_Raghavan_Cinema


Rating ഒന്നും കൊടുക്കാൻ ഞാൻ ആർഹനല്ല.. 4.5 ന് കുറഞ്ഞതൊന്നും ഈ സിനിമ അർഹിക്കുന്നില്ല....അത്ര തന്നെ

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review