92) Ente Ummante Peru (2018) Malayalam Review

എന്റെ ഉമ്മാന്റെ പേര് (2018)
സംവിധാനം - ജോസ് സെബാസ്റ്റ്യൻ


പുതിയ സംവിധായകൻ, തിരകഥാകൃത് എന്റെ ഉമ്മാന്റെ പേര് ഒരു ശരാശരിക്ക് മുകളിൽ ഉള്ള അനുഭവം മാത്രമാണ് സമ്മാനിച്ചത്.ആദ്യം പറഞ്ഞ സിനിമയുടെ ശിലപികൾ പറഞ്ഞതു പോലെ തന്നെ വലിയ അവകാശ വാദങ്ങൾ ഒന്നും സിനിമക്കില്ല.. ഒരുപാട് പ്രതീക്ഷകൾ വച്ച് കയറാതെയിരുന്നാൽ ഒരു തവണ കണ്ടിരിക്കാൻ സാധിക്കുന്ന മോശമല്ലാത്ത ഒരു സിനിമയാണ്.

ടീസറിൽ കണ്ടത് തന്നെ ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെ തേടി ഒരു യാത്ര നടത്തുകയാണ്.. ബാപ്പയുടെ മരണശേഷം ഒരു യതീം ആയത്, കാരണം പറഞ്ഞ് ഹമീദിന്റെ  നിക്കാഹ് ഒന്നും ശെരിവുന്നില്ല..
ഹമീദ് രണ്ടും കല്പിച്ചാണ്, തന്റെ ഉമ്മയെ കണ്ടത്തി  വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന്, മുടങ്ങിയ നിക്കാഹ് കഴിക്കാനുള്ള തത്രപ്പടിലാണ് മൂപ്പര്. ഉമ്മയെ തേടിയൊരു യാത്ര.. കൂടെ കൂട്ടിന് നിഴലായി ബീരാനും ഉണ്ട്..

തികച്ചും പ്രീഡിറ്റബിൾ ആയ കഥ.. ക്ലൈമാക്സ് വരെ നമുക്ക് ഊഹിച്ചെടുക്കാം..സിനിമ ഉടനീളം ഒരു ഫ്രഷ്നസ് ഉണ്ടെങ്കിലും ഒരു പുതുമയും ഇല്ലാതെ സാധാരണ രീതിയിൽ പറഞ്ഞു പോകുന്ന കഥ. 'അമ്മ മകൻ, ആ വൈകാരിക ബന്ധം കുറച്ചു കൂടി ദൃഢം ആക്കാമായിരുന്നു എന്ന് തോന്നി.എന്നാലും മോശമല്ല..

ഹമീദ് ആയി ടോവിനോ തകർത്തു.. ഒപ്പത്തിനൊപ്പം ഉർവശി ചേച്ചിയും.. ഹരീഷ് കാണാരന്റെ കുറെ കോമേടികൾ ഉണ്ട്.. എന്ഡിങ് ഷോട്ട് വളരെ മികച്ചതായിരുന്നു.

ആദ്യ സിനിമ എന്ന നിലയിൽ സംവിധായകൻ മോശമല്ലാത്ത രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.. ഒരു തവണ കണ്ടു മറക്കാനായി ഒരു സിനിമ അത്ര മാത്രം..

ബാക്കി തീയേറ്ററിൽ കണ്ടു തന്നെ അറിയുക..

3/5

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review