83) Welcome To Waikiki (2018) Korean Series Review


K Drama/ Korean Series
Name : Welcome To Waikiki aka Eluachacha Waikiki
Genre : Comedy
No Of Seasons  :  1
No Of Episodes : 20
Episode Length : 60 - 65 Minutes


ആദ്യമായി കേൾക്കുന്നവർക്കും ഈ സീരീസിനെ കുറിച്ചറയാത്തവർക്കും ആയി ഒന്ന് പരിചയപ്പെടുത്തുന്നു.. ഈ വർഷം ഇറങ്ങിയ ഏറ്റവും ബെസ്റ് comedy സീരീസ് എന്ന് പറയാം.. ഇതുവരെ കണ്ട കൊറിയൻ സീരീസുകൾ ഒന്നൊഴിച്ച് ബാക്കി എല്ലാം പ്രതീക്ഷച്ചതിനും ഒരുപടി മുകളിൽ തന്നെയായിരുന്നു അവ തന്ന അനുഭവങ്ങൾ. വൈകിക്കി ഒരു Perfect ഡ്രാമക്ക് ഉദാഹരണമാണ്. ചിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഡ്രാമ.

6 പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് welcome to വൈകിക്കി കഥ പറഞ്ഞു പോകുന്നത്.. സിനിമ മാത്രം സ്വപ്‍നം കണ്ടു നടക്കുന്ന മൂന്ന് ചെറുപ്പക്കാർ അതിൽ ഒരുത്തന് സംവിധാനം ആണ് സ്വപ്‍നം എങ്കിൽ വേറെ ഒരുത്തന് തിരക്കഥാകൃത്ത് ആവണം മൂന്നാമന് വലിയ ഒരു നടനും.. വൈകിക്കി അവർ മൂന്നുപേരും ചേർന്നു നടത്തുന്ന ഒരു ഗസ്റ്റ് house ന്റെ പേരാണ്. ഗസ്റ്റ് house ഇപ്പോൾ വലിയ ലാഭത്തിൽ ഒന്നും അല്ല പോകുന്നത്. സിനിമ എന്ന സ്വപ്‍നം പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി ഇപ്പൊ..

ഒരു ദിവസം  ഗസ്റ്റ് House ൽ ഒരു കുഞ്ഞു കരയുന്ന ശബ്ദം കേൾക്കുന്നു.. ചെന്ന് നോക്കിയപ്പോൾ മാസങ്ങൾ മാത്രം പ്രായം വരുന്ന ഒരു കുഞ്ഞ് ആരോരും കൂടെ ഇല്ലാതെ കടക്കുന്നു. ഒരു പക്ഷെ അവിടെ താമസിച്ചിരുന്ന  മാതാപിതാക്കൾ ആയ ഗസ്റ്റുകൾ ആരെങ്കിലും ഉപേക്ഷിച്ച് പോയതായിരിക്കുമോ.. അതുമല്ലെങ്കിൽ കുഞ്ഞിനെ കൂടെ കൂട്ടാൻ മറന്നതാവോ.. നമ്മുടെ നായകന്മാർ മൂന്നു പേരും ഒരുപാട് ചർച്ചക്കവസാനം മാതാപിതാക്കൾ വരുന്നുണ്ടോന്ന് നോക്കി ഒരു ദിവസം കാക്കാം എന്ന നിഗമനത്തിൽ എത്തി.

സമയം കുറെ ആയി കുട്ടിയെ തേടി ആരും വരുന്നത് കാണാനില്ല.. പോലീസിൽ ഏൽപ്പിക്കുക തന്നെ ഇനി അടുത്ത വഴി.. അതിനിടക്കാണ് ഒരു അപരിചിതൻ കുട്ടിയയും എടുത്ത് ഓടുന്നത് കാണുന്നത്.. കുട്ടിയെയും ചേർത്തുപിടിച്ച്  എങ്ങും കാണാത്ത ഒരു ഓട്ടം.. പിന്നാലെ നമ്മുടെ നായകന്മാർ മൂന്ന് പേരും..വെറും ഒരു തുടക്കമാണിത്.. ബാക്കി 19 എപിസോഡുകളിൽ ഉണ്ടാകുന്ന രസകരമായ കാഴ്ചകൾ കണ്ടു തന്നെ അറിയുക...

ആദ്യം പറഞ്ഞത് പോലെ 6 പ്രധാന കഥാപാത്രങ്ങളിൽ ബാക്കി മൂന്ന് ലേഡി കഥാപാത്രങ്ങൾ വഴിയേ വരുന്നുണ്ട്... ഇവർ ആർ പേരിലും Lee ജിൻ എന്ന കഥാപാത്രം ആണ് ഏറ്റവും മികച്ചത്.. ഒരു നടനവാൻ അവൻ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ എല്ലാം നമ്മളെ ചിരിപ്പിച്ചു കൊല്ലും. ചിരിക്കാൻ വേണ്ടി മാത്രം കാണുക.. 16 എപ്പിസോഡുകൾ നല്ല നർമമുഹൂര്തങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ ബാക്കി 4 എപ്പിസോഡുകൾ നർമ്മതിനൊപ്പം കുറച്ചു ഇമോഷണൽ രംഗങ്ങളും കൂട്ടിച്ചേർത്ത് എന്നെന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ അനുഭവം പ്രേക്ഷകന് ഈ ഡ്രാമ സമ്മാനിക്കുന്നു...

#KDRAMA
#MUSTWATCH

Episode With English sub Link - Waikiki

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review