94) Go back couple (2017) Koren Drama Review



Go back couple (2017)


K Drama/Korean Series
12 Episodes
Genre - Time Travel, Fantasy, Romance, Friendship

Marriage is not the Happy Ending. ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞാണ് ഡ്രാമ തുടങ്ങുന്നത്. ഗോ ബാക് കപ്പിൾസ് പറയുന്നത് 38 വയസ്സ് പ്രായം ഉള്ള മാരീഡ് കപ്പിൾസിന്റെ  കഥയാണ്..  choi  Ban Do, Ma jin Joo, പ്രണയിച്ചു തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടു തന്നെയാണ് കല്യാണം കഴിച്ചത്.അവർക്ക് ചെറിയ ഒരു ആണ്കുട്ടിയും ഉണ്ട്. 14 വർഷങ്ങൾ ശേഷം അവർ വേർപിരിയാൻ ഒരുങ്ങാകയാണ്.. പ്രശനം ഗുരുതരം എല്ലാ കുടുംബങ്ങളിലും സ്വാഭാവികമായും ഉണ്ടാവുന്നത് തന്നെ.

തമ്മിൽ ജീവിക്കാൻ ഇനി താല്പര്യം ഇല്ല എന്ന് ഉറപ്പിച്ച ദിവസം, തങ്ങളുടെ കയ്യിലെ wedding റിങ് അവർ വലിച്ചെറിയുന്നു. അവിടെ നിന്നുമാണ് ആ ദുരൂഹ ഫാന്റസി ഫാക്ടർ കടന്നുവരുന്നത്.. പിറ്റേന്ന് കാലത്ത് കണ്ണു തുറന്നു നോക്കുമ്പോൾ ആകെ ഒരു മാറ്റം, വർഷം 1999,അവർ ആകെ ഞെട്ടി, അതേ അവർ 18 വർഷം പുറകിലോട്ട് പോയിരിക്കുന്നു.ഇപ്പോൾ അവർക്ക് വയസ്സ് 20
യുവത്വം തുളമ്പുന്ന കാലഘട്ടം,കിട്ടിയ ചാൻസ് അവർ മുതലെടുക്കാൻ തന്നെ തീരുമാനിക്കുന്നു.. പാസ്റ് change ചെയ്യാൻ അല്ല പകരം തമ്മിൽ ഒരിക്കലും അടുക്കരുത് എന്ന തീരുമാനത്തിൽ ആയിരുന്നു അവരുടെ മുന്നോട്ടുള്ള യാത്ര.

കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആവുന്നത് അതിന്റെ അവസാന എപ്പിസോഡുകളിലേക്ക് അടുക്കുമ്പോഴാണ്.. സ്കൂൾ ലൈഫ്, ഫ്രണ്ട്ഷിപ്,ട്രയാങ്കിൽ പ്രണയം, ഒക്കെയായി.. മനോഹരമായി പറഞ്ഞവസാനിപ്പിച്ച കഥ. അവസാന രണ്ട് എപ്പിസോഡ് കണ്ണു നിറച്ചു..

One Of The Best
Happy Watching
K Drama 😍😍

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review