59) Sarkar (2018) Tamil Movie Review


Sarkar (U/A) 2H 43 Min
Language - Tamil
Genre - Political Commercial Entertainer


വേറൊരു കത്തിയും തുപ്പാക്കിയും പ്രതീക്ഷിച്ചു സർക്കാരിനെ സമീപിച്ചാൽ നിരാശയാകും ഫലം. എന്നാൽ സാധാരണ രീതിയിലുള്ള നല്ല ആനുകാലിക പ്രശസ്തിയുള്ള സീരിയസ് ആയ ഒരു വിഷയം കൈകാര്യം ചെയുന്ന ഡിസെന്റ എന്റർട്ടനേർ എന്ന നിലക്ക് സിനിമ കൈയ്യടി അർഹിക്കുന്നു.. മുൻവിധകൾ ഇല്ലാതെ ഒരു സാധാരണ വിജയ് പടം പ്രതീക്ഷച്ചു പോകുന്നവരെ സർക്കാർ അങ്ങനെ നിരാശരക്കാൻ വഴിയില്ല...

ടീസറിൽ നമ്മൾ കണ്ടപോലെ തന്നെ കോർപറേറ്റ് കിംഗ്‌ ആയ GL Amercan Company CEO  സുന്ദർ രാമസാമി നാട്ടിലേക്ക് ഇലക്ഷൻ വോട്ട് രേഖപ്പെടുത്താൻ വന്നതാണ്. വന്ന് വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോൾ ആണ് അറിയുന്നത്  തന്റെ പേരിൽ ആരോ കള്ളവോട്ട് രേഖപ്പെടുത്തിയിരുക്കുന്നു.. അതിനെതിരെ ശകതമായി അദ്ദേഹം പ്രതികരിക്കുന്നു.. പിന്നീട് സിനിമ പറയുന്ന കഥ പൊളിറ്റിക്സ്  കമർഷ്യൽ ഏലമെന്റുകളോടെ തരക്കേടില്ലാതെ തന്നെ അവതരിപ്പിചിരിക്കുന്നു

എടുത്തു പറയേണ്ടത് ഡയലോഗ്സ് ആണ്.. ശകതമായ രോമഞ്ചം കൊള്ളിക്കുന്ന കുറെ സംഭക്ഷണങ്ങൾ, ഒത്തിരി ഇഷ്ടപ്പെട്ടു.. പി ജയമോഹൻ ആണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. നെഗറ്റീവ് ആയി തോന്നിയത് ആക്ഷൻ രംഗങ്ങൾ തന്നെയാണ്.. ഇത് തമിഴ് പടം ആണ്, പ്രതേകിച്ചു വിജയ് പടമാണ് ഇവിടെ ഇങ്ങനെയൊക്കെ  ആക്ഷൻ ഉള്ളു എന്നൊക്കെ പറഞ്ഞാലും.. ഒരു സ്റ്റാൻഡേർഡ് ഉള്ള ആക്ഷൻ ഈ അടുത്തു വന്ന വിജയ് സിനിമകളിൽ എല്ലാം ഞാൻ കണ്ടിരുന്നു..എന്നാൽ ഇത് വളരെ ഓവർ ആയി ഫീൽ ചെയ്തു.. തെലുഗു നിന്നും ഉള്ള രാമ ലക്ഷ്മണൻ  ആയിരുന്നു സ്റ്റണ്ട് മാസ്റ്റേഴ്സ്..

ലോജിക് നഷ്ടപ്പെടുന്ന കുറെ ഇടങ്ങൾ, തിരക്കഥ ശക്ത മല്ലാതെ പോയ സ്ഥലങ്ങൾ അങ്ങനെ കുറച്ചു നെഗറ്റീവ് തോന്നിയെങ്കിലും അവസാനം വരെ ബോറടിക്കാതെ തന്നെ കണ്ടിരിക്കാൻ കഴിയുന്ന മോശമല്ലാത്ത ഒരു ചിത്രം. ടീസർ കണ്ടപ്പോൾ പശ്ചാത്തല സംഗീതം ഇഷ്ടപ്പെട്ടിരുന്നില്ല.. എന്നാൽ തീയേറ്ററിൽ അത് ഒരുപാട് ഇഷ്ടപ്പെട്ടു.. ഒരു വിരൽ എന്ന സോങ്ങും ആവേശം കൊള്ളിക്കുന്നതായിരുന്നു.. സംഗീതത്തിൽ എ ആർ റഹ്‌മാൻ  വീണ്ടും മികവ് പുലർത്തി..

ഗിരീഷേട്ടന്റെ ഛായാഗ്രഹണവും ഇഷ്ടമായി. ദളപതി യുടെ പ്രകടനവും ഒപ്പം കീർത്തി സുരേഷ്  യോഗി ബാബു രാധ രവി വരലക്ഷ്മി എല്ലാവരും നന്നയിരുന്നു..
സ്ഥിരം കാണുന്ന ആവശ്യം ഇല്ലാത്ത സോങ്സ് കുത്തികയറ്റവും പിന്നെ പഴയ വിജയ് പടങ്ങളുടെ റെഫെറൻസും എല്ലാം സിനിമക്ക് മുതൽ കൂട്ടാണ്..പൊതുവെ ഒരു കൂട്ടം വിജയ്  ആരാധകരെ പടം നിരാശയാക്കി എന്ന കേൾക്കുന്നു. ഒരുപക്ഷെ അമിത പ്രതീക്ഷ ആയിരിക്കാം കാരണം.
എന്നിരിന്നാലും എന്റെ അഭിപ്രായത്തിൽ  കണ്ടിരിക്കാൻ സാധിക്കുന്ന നല്ല ഒരു സിനിമ തന്നെയാണ് സർക്കാർ

3.25/5 (അഭിപ്രായം തികച്ചും വ്യക്തിപരം)

Comments

Post a Comment

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie