60) Little Forest (2018) Korean Movie Review


Movie - Little Forest
Language - Korea
Genre - Drama
Year - 2018

മനോഹരം അതിമനോഹമാണ് ഈ കൊച്ചു കൊറിയൻ സൃഷ്ടി. കുറെ നാളുകൾക്ക് ശേഷം  നൊസ്റ്റാൾജിക് ആയ ഒരു മികച്ച ഫീൽ ഗുഡ് സിനിമ കണ്ട പ്രതീതി. ഒരു മണിക്കൂർ 43 മിനിറ്റ് ദൈർഗ്യം.

Hye-won എന്ന ചെറുപ്പക്കാരിയുടെ കഥയാണ് ഇവിടെ പറയുന്നത്..വർഷങ്ങൾക്ക് ശേഷം സിറ്റിയിൽ നിന്നും തന്റെ ജന്മ ഗ്രാമത്തിലേക്ക് അവൾ വന്നിരിക്കുകയാണ്. പണ്ട് അമ്മ അവിടെ നിന്ന് അവളെ ഉപേക്ഷിച്ച് പോയപ്പോൾ മുതൽ അവൾ വളർന്നത് സിറ്റിയിൽ ആയിരുന്നു. ഒരു ദിവസം ജന്മ നാട്ടിലേക്ക് തിരിച്ചെത്തിയത്തിന്റെ കാരണം എന്തെന്ന് അവളുടെ പഴയ ബാല്യകാല സുഹൃത്ത് ചോദിക്കുകയുണ്ടായി.. അപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.. എനിക്ക് നല്ല വിശപ്പ് തോന്നി നല്ല ഭക്ഷണം കഴിക്കാനായി ഞാൻ ഇങ്ങ് വന്നു.. കേൾക്കുമ്പോൾ ഒരു തമാശയായി തോന്നാം. എന്നാൽ ഭക്ഷണത്തിന് സിനിമയിൽ വളരെയധികം പ്രാധാന്യം ഉണ്ട്.

അമ്മയോട് അവൾക്ക് നല്ല ദേഷ്യമായിരുന്നു.. ഒരു നാൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ അപ്രതിക്ഷയായ 'അമ്മ. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ ഒന്നും അറിയില്ല..സ്വന്തമായി ജീവിക്കാനുള്ള ധൈര്യം അത് അവൾക്ക് പകർന്നു കൊടുത്തിട്ടായിരുന്നു അമ്മയുടെ ആ വിടവാങ്ങൽ. ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായത് ഭക്ഷണം തന്നെ. അമ്മ പഠിപ്പിച്ച വിവിധതരം വിഭവങ്ങൾ അവൾക്കറിയാം. ജീവിതത്തോട് പൊരുതാൻ തന്നെ അവൾ തീരുമാനിച്ചു. ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല. ആരുടെയും സഹായമില്ലാതെ തന്നെ മൂന്ന് നേരവും നല്ല ഭക്ഷണം കഴിച്ചു തന്നെ താൻ ജീവിക്കും.

തിരക്കഥ അവിശ്യപെടുന്നത് പോലെ വളരെ പതിഞ്ഞ സ്വരത്തിൽ ഉള്ള അവതരണം. വ്യത്യസ്തമായ പാചകങ്ങളും, അമ്മയും മകളും ആയുള്ള വൈകാരിക രംഗങ്ങളും,'അമ്മ പറഞ്ഞു കൊടുത്തു പാചക പൊടി കൈകളും, കൃഷിയും  കൂട്ടുകാരുമൊത്തുള്ള രാത്രികളും   കൂട്ടിന് വന്ന നായകുട്ടിയും ദൃശ്യ മനോഹര ഫ്രെമുകളും കൂടെ പശ്ചാത്തല സംഗീതവും. എല്ലാം ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റി..
'അമ്മ അവൾക്കായി ഉണ്ടാക്കിയ ലിറ്റിൽ forest, അവൾ തനിയെ വളർന്ന ആ കൊച്ചു കാട്. ക്ലൈമാക്സിൽ പറയാതെ പറഞ്ഞ ആ രംഗം.. ഞാൻ കണ്ട ഏറ്റവും മികച്ച ഫീൽ ഗുഡ് സിനിമകളിൽ ഒന്ന്

കാണുക, കണ്ടനുഭവിച്ചറിയുക

4/5

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie