73) Suddenly Twenty (2016) Thailand Movie Review


Suddenly Twenty
Language - Thai
Genre - Fantasy Comedy Drama
Year - 2016

ഫാന്റസി ഫീൽ ഗുഡ് സിനിമകൾ ഇഷ്ടം ഉള്ളവർക്ക് ഈ സിനിമ എന്തായാലും ഇഷ്ടമാകും. പുതുമ ഇതിലെ ഫാന്റസിക്കാണ് വളരെ മനോഹരമായ അവതരണം. അതിൽ നായികയുടെ പ്രകടനമാണ് ഏറ്റവും ഇഷ്ടമായത്.Davika  Hoorne വളരെ ക്യൂട്ട് ആയ ആക്ടിങ്. എത്ര തവണ കണ്ടു കാണും എന്നതിന് ഒരു കണക്കും ഇല്ല ഇപ്പോഴും കയ്യിൽ ഉള്ള ഡിലീറ്റ് ചെയ്തു കളയാത്ത ചിത്രങ്ങളിൽ ഒന്നാണ് ഇത്.. 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം മിസ്സ് ഗ്രാനിയുടെ ഒഫിഷ്യൽ remake ആണ് ഈ ചിത്രം.

Parn എന്ന വൃദ്ധയായ സ്ത്രീ വളരെ കടുംപിടുത്തകാരിയാണ്. വയസ്സായൽ ഏതൊരാൾക്കും ദേഷ്യം ഇത്തിരി കൂടും അത് സ്വാഭാവികമാണ്. ചുറ്റുമുള്ളവർ ആർക്കും അത്രക്ക് പിടിക്കാത്ത ഒരു തരം പ്രത്യേക സ്വഭാവം ആണ് അവരുടേത്. അച്ഛൻ ഇല്ലാത്ത തന്റെ മകനെ വളരെ കഷ്ടപ്പെട്ടാണ് അവർ വളർത്തി വലുതാക്കിയത്. ഒരു ദിവസം തന്റെ മകനും ഭാര്യയും തന്നെ  വൃദ്ധസധനത്തിലേക്ക് മാറ്റുന്നത്തിനെ കുറിച്ചുള്ള ചർച്ച നടത്തുന്നത് parn കേൾക്കുന്നു. മറ്റുള്ളവർക്ക് താൻ ഒരു തലവേദയാകാൻ തുടങ്ങി എന്നു മനസിലാക്കിയ അവർ ഒരു നിമിഷം വിഷമിച്ചു തെരുവിലൂടെ നടന്നു പോകുമ്പോൾ ഇനിയാണ് സിനിമയിലെ ഫാന്റസി സങ്കല്പങ്ങളുടെ തുടക്കം.

തെരുവിൽ ദുരൂഹതായർന്ന ഒരു ഫോട്ടോ സ്റ്റുഡിയോയിലേക്ക് അവർ കയറി ചെല്ലുന്നു make up ചെയ്ത് അവർ ഒരു ഫോട്ടോ എടുക്കുന്നു.. അവിടെ നിന്നിറങ്ങിയ അവർ ആളാകെ മാറിയിരിക്കുന്നു.. 70 വയസ്സായ അവരുടെ ശരീരം  ഇപ്പോൾ കണ്ടാൽ ഏറിയാൽ 20 എന്നു പറയും വിധം മാറിയിരിക്കുന്നു. വാർധക്യത്തിൽ നിന്നും യൗവനത്തിലേക്ക് മാറിയ ആ വിചിത്ര സത്യം ഞെട്ടലോടെ അവർ ഉൾക്കൊള്ളുന്നു  അവിടുന്നുള്ള അവരുടെ പിന്നീടുള്ള ജീവിത യാത്രയാണ് ചിത്രം പറയുന്നത്.

വളരെ മനോഹരമായ ഫ്രെമുകളും പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെ ഒരു പ്രത്യേക ഫീലിലേക്ക് തന്നെ പ്രേക്ഷനെ കൊണ്ടു പോകുന്നു. റോം കോം ഫാന്റസി സിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടു നോക്കുക.

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie