79) Always (2011) Korean Movie Review


Movie - Always
Language - Korean
Genre - Drama,Love
Year - 2011

കൊറിയയിൽ ഇതുവരെ ഞാൻ കണ്ട, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Romantic സിനിമകളിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രം ഉണ്ടായിരിക്കും. അത്ര മനോഹരമായ ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി..

Cheol Min  പഴയ ഒരു പ്രൊഫെഷനൽ ബോക്‌സർ ആയിരുന്നു. അതെല്ലാം ഉപേക്ഷിച്ചു ഇപ്പോൾ ഒരു പാർക്കിംഗ് അട്ടേണ്ടെന്റ് ആയി പാർട്ട് ടൈം ജോബ് ചെയ്യുന്നു.. ഒരു ദിവസം രാത്രി ഇരുട്ടിയപ്പോൾ അന്ധയായ യുവതി jung hwa യെ cheol min കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ ഓരോ ദിവസവും തുടർന്ന് കൊണ്ടേയിരുന്നു.. അവർ പോലും അറിയാതെ അവർ കൂടുതൽ അടുത്തു.. സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന അവരുടെ ആ പ്രണയ ജീവിതത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് കടന്നു വരുന്നു.. പിന്നീട് സംഭവിക്കുന്നതെല്ലാം കുറച്ചൊക്കെ ഊഹിക്കാൻ കഴിയുന്നത്  ആയിരുന്നു എങ്കിലും.. ഓരോ നിമിഷവും തരുന്ന ഫീൽ വേറെ തന്നെയായിരുന്നു. അറിയാതെ ചെയ്ത ഒരു തെറ്റ് ഉണ്ടാക്കിയ വലിയ ഒരു ദുരന്തം.. അതിന് പ്രായശ്ചിത്തം ചെയ്യാനായി.. ഉള്ള ഒരു ശ്രമം.. അതിജീവനത്തിനായി അവസാനം നിമിഷം വരെയുള്ള പോരാട്ടം.. അതിൽ വിജയിക്കുമോ പരാജയ പെടുമോ..എന്ന് സിനിമ കണ്ടു തന്നെ അറിയുക.

ഒരു സ്ലോ പേസ് ഫീൽ ഗുഡ് ചിത്രമാണിത്.. അവസാനത്തോടടുക്കുമ്പോൾ കണ്ണ് നനയും.. പശ്ചാത്തല സംഗീതം ആ ഫീൽ നിലനിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്.. മനസ്സ് നിറക്കുന്ന ഒരു റൊമാന്റിക് ഫീൽ ഗുഡ് മൂവി കാണണോ എങ്കിൽ ധൈര്യമായി കാണാം.. 🙌🏻😍 ഇപ്പോഴും ആ ഫീൽ പോയിട്ടില്ല...


© Navaneeth Pisharody

Movie Link Available On Telgram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie