68) Mulk (2018) Hindi Movie Review


Mulk
Language - Hindi
Genre - drama
Year - 2018

ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ തന്നെ കാണാൻ ഉറപ്പിച്ചതായിരുന്നു എന്നാൽ എന്നത്തേയും പോലെ നമ്മുടെ അടുത്തൊന്നും പടം റിലീസ് ചെയ്തില്ല.. ടോറന്റ് കാത്തു, ഇറങ്ങിയ പ്രിന്റ് സബും ഇല്ല അവസാനം ഇന്നാണ് സബ് ഉള്ള പ്രിന്റ് കിട്ടിയത്. ഞാൻ കണ്ട, ഒരു സിനിമ പ്രേമി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സംതൃപ്തി പെടുത്തിയ  ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് . Imdb ഒക്കെ കോമഡി ആണെന്ന് പല തവണ മനസിലാക്കിയതാണ് imdb റേറ്റിംഗ് 6 അതും നോക്കി പടം കാണാതിരുന്നാൽ നഷ്ടമാകുന്നത് ഏറ്റവും മികച്ച ഒരു സിനിമാനുഭവം ആയിരിക്കും. ചർച്ച ചെയ്യുന്ന വിഷയം കൊണ്ടും, അതിനും മീതെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെയും കാണുന്ന പ്രേക്ഷന് വേറിട്ടൊരു അനുഭവം സിനിമ സമ്മാനിക്കുന്നു.

നമ്മുടെ നാട്ടിൽ ഒരാൾ കുറ്റാരോപിതൻ ആയാൽ അയാൾ ചെയ്ത പാപത്തിന്റെ പാതി ഫലം അയാളുടെ കുടുംബം ഏറ്റെടുക്കുന്നത് പോലെയാണ് നാട് മൊത്തം വിധിക്കപ്പെട്ടവന്റെ കുടുംബത്തെ ക്രൂശിക്കുക അല്ലെങ്കിൽ അവരിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുക. കുറ്റം ചെയ്തത് അവനാണ് അതിനുള്ള ശിക്ഷ അവന് ലഭിച്ചിരിക്കും. അവന്റെ കുടുംബം എന്ത് പിഴച്ചു.  ഇവിടെ അതിലും ഭയാനകമായ ഒരു അവസ്ഥയാണ് ഈ കുറ്റാരോപിതൻ ഒരു തീവ്രവാദി ആയാലോ. മുർധാർ അലി മുഹമ്മദ് വാരണാസിയിൽ ഒരു respected citizen അതിനുപരി ഒരു ഫോർമൽ വകീലും. ഒരു ജോയിന്റ് ഫാമിലി ആയി സന്തോഷമായി ജീവിക്കുന്ന അവരുടെ ഇടയിലേക്ക് ആ അപ്രതീക്ഷിത വാർത്ത എത്തുന്നു.. തലേ ദിവസം നടന്ന 16 നിരപരാധികളുടെ ജീവനെടുത്ത അലഹബാദ് ബോംബ് ബ്ലാസ്റ്റിന് പുറകിലുള്ള തീവ്രവാദികളുടെ ലിസ്റ്റിൽ മുർധാർ അലി മുഹമ്മദിന്റെ അനിയൻ ബിലാൽ അലി മുഹമ്മദിന്റെ മകൻ ഷാഹിദിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടുന്നു.

സ്വന്തം കുടുംബത്തിന് പോലും അറിയാതെ അവൻ തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. കുറ്റവാളികളെ സ്പോട്ടിൽ തന്നെ എൻകൗണ്ടർ ചെയ്‌തുവെങ്കിലും ഈ തീവ്രവാദ പ്രവർത്തനത്തിൽ പ്രതിയുടെ കുടുംബത്തിനും പങ്കുണ്ട് എന്ന വാദങ്ങളും മുർധാർ അലിയുടെ വീട്ടിൽ നിന്നും കണ്ടെടുക്കുന്ന തെളിവുകളും ഫോണ് കാൾ വിവരങ്ങളും ഷാഹിദിന്റെ അച്ഛൻ ബിലാൽ അലിയുടെ നേരെ പ്രതി ചൂണ്ടുന്നു. ചോദ്യം ചെയ്യലിനായി പോലീസ് ബിലാൽ അലിയെ വാരണാസി മൊത്തം സാക്ഷിനിൽക്കെ കൊണ്ടു പോകുന്നു.. മാധ്യമങ്ങൾ അവരുടേതായ നിഗമനങ്ങളും, എതിർ ജാതിക്കാർ പല പരാക്രമങ്ങളും മുർധാർ അലിയുടെ കുടുംബത്തിന് നേരെ നടത്തുന്നു.

എല്ലാ മുസൽമാനും തീവ്രവാദികൾ ആണോ അതോ എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണോ ജാതിയുടെ പേരിൽ മാത്രം ഒരു സമൂഹത്തെ  കുറ്റക്കാരക്കുന്ന പ്രവണത. കോടതിയിൽ അരങ്ങേറിയ വാദപ്രതിവാദം ഞെട്ടിക്കുന്ന ഒരു രണ്ടാം പകുതി. എടുത്തു പറയേണ്ടത് മുർധാർ അലിയുടെ മരുമകൾ ആയി അവർക്ക് വേണ്ടി വാദിക്കാൻ വരുന്ന തപ്സിയുടെ പ്രകടനം ആണ്.. അവസാന രംഗങ്ങളിൽ അവളുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകളും അതിശക്തവും രോമഞ്ചം കൊള്ളിക്കുന്നതുമായിരുന്നു..
നല്ല ഒരു സാമൂഹ്യ സന്ദേശവും ചിത്രം സമൂഹത്തോട് പറയുന്നുണ്ട്.

കാണാത്തവർ കാണുക സബ് അടങ്ങിയ പ്രിന്റ് ടെലിഗ്രാമിൽ ലഭ്യമാണ്.

© Navaneeth Pisharody

Movie Link With English Subtitles Available On Telegram Channel - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie