80) Terius Behind Me (2018) Korean Series Review


K Drama / Korean Series
Name - Terius Behind Me Aka My Secret Terius
Genre - Friendship,Comedy,Mystery
No Of Episodes - 32
No Of Seasons - 1
Episode Length -  30 Minute
Year - 2018


പ്ലോട്ടിൽ ഉള്ള വ്യത്യസ്തതകൾ കൊണ്ടാണ് ഓരോ കൊറിയൻ ഡ്രാമയും കാണുന്നത്.. ലോകത്ത് ഏറ്റവും കൂടുതൽ Tv സീരീസുകൾ ഇറങ്ങുന്നത് ഒരു പക്ഷെ അവിടെ ആയിരിക്കും.  ഒരു വർഷം എത്ര സിനിമ ഇറങ്ങുന്നുണ്ടോ അത്രയും തന്നെ സീരീസുകളും അവിടെ ഇറങ്ങുന്നുണ്ട്.. അതിൽ തന്നെ ഭൂരിഭാഗവും മികച്ച സീരീസുകൾ ആയിരിക്കും.. ഈ ഡ്രാമയെ കുറിച്ച് ആധികാരിക്കാമായി ഒന്നും തന്നെ പറയാൻ ഇല്ല.. ഒരു മനോഹരമായ Watchable ഡ്രാമ..

നായകൻ കിം ബോൻ - Code Name Terius,  NIS ( National Intelligence Service)  ലെ ഒരു ബ്രില്ലെന്റ് ആയ field agent ആണ് 3 വര്ഷങ്ങൾക് മുമ്പ് ഒരു Confidential Operation il   Informat ആയിരുന്ന തന്റെ കാമുകി മിഷൻ Complete ആകുന്നതിനു തൊട്ടു മുമ്പ് Gun Shoot ന് ഇരയാകുകയും തക്ഷണം മരണമടയുകയും ചെയ്യുന്നു..അതിനു പുറകിൽ കിം ബോൻ ആണെന്ന് NIS തെറ്റിദ്ധരിക്കുകയും അയാളെ ഒരു ക്രിമിനൽ ആയി ഫ്രെയിം ചെയ്യുകയും ചെയ്യുന്നു.. കിം ബോൻ മൂന്ന് വർഷമായി ഒളിവിൽ ആണ്.. ആ കില്ലേറെ കണ്ടു പിടിക്കുക എന്നതാണ് Kim ബോ യുടെ ഇപ്പോഴത്തെ ലക്ഷ്യം...

Go Ae Rin പ്രധാന നായിക, ഒരു Single Mother ആണ് അപ്രതീക്ഷിതമായി തന്റെ ഭർത്താവ് മരണമടയുന്നു ചെറുപ്രായത്തിൽ തന്നെ 2 കൊച്ചു കുട്ടികളെ വളർത്താൻ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. ഭർത്താവിന്റെ മരണം ഒരു കൊലപാതകമാണ് അത് അറിയുന്ന ഏക വ്യക്തി kim ബോനും കൊന്നതോ തന്റെ പ്രണയിനിയെ കൊന്ന അതേ കൊലപാതകിയും..അടുത്ത target അവരുടെ മക്കളാണെന്ന് മനസിലാക്കുന്ന കിം ബോൻ Go Ae Rin യുടെ മക്കളുടെ care Taker ആകുന്നു..പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ കണ്ടുതന്നെ അറിയുക..

പ്രധാനപ്പെട്ട വേറെയും കഥാപാത്രങ്ങൾ ഉണ്ട്.. ആദ്യ കുറച്ച് എപിസോഡുകളിൽ ഒരു ചെറിയ ഇഴച്ചൽ ഫീൽ ചെയ്തിരുന്നു.. എന്നാലും കുട്ടികളുടെ കളി ചിരി തമാശകൾ ഒക്കെയായി നല്ല രീതിയിൽ തന്നെ പോയി... അവസാന 6 എപിസോഡുകൾ വളരെ മികച്ചതായിരുന്നു.. ട്വിസ്റ്റും കാര്യങ്ങളും ഒപ്പം അല്പം ത്രില്ലിങ്ങും.. must watch ഡ്രാമ എന്ന് പറയുന്നില്ല.. എന്നാലും ആരെയും നിരാശരാക്കില്ല..  അത് ഉറപ്പ്..

#K_Drama
#Series_Love
#Good_Watachable_Drama

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie