65) Be With You (2018) Korean Movie Review


Be With You
Language - Korean
Genre - Fantasy Suspense Drama
Year - 2018

ഒരു ഫാന്റസി വിസ്മയം അങ്ങനെ തന്നെ പറഞ്ഞു തുടങ്ങികയാണ്. 2004 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രത്തിന്റെ ഒഫിഷ്യൽ റീമെക്ക് ആണ് ഈ മനോഹര ചിത്രം. സാധാരണ ഗതിയിൽ ഒർജിനൽ വേർഷനേക്കാൾ മികച്ചത് remake ആകാൻ സാധ്യത കുറവാണ് എന്നാൽ കൊറിയൻ സിനിമയിലേക്കാണ് Remake എങ്കിൽ അത് നൂറുശതമാനവും മികച്ച ചിത്രമായിരിക്കും എന്ന് ഉറപ്പാണ്.. ആ ഒരു ഉറപ്പിന്റെ പുറത്തുമാത്രമാണ് ഒർജിനൽ കാണാതെ remake തന്നെ കണാം എന്നുറപ്പിച്ചത്. മനസിനെ സ്പർശിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.

ഭാര്യ മരിച്ചതിനു ശേഷം woo jin വളരെ ബുദ്ധിമുട്ടിയാണ് തന്റെ മകൻ  ji ho യെ വളർത്തിയിരുന്നത്. മരിക്കുന്നതിന് മുമ്പ് 'അമ്മ ji ho ക്ക് കൊടുത്ത ഒരു വാക്ക് ഉണ്ട്. ഒരു വർഷം കഴിഞ്ഞ് വരുന്ന മഴക്കാലത്തെ ആദ്യ മഴ ദിവസം 'അമ്മ നിന്നെ കാണാൻ വന്നിരിക്കും.(അതിന്റെ പുറകിൽ ഉള്ള ആ ഫാന്റസി ചിന്ത തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമായി കാണിച്ചു തരുന്നുണ്ട്) അമ്മയുടെ വാക്കുകൾ സത്യമാണെന്ന് അവന്റെ ആ കൊച്ചു മനസ്സ് വിശ്വസിച്ചു.. എന്നും രാവിലെ എഴുന്നേറ്റാൽ അവൻ ആദ്യം  ചെയ്യുന്ന കാര്യം tv on ചെയ്ത് ന്യൂസ് ചാനലിൽ അന്നെ ദിവസത്തെ കാലാവസ്‌ഥ പ്രവചനം കാണുകയാണ് പതിവ്... ഈ വർഷം മഴകാലം എപ്പോ ആരംഭിക്കും എത്ര നാൾ നീണ്ടു നിൽക്കും ഇതൊക്കെ അറിയാൻ അവന് വലിയ ആകാംഷയാണെന്നും.

രണ്ടാഴ്ചക്കുള്ളിൽ ഏതു സമയവും മഴപെയ്യാൻ സാധ്യതയുണ്ടെന്ന് ഒരു ദിവസം  tv ന്യൂസ് വരുന്നു. അത് കണ്ടു ji ho സന്തോഷമായി 'അമ്മ അവനെ കാണാൻ വരുന്നു. മഴയുള്ള ദിവസത്തിനായി അവൻ കാത്തിരിക്കുന്നു. അടുത്ത ദിവസം വെളിപ്പിന് നല്ല മഴയായിരുന്നു. അത് കണ്ട് അവൻ കിടപായയിൽ നിന്നെഴുനേറ്റ്  അമ്മയെ കാണാൻ പുറത്തേക്കോടി.. തുടർന്നു ആ കൊച്ചു ബാലന്റെയും അവന്റെ അച്ഛന്റെയും ജീവിതത്തിൽ നടക്കുന്ന മനോഹരമായ ആ അത്ഭുതപ്പെടുത്തുന്ന ഇമോഷണൽ ഫാന്റസി സ്റ്റോറി കണ്ടു തന്നെ അറിയുക.. വ്യത്യസ്തതയാർന്ന അവതരണം. ഫാന്റസി ആണ് പറയുന്നതെങ്കിലും ലോജിക്കൽ ആയി  ചിന്തിച്ചു കുഴപ്പിക്കാൻ പ്രേക്ഷന് സ്പേസ് നൽകാതെ അവസാനം വരെ പിടിച്ചിരിത്തുന്ന ചിത്രം

ഫീൽ ഗുഡ് സിനിമപ്രേമികൾ ഒരിക്കലും മിസ് ചെയ്യരുത്. സിനിമയുടെ അവസാനം നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മികച്ച സസ്‌പെൻസ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ആ ഫാന്റസി ചിന്തയുമായു ഇഴകി ചേരുമ്പോൾ 100 ശതമാനവും കാണുന്നവന് ലോജിക്കൽ ആയിത്തന്നെ തോന്നും...കാണണം എന്നല്ല കണ്ടിരിക്കണം .കാണാത്തവർ കാണാൻ ശ്രമിക്കുക.

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം..
.
© Navaneeth Pisharody

Movie Download Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie