81) 2.O (2018) Tamil Movie Review


2 Point O
Director - Shankar


കാത്തിരിപ്പുകൾകൊടുവിൽ അവസാനം ആ ദിവസം വന്നെത്തി.. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം .തീയറ്ററിൽ ഒരു വൻ വരുന്ന് തന്നെ ശങ്കർ ഒരുക്കി വച്ചിട്ടുണ്ട്..കഥക്കോ തിരകഥക്കൊ സംഭാഷണത്തിനോ അധികം പ്രാധാന്യം കൊടുക്കാതെ ടെക്‌നിക്കൽ Side മാത്രം നൂറു ശതമാനം നീതി പുലർത്തിയ ചിത്രം പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കില്ല എന്ന് ഉറപ്പാണ്.

അധികം വലിച്ചു നീട്ടൽ ഇല്ലാതെ  ഉടൻ തന്നെ മെയിൻ പ്ലോട്ടിലേക്ക് കടന്ന് നാം ട്രെയ്ലറിൽ കണ്ടപോലെ തന്നെ പെട്ടെന്ന് ഒരു ദിവസം വിചിത്രമായൊരു സംഭവം നടക്കുന്നു സാധരണകാരൻ പണക്കാരൻ എന്ന വ്യത്യാസമില്ലാതെ എല്ലാ ആളുകളുടെയും കയ്യിലുള്ള സെൽ ഫോണുകൾ  ആകാശത്തേക്ക് പറന്നു പോകുന്നു.. വസികരൻ പഴയ സയന്റിസ്റ്റ് തന്നെ, കൂടെ നില എന്ന ഒരു ലേഡി റോബോട്ട് കൂടി ഉണ്ട്..

പ്രശനം ഗുരുതരമായി അവസാനം മൊബൈൽ ഇല്ലാതെ മനുഷ്യന്മാർക്ക് എങ്ങനെ ജീവിക്കാൻ പറ്റും, നമ്മുടെ ചിട്ടിയെ ഇറക്കാണ്ട്  നിവർത്തി ഇല്ല എന്നായി.. ചിട്ടി തിരിച്ചു വരുന്നു പ്രശന പരിഹാരത്തിനായി.. ആദ്യം പറഞ്ഞത് പോലെ വേഗം തന്നെ പറയാൻ ഉദ്ദേശിച്ച കാര്യത്തിലോട്ട് വലിച്ചു നീട്ടൽ ഇല്ലാതെ കടന്നു.. ആദ്യ പകുതി പെട്ടന്നവസാനിച്ച പോലെ.. എന്നാലും കണ്ണഞ്ചിപ്പിക്കുന്ന Adventure സീനുകൾ ചിട്ടിയുടെ മാസ്സ് എന്ററി With Several Sequence എന്നിവ അടക്കം പലതും ആദ്യ പകുതിയിൽ ഉണ്ട്..

ആദ്യ പകുതി അത്രമേൽ വേഗത്തിൽ ആണെങ്കിൽ രണ്ടാം പകുതി അതിനും വേഗത്തിൽ ആണ് കാര്യങ്ങൾ മുമ്പോട്ട് കൊണ്ടു പോകുന്നത്.. വേർഷൻ 2.o,  ഫ്ലാഷ്ബാക്ക് സീനുകൾ പിന്നെ ലാസ്റ് ഒരു 20 മിനിറ്റ് ഉള്ള സ്റ്റേഡിയം സീൻസ് തന്ന തിയേറ്റർ അനുഭവം ഒരു ഹോളിവുഡ് സൂപ്പർ ഹീറോ സിനിമ കണ്ട പ്രതീതി.. വില്ലൻ ഹീറോ  War അതിൽ തന്നെ ഗ്രാഫിക്സ് മികവുകൾ എല്ലാം കൊണ്ടും ഞെട്ടിക്കുന്ന ഒരു ദൃശ്യനുഭവമായിരുന്നു..

പ്രകടനത്തിന്റെ കാര്യത്തിൽ അധികം ഒന്നും എടുത്തു പറയാൻ ഇല്ല..എന്നാലും ഈ പ്രായത്തിലൊക്കെ എന്ന ഒരു ഇതാ.. തലൈവർ മാസ്സ് ഒപ്പത്തിനൊപ്പം അക്ഷയ് കുമാറും.. ഷാജോണ് ചെയ്ത മിനിസ്റ്റർ വേഷവും നന്നായിരുന്നു. എമി ജാക്‌സന്റെ ലേഡി റോബോ കഥാപാത്രവും കിടുക്കി...

ടെക്‌നിക്കൽ വശത്തെ കുറിച്ചു പറയാൻ ഞാൻ ആളല്ല..ശങ്കർ സർ ബ്രില്ലൻസ് പല സ്ഥലങ്ങളിലും കണ്ടു..ഇത്രയും മുതൽ മുടക്കി വേറിട്ടൊരു തിയേറ്റർ അനുഭവം സമ്മാനിച്ചതിനു നന്ദി.. 3.O ക്ക് വെയ്റ്റിംഗ്.. ഫാമിലി ആയി തന്നെ നല്ല തീയേറ്റർ സെലക്ട് ചെയ്തു കാണുക..കുട്ടികൾക്കൊക്കെ പടം ഒത്തിരി ഇഷ്ടാവും.. 3D Must ആണ്.. യന്തിരൻ ലെവൽ എന്തായാലും 2 പോയിന്റ് ഓക്ക് അവകാശപ്പെടാനില്ല.

"The World Is Not Only For Humans"

Good Message

Pure Theatrical Experience

Shankar Sir The Inspiration

Must Watch Only From High Quality 3D Theatres..

3.8/5

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie